web analytics

കൈത്തോക്കുകളെത്തുന്നത് ബീഹാറിൽ നിന്നോ? കൊച്ചി അടക്കിഭരിച്ചിരുന്ന ​ഗുണ്ടാത്തലവൻമാർ തിരിച്ചെത്തുമോ?ചോരവീഴ്​ത്തി നടക്കുന്ന അക്രമിക്കൂട്ടങ്ങളുടെ രീതികളിൽ വലിയ മാറ്റങ്ങളുണ്ട്​, നടുക്കുന്ന മാറ്റങ്ങൾ

കൊച്ചി: ‘കൊച്ചി പഴയ കൊച്ചിയല്ല’ എന്നു​ പറയുന്നുണ്ട്​ ഗുണ്ടകളെ വീരപുരുഷന്മാരായി ചിത്രീകരിക്കുന്ന സിനിമയിലെ ഗുണ്ടാ നായകൻ. ജനപ്രവാഹത്തി​െൻറ ഫലമായി കുറെയേറെ കെട്ടിടങ്ങളുയരുകയും വാഹനങ്ങൾ ​െപരുകുകയും ചെയ്​തുവെന്നല്ലാതെ കൊച്ചിക്കോ മറ്റു നഗരങ്ങൾക്കോ വലിയ മാറ്റമൊന്നുമുണ്ടായിട്ടില്ല, എന്നാൽ ഇവിടങ്ങളിൽ ചോരവീഴ്​ത്തി നടക്കുന്ന അക്രമിക്കൂട്ടങ്ങളുടെ രീതികളിൽ വലിയ മാറ്റങ്ങളുണ്ട്​, നടുക്കുന്ന മാറ്റങ്ങൾ.
നേരത്തേ മുംബയ്, ഗോവ, മംഗലാപുരം വഴിയാണ് കേരളത്തിൽ കൂടുതലായി തോക്കെത്തിയിരുന്നത്. ഗുണ്ടാസംഘങ്ങളുമായും റിയൽ എസ്റ്റേറ്റ് മാഫിയയുമായും ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്കുമെല്ലാം ഇപ്പോൾ ബീഹാറിൽനിന്ന് തോക്കെത്തുന്നതായിട്ടാണ് വിവരം. പെട്ടെന്ന് കണ്ടുപിടിക്കാതിരിക്കാൻ വിവിധ കഷണങ്ങളാക്കിയാണ് കൊണ്ടുവരുന്നത്. ആവശ്യക്കാരെ കണ്ടെത്താനും തോക്ക് എത്തിച്ചുനൽകാനും ധാരാളം ഇടനിലക്കാരും ബീഹാറിൽ പ്രവർത്തിക്കുന്നുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർകോട്, എറണാകുളം മേഖലകളിലേക്കാണ് തോക്കിൽ ഏറിയപങ്കും എത്തുന്നത്.
കാലത്തിനനുസരിച്ച് ഗുണ്ടാസംഘങ്ങളും മാറുകയാണ്. വടിവാളും ഇരുമ്പുവടിയും ഷർട്ടിന്റെയോ ബനിയന്റെയോ പിന്നിലൊളിപ്പിച്ച് വരുന്ന ഗുണ്ടാസംഘങ്ങളുടെ കാലമൊക്കെ ഓർമ്മയിലേക്ക്.

അഞ്ചോളം ആക്ടീവ് ഗുണ്ടാസംഘങ്ങളാണ് കൊച്ചിയിലുള്ളത്. കോയമ്പത്തൂർ, പാലക്കാട്, തമിഴ്‌നാട്ടിലെ വിവിധ ഗ്രാമങ്ങൾ എന്നിവിടങ്ങളിൽ തമ്പടിച്ചാണ് ഗുണ്ടാത്തലവന്മാർ ഇതെല്ലാം നിയന്ത്രിക്കുന്നത്. എന്നാൽ കൊച്ചി അടക്കി ഭരിക്കുകയും പിന്നീട് ഗുണ്ടാപ്രവർത്തനം ഉപേക്ഷിക്കുകയും ചെയ്ത തവലന്മാർ ഇപ്പോൾ സജീവമായിട്ടുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. കാപ്പചുമത്തി പലരേയും ജയിലിലടച്ചതോടെ ഈ തക്കം മുതലെടുത്ത് കളംപിടിക്കുകയാണ് ഇവരുടെ ലക്ഷ്യം.

ആരെയും ഒറ്രവെടിക്ക് കൊല്ലാൻ ശേഷിയുള്ള കൈത്തോക്കുകളുമാണ് ആയുധങ്ങൾ. നാടൻതോക്കു മുതൽ വിദേശിവരെ നീളും ശേഖരം. കടവന്ത്ര ഇടശേരി ബാറിലെ വെടിവയ്പ് കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിലാണ് പിസ്റ്റളും റിവോൾവറും ഗുണ്ടകൾ യഥേഷ്ടം കൊണ്ടുനടക്കുന്നതായ സ്ഥിതിയിലേക്ക് കാര്യങ്ങൾ മാറിയെന്ന് കണ്ടെത്തിയത്.

