web analytics

ഭാഗ്യം തുണച്ചിട്ടും ലളിതം ഈ ജീവിതം; 80 ലക്ഷത്തിന്റെ ഭാഗ്യവാൻ ഇന്നും വഴിയോരത്ത് ലോട്ടറി കച്ചവടക്കാരൻ!

ഭാഗ്യം തുണച്ചിട്ടും ലളിതം ഈ ജീവിതം; 80 ലക്ഷത്തിന്റെ ഭാഗ്യവാൻ ഇന്നും വഴിയോരത്ത് ലോട്ടറി കച്ചവടക്കാരൻ!

അരൂർ:
രണ്ട് വർഷം മുമ്പ് കേരള സർക്കാരിന്റെ കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായി 80 ലക്ഷം രൂപ നേടിയിട്ടും, അരൂർ പഞ്ചായത്ത് ഏഴാം വാർഡിൽ പുത്തൻ വീട്ടിൽ താമസിക്കുന്ന ഷണ്മുഖന്റെ ജീവിതം ഇന്നും ലളിതം തന്നെ.

വട്ടക്കേരി റോഡരികിൽ ലോട്ടറി ടിക്കറ്റ് വിൽപ്പനയാണ് ഇപ്പോഴും അദ്ദേഹത്തിന്റെ പ്രധാന ഉപജീവന മാർഗം.

2022-ലാണ് ഷണ്മുഖനെ ഭാഗ്യം തേടിയെത്തിയത്. നികുതികളും മറ്റ് കിഴിവുകളും കഴിഞ്ഞ് ഏകദേശം 42 ലക്ഷം രൂപയാണ് അദ്ദേഹത്തിന് കൈവശം ലഭിച്ചത്. ‘

കൂലിപ്പണിക്കാരനായിരുന്ന ഷണ്മുഖൻ, ഭാര്യയോടും രണ്ട് മക്കളോടും കൂടി ഒരു ചെറിയ ഷെഡിലായിരുന്നു താമസം.

അതേ സ്ഥലത്ത് ചെറിയൊരു ചായക്കട നടത്തിയിരുന്നെങ്കിലും വലിയ വരുമാനം ലഭിച്ചിരുന്നില്ല. ഷെഡുള്ള ഭൂമി ബാങ്കിൽ പണയത്തിലായിരുന്നതും മറ്റ് കടബാധ്യതകളും അദ്ദേഹത്തെ ബുദ്ധിമുട്ടിച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് കാരുണ്യ ലോട്ടറിയിലൂടെ ഭാഗ്യം എത്തിയത്. ലഭിച്ച തുക ഉപയോഗിച്ച് ആദ്യം കടങ്ങൾ മുഴുവൻ തീർത്തു.

തുടർന്ന്, ഷെഡിന്റെ സ്ഥലത്ത് തന്നെ ചെറിയൊരു വാർക്കവീടും നിർമിച്ചു. സ്വന്തം വീടെന്ന വലിയ സ്വപ്നം സഫലമായതോടെ ജീവിതത്തിലെ ഏറ്റവും വലിയ ലക്ഷ്യം പൂർത്തിയായെന്ന് ഷണ്മുഖൻ പറയുന്നു.

ലോട്ടറി അടിച്ച ശേഷം ആഡംബര ജീവിതത്തിലേക്ക് തിരിയാതെ, പഴയ ജീവിതരീതിയിൽ തന്നെ തുടരുകയാണ് ഈ ഭാഗ്യവാൻ. ഷണ്മുഖനും രണ്ട് ആൺമക്കളും ഇന്നും കൂലിപ്പണിക്ക് പോകുന്നു.

ഭാര്യ ചെമ്മീൻ പീലിംഗ് ഷെഡിലാണ് ജോലി ചെയ്യുന്നത്. ജോലി കുറവായതിനെ തുടർന്ന് കഴിഞ്ഞ ഒരു വർഷമായി വട്ടക്കേരി റോഡരികിൽ തട്ടിട്ട് ലോട്ടറി കച്ചവടം ആരംഭിക്കുകയായിരുന്നു.

