ബന്ദിപോര: ജമ്മുകശ്മീരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അപകടം. ജമ്മു കശ്മീരിലെ ബന്ദിപോരയിലാണ് അപകടം നടന്നത്. മഞ്ഞിൽ തെന്നിയ വാഹനം 50 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു.(Army vehicle overturned in Jammu and Kashmir)
അപകടത്തിൽ രണ്ടു സൈനികർക്ക് പരുക്കേറ്റതായാണ് വിവരം. ഗുരേസിലേക്ക് പോകുന്നതിനിടെയാണ് അപകടം നടന്നത്. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടർന്നുകൊണ്ടിരിക്കുകയാണ്.
ഒരുമാസം മുന്നേ ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ സൈനിക വാഹനം തെന്നിമാറിയിരുന്നു. അപകടത്തിൽ സൈനികന് വീരമൃത്യു വരിക്കുകയും ഒൻപത് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കുൽഗാമിലെ ഡിഎച്ച് പോറ പ്രദേശത്താണ് അപകടം നടന്നത്.