തിരുവനന്തപുരം: കേരളത്തിലെ സേവനം പൂർത്തിയാക്കി ബിഹാർ ഗവർണറായി ചുമതലയേൽക്കാൻ പോവുന്ന ആരിഫ് മുഹമ്മദ് ഖാന് രാജ്ഭവൻ നാളെ യാത്രയയപ്പ് നൽകും. നാളെ വൈകിട്ട് 4.30 ന് ആണ് യാത്രയയപ്പ് നൽകുക. തുടർന്ന് ഞായറാഴ്ച ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിൽ നിന്ന് മടങ്ങും.(Arif Mohammed Khan’s farewell tomorrow at Raj Bhavan)
ഞായറാഴ്ച ഉച്ചക്ക് 12 മണിക്ക് കൊച്ചി വഴിയാണ് അദ്ദേഹത്തിന്റെ മടക്കം. തുടർന്ന് ജനുവരി രണ്ടിന് ബിഹാറിൽ അദ്ദേഹം ചുമതല ഏറ്റെടുക്കും. അതേസമയം സർക്കാർ യാത്രയയപ്പ് ഇതുവരെ നിശ്ചയിച്ചിട്ടില്ല. നിലവിലെ ബിഹാർ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേകർ ജനുവരി രണ്ടിനു തന്നെയാണ് കേരള ഗവർണറായി ചുമതലയേക്കുക. ജനുവരി ഒന്നിന് അദ്ദേഹം കേരളത്തിലെത്തും.
2024 സെപ്റ്റംബർ 5നാണ് ആരിഫ് മുഹമ്മദ് ഖാൻ കേരള രാജ് ഭവനിൽ 5 വര്ഷം പൂർത്തിയാക്കിയത്. ഗോവ സ്വദേശിയായ രാജേന്ദ്ര വിശ്വനാഥ് ആർലെകർ ഹിമാചൽ പ്രദേശ് ഗവർണറായും ഗോവയിൽ വനം–പരിസ്ഥിതി മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.