സര്‍വനാശത്തിന്റെ ദേവന്‍, അപോപ്പിസ് വരുന്നു; ആയിരം അടി വ്യാപ്തി; നഗ്നനേത്രങ്ങൾ കൊണ്ട് കാണാം; 2029 ഏപ്രില്‍ പതിമൂന്ന്, ഭൂമിക്ക് ഇത് നിർണായക ദിവസം; കൊടുംഭീകരനെ നേരിടുകയല്ലാതെ നാസയ്ക്ക് വേറെ വഴിയില്ല

വാഷിംഗ്ടണ്‍: അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഭൂമിയെ തേടി വലിയൊരു ദുരന്തം വരാനുണ്ട്. ആയിരം അടി വ്യാപ്തിയുള്ള ഛിന്നഗ്രഹമാണ് ഭൂമിയെ ലക്ഷ്യമാക്കി വരുന്നത്.
ഭൂമി ഏറ്റവും ഭയക്കേണ്ട ചിന്നഗ്രഹമാണിതെന്ന് നാസയിലെ ശാസ്ത്രജ്ഞര്‍ പറയുന്നു.ഈജിപ്ഷ്യന്‍ ദേവനായ കലാപത്തിന്റെയും സര്‍വനാശത്തിന്റെയും ദേവനാണ് അപോപിസ് എന്ന് പറയുന്നു. ഈ പേരാണ് ഛിന്നഗ്രഹത്തിന് നല്‍കിയിരിക്കുന്നത്.
അപ്പോപ്പിസ് ഭൂമിയെ ഇടിച്ചാല്‍ അത് വലിയ നാശനഷ്ടങ്ങളുണ്ടാക്കും. നമ്മുടെ ഗ്രഹത്തിന്റെ സര്‍വനാശത്തിനും ഇത് കാരണമാകും.
ഭൂമിയുടെ വെറും 48300 കിലോമീറ്റര്‍ ചുറ്റളവിലാണ് ഇത് എത്തുക.
നാസ ഇപ്പോഴേ അതിനെ പ്രതിരോധിക്കാനുള്ള മാര്‍ഗം കണ്ടെത്തി തുടങ്ങിയിരിക്കുകയാണ്.

ഭൂമിക്ക് ഏറ്റവും ഭീഷണിയാവുന്ന പൊട്ടന്‍ഷ്യലി ഹസാര്‍ഡസ് ആസ്‌ട്രോയിഡ്‌സ് എന്ന ഛിന്നഗ്രഹങ്ങളുടെ പട്ടികയില്‍ വരുന്നതാണ് അപോപ്പിസ്.  ഭൂമിയിൽ നിന്നും ഇരുപത് ചന്ദ്രന്റെ അകലത്തിലാണ് ഇവ എത്തുക. എങ്കിലും ബഹിരാകാശത്തെ കണക്കുകള്‍ പ്രകാരം വളരെ അടുത്താണ്. ഇവയുടെ നീളവും വീതിയും കണക്കിലെടുക്കുമ്പോള്‍ ഭൂമിയെ ഛിന്നഭിന്നമാക്കാന്‍ വരെ സാധിക്കും.

എന്നാൽ ഇതിനെ നേരിടുകയല്ലാതെ ഭൂമിക്ക് മുന്നില്‍ മറ്റ് വഴികളില്ല. അതുകൊണ്ട് ഇപ്പോഴേ പ്രതിരോധ മാര്‍ഗങ്ങള്‍ നാസ അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്. നാസയുടെ ഒസിരിസ് എപെക്‌സ് ഈ ഛിന്നഗ്രഹത്തെ നിരീക്ഷിക്കുന്നുണ്ട്. ഇവ നിയര്‍ എര്‍ത്ത് ഒബജ്ക്ട് ഛിന്നഗ്രഹങ്ങളുടെ സഞ്ചാര പാത പരിശോധിക്കുന്നുണ്ട്. ഇത്തരം ഛിന്നഗ്രഹങ്ങളെ ഓരോ നൂറ്റാണ്ടിലും ഭൂമി നേരിടേണ്ടി വരാറുണ്ട്. അതുകൊണ്ട് അപൂര്‍വ്വ സംഭവമായിട്ടാണ് ഇതിനെ കാണുന്നത്.

