ആർസിയും അപേക്ഷകർക്ക് നേരിട്ട് ഡൗൺലോഡ് ചെയ്യാം; സോഫ്റ്റ്‌വേറിൽ നിർണായക മാറ്റം; വാഹന ഉടമകളെ ഏറെ വലച്ച പ്രശ്‌നത്തിന് പരിഹാരം

തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസിനു പിന്നാലെ സംസ്ഥാനത്തെ വാഹന രജിസ്‌ട്രേഷൻ രേഖകളും(ആർസി) ശനിയാഴ്ച മുതൽ ഡിജിറ്റലാകുന്നു. അപേക്ഷകർക്ക് നേരിട്ട് ഡൗൺലോഡ് ചെയ്‌തെടുക്കാൻ പാകത്തിൽ സോഫ്റ്റ്‌വേറിൽ മാറ്റംവരുത്തി. കേന്ദ്രസർക്കാർ മൊബൈൽ ആപ്പുകളായ ഡിജിലോക്കർ, എം പരിവാഹൻ എന്നിവയിലും ഇനി മുതൽ ആർസിയുടെ ഡിജിറ്റൽ പകർപ്പ് ലഭിക്കും.

അച്ചടി തടസ്സപ്പെട്ടതിനാൽ കുടിശ്ശികയുള്ള 10 ലക്ഷം രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകളും ഇതോടൊപ്പം ഡിജിറ്റലായി നൽകാനാകും. കാർഡിനുള്ള തുക നേരത്തെ ഈടാക്കിയിട്ടുള്ളതിനാൽ അച്ചടി പുനരാരംഭിക്കുമ്പോൾ ഇവ വിതരണം ചെയ്യും. കാക്കനാട്ടുള്ള അച്ചടികേന്ദ്രത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. അച്ചടി ക്കരാർ ഏറ്റെടുത്തിട്ടുള്ള സ്ഥാപനത്തിനു പ്രതിഫലം നൽകാത്തതിനെത്തുടർന്നാണ് ഇത്.

നിലവിൽ 10 കോടി രൂപയോളം കുടിശ്ശികയുണ്ട്. ഇതു നൽകാത്തതിനാൽ അച്ചടി പൂർണമായും നിർത്തിവെച്ചിരിക്കുകയാണ്. ഇതിനിടെയാണ് കാർഡ് വിതരണം പൂർണമായി ഒഴിവാക്കി ഡിജിറ്റലിലേക്കു മാറാൻ സർക്കാർ തീരുമാനിച്ചത്.

എന്നാൽ അച്ചടിച്ചെലവ് ഇല്ലാതാകുന്നതിന്റെ സാമ്പത്തികനേട്ടം വാഹന ഉടമയ്ക്കുണ്ടാകില്ല. ഫീസ് ഇനത്തിൽ സർക്കാരിനുള്ള വരുമാനം കുറയുന്നത് ഒഴിവാക്കാൻ സർവീസ് ചാർജ് വർധിപ്പിച്ചിട്ടുണ്ട്. നേരത്തെ ഡ്രൈവിങ് ലൈസൻസിലും ഇതേ രീതി അവലംബിച്ചിരുന്നു. പുതിയ സംവിധാനത്തിലേക്കു മാറുമ്പോൾ സർക്കാരിനു വരുമാന നഷ്ടം ഉണ്ടാകരുതെന്ന് ധനവകുപ്പ് കർശന നിലപാട് എടുത്തതിനെത്തുടർന്നാണിത്.

വാഹന ഉടമകളെ ഏറെ വലച്ച പ്രശ്‌നത്തിനാണ് ഡിജിറ്റൽ സംവിധാനത്തിലൂടെ പരിഹാരമാകുന്നത്. ആർസി അച്ചടിക്കാതെ അപേക്ഷയിലെ നടപടിക്രമങ്ങൾ പൂർത്തിയാകില്ല. മറ്റു സേവനങ്ങൾക്ക് അപേക്ഷ സമർപ്പിക്കാനും കഴിയില്ല.

spot_imgspot_img
spot_imgspot_img

Latest news

യോഗ്യനായ പിൻഗാമി; പുതിയ പോപ്പും പാരമ്പര്യവാദികളുടെ ഉറക്കംകെടുത്തും!