തന്റെ കടയിൽ നിന്ന് ലോട്ടറി വാങ്ങിയ പലർക്കും 100 രൂപ മുതൽ 5,000 രൂപ വരെ സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ഷണ്മുഖൻ പറയുന്നു.

ഒരിക്കൽ ലക്ഷാധിപതിയായിട്ടും, ബാധ്യതകളില്ലാത്ത ഒരു സുരക്ഷിത വീടാണ് ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യമെന്ന വിശ്വാസത്തിലാണ് അദ്ദേഹം ഇന്നും ലളിതജീവിതത്തിൽ സന്തോഷം കണ്ടെത്തുന്നത്.

English Summary
A man from Aroor in Alappuzha, who won the first prize of ₹80 lakh in the Kerala government’s Karunya lottery two years ago, continues to lead a simple life by selling lottery tickets on the roadside. After deductions, he received around ₹42 lakh, which he used mainly to clear debts and build a small house. Despite becoming a lottery winner, he chose not to change his modest lifestyle and finds happiness in a debt-free and secure home.

aroor-karunya-lottery-winner-simple-life-shanmukhan-kerala

Aroor, Karunya lottery, Kerala lottery winner, simple life story, Alappuzha news, human interest story, Kerala government lottery, roadside lottery seller

spot_imgspot_img
spot_imgspot_img

Latest news

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി തൃശൂർ:...

യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു

യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു വാഷിംഗ്ടൺ/ടെഹ്റാൻ: അമേരിക്കയുടെ യുദ്ധവിമാനത്തിൽപ്പെട്ട...

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ! വോട്ടർമാർ കൺഫ്യൂഷനിൽ

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ!...

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി വിക്ഷേപിച്ചു

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി...

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ?

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ? കോട്ടയം: കേരള രാഷ്ട്രീയത്തിലെ...

Other news

രഞ്ജിത്തിന് ജാമ്യമില്ല; തിങ്കളാഴ്ച വരെ കസ്റ്റഡിയിൽ

രഞ്ജിത്തിന് ജാമ്യമില്ല; തിങ്കളാഴ്ച വരെ കസ്റ്റഡിയിൽ കൊച്ചി: ലൈംഗികാതിക്രമ കേസിൽ പ്രതിയായ പ്രമുഖ...

ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം; മരിച്ചത് പെരുമ്പാവൂർ സ്വദേശിനി നഫീസത്തുൽ മിസ്രിയ

ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം; മരിച്ചത് പെരുമ്പാവൂർ സ്വദേശിനി നഫീസത്തുൽ മിസ്രിയ കൊച്ചി: ഇടിമിന്നലേറ്റ്...

‘ഗ്രീൻ സാൻവി’ ഹോർമുസ് കടക്കും; എൽപിജി കപ്പൽ മുംബൈയിലേക്ക്

‘ഗ്രീൻ സാൻവി’ ഹോർമുസ് കടക്കും; എൽപിജി കപ്പൽ മുംബൈയിലേക്ക് ഗൾഫ് മേഖലയിൽ സംഘർഷാവസ്ഥ...

‘കേരളത്തിൽ ബിസിനസ് ജിഹാദും ലാൻഡ് ജിഹാദും’; ശോഭ കരന്തലജെ

‘കേരളത്തിൽ ബിസിനസ് ജിഹാദും ലാൻഡ് ജിഹാദും’; ശോഭ കരന്തലജെ എറണാകുളം: കേരളത്തിൽ ‘ലവ്...

ഗാനമേളയ്ക്കിടെ പൊലീസിന് നേരെ ആക്രമണം; സിപിഎം ലോക്കൽ സെക്രട്ടറി അറസ്റ്റിൽ, പിന്നാലെ ജാമ്യം

ഗാനമേളയ്ക്കിടെ പൊലീസിന് നേരെ ആക്രമണം; സിപിഎം ലോക്കൽ സെക്രട്ടറി അറസ്റ്റിൽ, പിന്നാലെ...

യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു

യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു വാഷിംഗ്ടൺ/ടെഹ്റാൻ: അമേരിക്കയുടെ യുദ്ധവിമാനത്തിൽപ്പെട്ട...

Related Articles

Popular Categories

spot_imgspot_img