2029 ഏപ്രില്‍ പതിമൂന്നിനാണ് അപ്പോപ്പിസ് ഭൂമിയുടെ ഏറ്റവും അടുത്തെത്തുന്നത്. ഇവയെ നഗ്നനേത്രങ്ങൾ കൊണ്ട്  കാണാനാവും. എംപയര്‍ സ്റ്റേറ്റ് ബില്‍ഡിംഗിനേക്കാള്‍ വലിപ്പമേറിയാണ് ആ പാറക്കഷ്ണം. നാസയിലെ ശാസ്ത്രജ്ഞര്‍ പറയുന്നത് ഇവ ഭൂമിയെ ഇടിക്കില്ലെന്നാണ്. അടുത്ത നൂറ് വര്‍ഷത്തേക്കെങ്കിലും അത് സാധ്യമാല്ലെന്നാണ് നാസയുടെ വിശദീകരണം.

 

spot_imgspot_img
spot_imgspot_img

Latest news

ഭൂനികുതി കുത്തനെ ഉയർത്തി; 50 ശതമാനത്തിന്റെ വർധന

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഭൂനികുതി വര്‍ധിപ്പിച്ചു. 50 ശതമാനമാണ് നികുതി വർധന....

ജനറൽ-താലുക്കാശുപത്രികളില്‍ ഡയാലിസിസ് യൂണിറ്റുകൾ; ആർസിസിക്ക് 75 കോടി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജനറൽ ആശുപത്രികളിലും എല്ലാ താലൂക്ക് ജനറൽ ആശുപത്രികളിലും...

സംസ്ഥാന ബജറ്റ്; സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് 402 കോടി രൂപ

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിയ്ക്ക് 402 കോടി...

സംസ്ഥാന ബജറ്റ്; വനം- വന്യജീവി സംരക്ഷണത്തിന് 305 കോടി

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വനം - വന്യജീവി സംരക്ഷണത്തിന് 305.61 കോടി...

Other news

പാതിവിലയ്ക്ക് സ്‌കൂട്ടർ തട്ടിപ്പ്; കോട്ടയം സ്വദേശികളായ രണ്ടുപേർക്ക് മാത്രം പണം തിരികെ ലഭിച്ചു…..! തിരികെപ്പിടിച്ചത് ഇങ്ങനെ:

പാതി വിലയ്ക്ക് സ്‌കൂട്ടർ തട്ടിപ്പിനെ തുടർന്ന് ആയിരക്കണക്കിന് ആളുകൾക്ക് പണം നഷ്ടപ്പെട്ടപ്പോൾ...

ട്രെയിനിൽ യുവതിക്ക് സുഖപ്രസവം

ന്യൂഡൽഹി: ഡൽഹിയിലെ ആനന്ദ് വിഹാർ റെയിൽവേ സ്റ്റേഷനലിലെ ട്രെയിനിലാണ് യുവതിക്ക് സുഖപ്രസവം....

കലൂർ സ്റ്റേഡിയത്തിലെ കഫേയിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് മരണം; കഫേ ഉടമയ്ക്കെതിരെ കേസ്: മരിച്ചത് അന്യസംസ്ഥാന തൊഴിലാളി

കലൂർ സ്റ്റേഡിയത്തിലെ കഫേയിൽ സ്റ്റീമർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ കഫേ ഉടമയ്ക്കെതിരെ കേസ്....

13 രാജ്യങ്ങൾ കടന്നെത്തിയവർ, 6 വർഷം അമേരിക്കയിൽ കഴിഞ്ഞവർ…നാടുകടത്തിയവരുടെ കൂടുതൽ വിവരങ്ങൾ

ദില്ലി: യുഎസിൽ നിന്ന് അനധികൃത കുടിയേറ്റക്കാരുമായി തത്കാലം കൂടുതൽ സൈനിക വിമാനങ്ങൾക്ക്...

സംസ്ഥാന ബജറ്റ്; ഇലക്ട്രിക് വാഹന നികുതി ഉയർത്തും

തിരുവനന്തപുരം: ഇലക്ട്രിക് വാഹനങ്ങളുടെ നികുതി പുനഃക്രമീകരിക്കുമെന്ന് സംസ്ഥാന ബജറ്റിൽ പ്രഖ്യാപനം. സംസ്ഥാനത്തെ...

Related Articles

Popular Categories

spot_imgspot_img