പുതിയ പോപ്പും പാരമ്പര്യവാദികളുടെ ഉറക്കംകെടുത്തും.പൊതുവിൽ മിതവാദിയായാണ് കർദിനാൾ റോബർട്ട്. പാരമ്പര്യങ്ങളുടെ കാര്യത്തിലൊന്നും...

റോബർട്ട് ഫ്രാൻസിസ് പ്രിവോസ്റ്റ് പുതിയ മാർപാപ്പ

വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ 267ാമത്തെ മാർപ്പാപ്പയായി തെരഞ്ഞെടുത്തത് കർദിനാൾ...

പുതിയ പാപ്പയെ തെരഞ്ഞെടുത്തു

വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയ്ക്ക് പുതിയ ഇടയനെ തിരഞ്ഞെടുത്തു. സിസ്റ്റീൻ...

അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം; യുദ്ധ വിമാനം വെടിവെച്ചിട്ട് ഇന്ത്യൻ സൈന്യം, ജമ്മുവിൽ ബ്ലാക്ക് ഔട്ട്

ശ്രീനഗർ: അതിർത്തിയിൽ വീണ്ടും പ്രകോപനവുമായി പാകിസ്താൻ. ജമ്മു കശ്മീരിൽ വിമാനത്താവളത്തെ ലക്ഷ്യമിട്ടാണ്...

ഇന്ത്യയിലെ 15 നഗരങ്ങളിലേക്ക് മിസൈൽ തൊടുത്ത് പാകിസ്ഥാൻ; നിലംതൊടും മുമ്പ് തകർത്ത് ഇന്ത്യൻ സേന

ശ്രീനഗർ: ഇന്ത്യയുടെ പ്രതിരോധ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് പാകിസ്ഥാൻ നടത്തിയ സൈനിക നീക്കങ്ങൾ...

Other news

ടൂറിസ്റ്റ് ബസിൽ കേബിൾ കുരുങ്ങി പോസ്റ്റ് ഒടിഞ്ഞുവീണു; 53കാരിക്ക് ദാരുണാന്ത്യം

ആലപ്പുഴ: ടൂറിസ്റ്റ് ബസിൽ കേബിൾ കുരുങ്ങി വൈദ്യുത പോസ്റ്റ് ഒടിഞ്ഞു വീണ്...

ഫ്ലാറ്റിൽ തീപിടുത്തം: പ്രവാസി യുവാവിനു ദാരുണാന്ത്യം: വിടപറഞ്ഞത് കോട്ടയം സ്വദേശി

ഏറ്റുമാനൂർ/കോട്ടയം: കുവൈത്തിൽ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ മലയാളിക്ക് ദാരുണാന്ത്യം. ഏറ്റുമാനൂർ പട്ടിത്താനം പുലിയളപ്പറമ്പിൽ...

എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന്

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ ഫലം ഇന്ന് വരും. വൈകിട്ട്...

സൈനിക താവളങ്ങള്‍ക്ക് നേരെ പാകിസ്ഥാന്‍ മിസൈലുകളും ഡ്രോണുകളും; പ്രതിരോധിച്ച് ഇന്ത്യൻ സേന; ഒരു സ്ത്രീ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: ഇന്ത്യ പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം ശക്തമാക്കുന്നു. ഇന്നലെ വൈകീട്ട് മുതല്‍...

ഇന്ത്യൻ മിസൈൽ പോരിൽ വിറച്ച് പാക്ക് നഗരങ്ങൾ; പാക്ക് പ്രധാനമന്ത്രിയെ വീട്ടിൽനിന്നു മാറ്റി

ന്യൂഡൽഹി ∙ പാക്കിസ്ഥാൻ നടത്തിയ പ്രകോപനങ്ങൾക്കു പിന്നാലെ കനത്ത ആക്രമണമഴിച്ചുവിട്ട് ഇന്ത്യ....

ചണ്ഡിഗഢിലും ജാഗ്രത; എയർ സൈറൺ മുഴങ്ങി, ജനങ്ങൾ പുറത്തിറങ്ങരുത്

ഡൽഹി: ഇന്ത്യ- പാക് സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ചണ്ഡിഗഢിലും ജാഗ്രത. ചണ്ഡിഗഢിൽ...

Related Articles

Popular Categories

spot_imgspot_img