ഇടുക്കി ചെറുതോണിയിൽ 100 ലീറ്റർ കോടയും വാറ്റുപകരണങ്ങളുമായി ഇടുക്കി കഞ്ഞിക്കുഴി ചുരുളി കല്ലുങ്കൽ വീട്ടിൽ സതീഷ് കെ.ശിവൻ (44), മണിപ്പാറ പൂവത്തിങ്കൽ വീട്ടിൽ ബാബു യോഹന്നാൻ ( 49) എന്നിവരെ എക്‌സൈസ് സംഘം പിടി കൂടി.
സതീഷ് കെ. ശിവന്റെ അട്ടിക്കളത്തെ വീട്ടിൽ ചാരായം നിർമിക്കാനുള്ള തയ്യാറെടുപ്പിനിടെയാണ് ബുധനാഴ്ച പുലർച്ചെ തങ്കമണി എക്‌സൈസ് റേഞ്ച് പ്രിവന്റീവ് ഓഫീസർ ഷിജു പി.കെ. യും പാർട്ടിയും പ്രതികളെ പിടി കൂടിയത്. ശിവരാത്രി ആഘോഷ വേളയിൽ വില്പന നടത്തുവാനാണ് ഇവർ വിപുലമായ വാറ്റ് നടത്തുവാൻ പദ്ധതിയിട്ടതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
അബ്കാരി ആക്റ്റ് 55 ( ജി)വകുപ്പ് പ്രകാരം ഇവർക്കെതിരെ കേസെടുത്തു. . പി. ഒ ജയൻ പി. ജോൺ, പി.ഒ ഗ്രേഡ് മാരായ ജോഫിൻ , ബിനു ജോസഫ്, സി.ഇ. ഒ ആൽബിൻ ജോസഫ് , സുജിത്ത് എസ്. വനിത ഓഫീസർ കെ. ജെ ബിജി. കെ. ജെ. എന്നിവർ റെയ്ഡിൽ പങ്കെടുത്തു.