ഗുണ്ടാസംഘങ്ങൾക്കൊപ്പം ചേരുന്ന യുവാക്കളുടെ കൈയിൽപ്പോലും തോക്കുകളുണ്ട്. ഇടശേരി ബാർ വെടിവയ്പ് കേസിലെ പ്രതി കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടയുടെ ആരാധകനായാണ് ഗുണ്ടാസംഘത്തിലെത്തുന്നത്. പിന്നീട് ഗുണ്ടാത്തലവന്റെ ശത്രുവായതോടെ സംഘത്തിൽ നിന്ന് പുറത്താക്കി. പക്ഷേ തോക്ക് ഉപേക്ഷിച്ചില്ല. പുതിയഗ്യാംഗും രൂപീകരിച്ചു.

വെട്ടുംകുത്തും വിട്ട് റിയൽഎസ്റ്റേറ്റ് ഇടനിലയും കുഴൽപ്പണവേട്ടയും ലഹരിക്കടത്തുമാണ് ഗുണ്ടാസംഘങ്ങൾ ഇപ്പോൾ ‘കൈകാര്യം’ ചെയ്യുന്നത്. ഒരിടയ്ക്ക് ഭൂമിക്കച്ചവടത്തിലും തണ്ണീർത്തടം നികത്തലിലുമായിരുന്നു ശ്രദ്ധകേന്ദ്രീകരിച്ചിരുന്നത്. തണ്ടപ്പേര് മാറ്റലിലടക്കം സർക്കാർ നിയമം കടുപ്പിച്ചതോടെ ഗുണ്ടാസംഘം ലഹരിക്കടത്തിലേക്ക് തിരിഞ്ഞു. വൻതോതിൽ പണമിറക്കി കൊച്ചിയിലടക്കം മയക്കുമരുന്ന് എത്തിക്കുന്നതിന് പിന്നിൽ ഗുണ്ടാസംഘങ്ങളാണ്. ആളുകളെ ഭീഷണിപ്പെടുത്താനും പ്രത്യാക്രമണങ്ങളിൽനിന്ന് രക്ഷപ്പെടാനും തോക്ക് ധാരാളമെന്നാണ് അടുത്തിടെ അറസ്റ്റിലായ ഗുണ്ടകളുടെ വെളിപ്പെടുത്തൽ.

 

 

 

spot_imgspot_img
spot_imgspot_img

Latest news

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക്, 14 ദിവസം റിമാൻഡിൽ

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക് പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗക്കേസിൽ രാഹുല്‍ മാങ്കൂട്ടത്തില്‍...

“പറയാനല്ല, ചെയ്യാനായിരുന്നു ഉണ്ടായിരുന്നത്. അത് പാർട്ടി നേരത്തെ തന്നെ ചെയ്തിട്ടുണ്ട്, നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ

നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ...

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന് പുറത്തിറങ്ങാതെ രാഹുൽ, ഒടുവിൽ വഴങ്ങി

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന്...

Other news

ബലാൽസംഗ ശ്രമത്തിനിടെ രക്തസ്രാവം: ബെംഗളൂരുവിൽ ടെക്കി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; പ്രതി 18 കാരൻ

ബെംഗളൂരുവിൽ ടെക്കി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം ബെംഗളൂരുവിൽ...

ഒരേ ദിവസം തന്നെ അതിർത്തി കടന്ന് 5 പാക് ഡ്രോണുകൾ,​ വെടിയുതിർത്ത് സൈന്യം

ഒരേ ദിവസം തന്നെ അതിർത്തി കടന്ന് 5 പാക് ഡ്രോണുകൾ,​ വെടിയുതിർത്ത്...

പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം; അപകടം പുലർച്ചെ, രണ്ടുപേർക്ക് പരിക്ക്

പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം; അപകടം പുലർച്ചെ, രണ്ടുപേർക്ക്...

രാഹുലിനായി ക്ഷേത്രത്തിൽ ശത്രുസംഹാര പൂജയും പള്ളിയിൽ കുർബാനയും; പ്രാർത്ഥനയോടെ അനുയായികൾ

രാഹുലിനായി ക്ഷേത്രത്തിൽ പൂജയും പള്ളിയിൽ കുർബാനയും ബലാത്സംഗ കേസിൽ അറസ്റ്റിലായി റിമാൻഡിൽ...

Related Articles

Popular Categories

spot_imgspot_img