കോഴിക്കോട്: സമൂഹ മാധ്യമങ്ങൾ വഴിയുള്ള അധിക്ഷേപങ്ങള്‍ക്ക് എതിരെ പോലീസില്‍ പരാതി നല്‍കി അർജുന്റെ കുടുംബം. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്. സമൂഹ മാധ്യമങ്ങൾ വഴി വർഗീയ അധിക്ഷേപം വർഗീയ അധിക്ഷേപം നടത്തുന്നെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.(Arjuns family files police complaint against cyberattack)
അര്‍ജുന്റെ ഭാര്യ കൃഷ്ണ പ്രിയ, സഹോദരി അഞ്ജു, സഹോദരീ ഭര്‍ത്താവ് ജിതിന്‍ എന്നിവര്‍ കമ്മീഷണര്‍ ഓഫീസിൽ എത്തിയാണ് പരാതി നല്‍കിയത്. നേരത്തെ ലോറിയുടമ മനാഫ് തങ്ങളുടെ കുടുംബത്തിന്റെ വൈകാരികതയെ ചൂഷണം ചെയ്യുകയാണെന്ന് അര്‍ജുന്റെ കുടുംബം വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചിരുന്നു. ഇതേ തുടർന്ന് വലിയ തോതിലുള്ള സൈബർ ആക്രമണമാണ് കുടുംബം നേരിടുന്നത്.