ലണ്ടൻ: പാരിസ് ഒളിംപിക്സിന് യോഗ്യത നേടാനാവാതെ ബ്രസീൽ അണ്ടർ 23 ഫുട്ബോൾ ടീം പുറത്ത്. അർജന്റീനയ്ക്കെതിരായ മത്സരത്തിൽ മറുപടിയില്ലാത്ത ഒരു ഗോളിന് തോറ്റതോടെയാണ് ബ്രസീലിന്റെ ഒളിംപിക്‌സ് മോഹം പൊലിഞ്ഞത്. നിലവിലെ ഒളിംപിക് സ്വർണ മെഡൽ ജേതാക്കളാണ് ബ്രസീൽ.
ഹാട്രിക് ഒളിംപിക് സ്വർണമെന്ന ബ്രസീലിയൻ സ്വപ്നവും ഇതോടൊപ്പം ഇല്ലാതെയായി. 2004നു ശേഷം ആദ്യമായാണ് ബ്രസീല്‍ ഒളിംപിക് ഫുട്ബോളിന് യോഗ്യത നേടാനാവാതെ പുറത്താകുന്നത്. ജയത്തോടെ അർജന്‍റീന ടൂർണമെന്‍റിന് യോഗ്യത നേടി. 77–ാം മിനിറ്റിൽ ലുസിയാനോ ഗോണ്ടുവാണ് അർജന്റീന അണ്ടർ 23 ടീമിനായി ഗോൾ നേടിയത്.
2004, 2008 ഒളിംപിക്സുകളിൽ അർജന്റീന സ്വര്‍ണം നേടിയിരുന്നു. അഞ്ച് പോയിന്റുകളുമായാണ് അർജന്റീന ഒളിംപിക് യോഗ്യത ഉറപ്പിച്ചത്. ബ്രസീലിനു മൂന്നു പോയിന്റുകൾ മാത്രമാണുള്ളത്.
Read Also:12.02.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