ഭർത്താവുമായി വഴക്കിട്ടു: ദേഷ്യം തീർക്കാൻ 3 വയസ്സുകാരിയായ മകളെ ക്രൂരമായി കൊലപ്പെടുത്തി യുവതി; മൃതദേഹവുമായി നാല് കിലോമീറ്റർ നടന്നു

ഭർത്താവുമായി വഴക്കിട്ടതിനെ തുടർന്ന് സ്വന്തം മകളെ കൊലപ്പെടുത്തി യുവതി. തിങ്കളാഴ്ച വൈകിട്ട് നാഗ്പൂർ എംഐഡിസി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കൊലപാതകത്തിനുശേഷം വിവരം പോലീസിനെ അറിയിക്കാൻ കുഞ്ഞിന്റെ മൃതദേഹവുമായി യുവതി നാല് കിലോമീറ്റർ ആണ് നടന്നത്. ട്വിങ്കിൾ റൗട്ട് (24) എന്ന യുവതിയാണ് സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയത്. ഭർത്താവ് ലക്ഷ്മൺ, ട്വിങ്കിൾ എന്നിവർ നാലുവർഷം മുൻപാണ് ജോലി തേടി നാഗ്പൂരിൽ എത്തിയത്. ഒരേ കമ്പനിയിൽ ജോലി ചെയ്തിരുന്ന ഇവർ സംശയത്തിന്റെ പേരിൽ കലഹിക്കുക പതിവായിരുന്നു എന്ന് അയൽക്കാർ പറയുന്നു. തിങ്കളാഴ്ച വൈകിട്ട് ദമ്പതികൾ തമ്മിൽ സംഘർഷം ഉണ്ടായി. ഇരുവരും തമ്മിൽ വഴക്കിടുന്നതിനിടെ മകൾ കരയാൻ തുടങ്ങി. ഇതോടെ ദേഷ്യം പൂണ്ട യുവതി മകളെയും എടുത്ത് പുറത്തേക്ക് പോവുകയും പുറത്തുവച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയും ആയിരുന്നു. വിവരം പോലീസിൽ അറിയിക്കുന്നതിനായി യുവതി തന്നെയാണ് കുഞ്ഞിന്റെ മൃതദേഹവുമായി നാല് കിലോമീറ്ററോളം നടന്നത്. ഇതിനിടെ കുഞ്ഞിന്റെ മൃതദേഹവുമായി യുവതി നടക്കുന്നത് കണ്ട പോലീസ് പെട്രോൾ സംഘം ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് ഉടൻതന്നെ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.

Read also: പാലായിൽ എത്തിയാൽ ‘മലദൈവത്തെ’ കാണാം ! കോട്ടയം ഏറ്റുമാനൂർ സ്വദേശി പകർത്തിയ ചിത്രം വൈറലാകുന്നു

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

സിപിഎം ഓഫീസിനു മുന്നിൽ പടക്കം പൊട്ടിച്ചു

സിപിഎം ഓഫീസിനു മുന്നിൽ പടക്കം പൊട്ടിച്ചു മണ്ണാർക്കാട്: വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സിപിഎം മണ്ണാർക്കാട്...

ഞെട്ടിച്ച് പുതിയ തീരുവയുമായി ട്രംപ്…!

ഞെട്ടിച്ച് പുതിയ തീരുവയുമായി ട്രംപ് യൂറോപ്യൻ യൂണിയനിൽ നിന്നും മെക്‌സിക്കോയിൽ നിന്നുമുള്ള ഇറക്കുമതി...

ഭാര്യയുടെയും മകളുടെയും മുഖത്ത് മുളകുപൊടിയിട്ടു

ഭാര്യയുടെയും മകളുടെയും മുഖത്ത് മുളകുപൊടിയിട്ടു അകന്നുകഴിയുന്ന വിരോധത്തിൽ ഭാര്യയുടെയും 17 കാരിയായ മകളുടെയും...

മത്സ്യത്തൊഴിലാളിയെ കാണാനില്ല

മത്സ്യത്തൊഴിലാളിയെ കാണാനില്ല വിഴിഞ്ഞത്ത് മീൻപിടിത്തിനുപോയ മത്സ്യത്തൊഴിലാളിയെ വിഴിഞ്ഞം കടലിൽ കാണാതായി. പൂവാർ തിരുപുറം...

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും ദുബൈ: യു.എ.ഇയുടെ സ്വപ്ന പദ്ധതിയായി...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Related Articles

Popular Categories

spot_imgspot_img