സിനിമയും ഗോസിപ്പുകളും എല്ലാം സ്ഥിരം കാഴ്ചകളാണ്. അതിൽ സ്ഥിരം ഇടം നേടുന്ന താരങ്ങളാണ് വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും ഇരുവരും പ്രണയത്തിലാണെന്നും വിവാഹം ഉടനെന്നുമാണ് വാർത്തകൾ ആണ് പ്രധാനം.ആദ്യമായി ഒരുമിച്ച് അഭിനയിച്ച ഗീതാഗോവിന്ദം എന്ന ചിത്രം മുതൽ ഈ ഗോസിപ്പ് കേൾക്കുന്നതാണ്. ഇപ്പോഴിതാ അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട് ഇരുവരും വിവാഹിതരാകുന്നുവെന്ന വാർത്തകളാണ് പുറത്തുവരുന്നത്. ഫെബ്രുവരിയിലുണ്ടാകുമെന്ന തരത്തിലാണ് പ്രചാരണം . എന്നാൽ പതിവ് പോലെ ഇതെല്ലാം വെറും ഗോസിപ്പുകൾ മാത്രമെന്ന് തുറന്നു പറയുകയാണ് വിജയ് ദേവരക്കൊണ്ട.
അടുത്തിടെ നടന്ന അഭിമുഖത്തിലാണ് വിജയിയോട് പ്രചരണങ്ങളിലെ വാസ്തവത്തെക്കുറിച്ച് ചോദിച്ചത്. ഉടൻ തന്നെ വിവാഹമോ വിവാഹനിശ്ചയമോ ഉണ്ടോ എന്നായിരുന്നു ചോദ്യം. ‘ഫെബ്രുവരിയിൽ ഞാൻ വിവാഹ നിശ്ചയം നടത്തുകയോ വിവാഹം കഴിക്കുകയോ ചെയ്യുന്നില്ല. ഓരോ രണ്ട് വർഷം കൂടുമ്പോൾ എന്നെ വിവാഹം കഴിപ്പിക്കാൻ മാധ്യമങ്ങൾ ആഗ്രഹിക്കുന്നതായി തോന്നുന്നു. എല്ലാ വർഷവും ഞാനിത് കേൾക്കുന്നുണ്ട്. അവർ എന്നെ വിവാഹം കഴിപ്പിച്ച് പിടികൂടാൻ കാത്തിരിക്കുകയാണ്’. വിജയുടെ മറുപടി ഇങ്ങനെ.വിജയും രശ്മികയും ഇതുവരെ രണ്ട് ചിത്രങ്ങളിലാണ് ഒരുമിച്ചെത്തിയത്. 2018 ലെ ഗീത ഗോവിന്ദം, 2019 ലെ ചിത്രം ഡിയർ കോമ്രേഡ്. ആദ്യത്തേത് ബോക്‌സ് ഓഫീസിൽ വൻ വിജയമായപ്പോൾ, രണ്ടാമത്തേത് മികച്ച നിരൂപണം നേടി. അവരുടെ ഓൺ-സ്‌ക്രീൻ കെമിസ്ട്രിയേക്കാൾ കൂടുതൽ, അവരുടെ ഓഫ്-സ്‌ക്രീൻ ബോണ്ടാണ് പലപ്പോഴും പ്രേക്ഷകർ ഏറ്റെടുത്തത്.
‘താനും രശ്മികയും നല്ല സുഹൃത്തുക്കളാണ്.കരിയറിന്റെ ആദ്യഘട്ടത്തിൽ ഞങ്ങൾ രണ്ട് സിനിമകൾ രണ്ട് സിനിമകൾ ഒരുമിച്ച് ചെയ്തിട്ടുണ്ട്. അവൾ പ്രിയപ്പെട്ടവളാണ്, എനിക്ക് അവളെ ശരിക്കും ഇഷ്ടമാണ്. നല്ല സുഹൃത്തുക്കളാണ്. സിനിമകളിലൂടെ ഉയർച്ചതാഴ്ചകൾ പങ്കുവെക്കാറുണ്ട്. ഒരു നല്ല ബോണ്ട് അവളുമായിട്ടുണ്ട്’. അത്ര മാത്രമാണ് വിജയ് ദേവരക്കൊണ്ട ബന്ധത്തെ കുറിച്ച് പങ്കുവെച്ചത് .
Read Also : അഭിമുഖങ്ങളിൽ എന്തുകൊണ്ട് ഇങ്ങനെ പെരുമാറുന്നു : തുറന്ന് പറഞ്ഞ് ഷൈൻ ടോം ചാക്കോ