ബലാത്സംഗ, പോക്‌സോ കേസിൽ 23കാരനായ യുവാവിനെ എൽബി നഗറിലെ പ്രത്യേക സെഷൻ കോടതിയിൽ 20 വർഷം കഠിനതടവിന് ശിക്ഷിച്ചു. മഹേഷ് എന്ന യുവാവിനെ ഈ വർഷം ആദ്യം യാചരം പോലീസ് പിടികൂടിയിരുന്നു. കൂടാതെ, കോടതി 25,000 രൂപ പിഴയും ഇരയ്ക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും വിധിച്ചു. Rape case; 23-year-old gets 20 years rigorous imprisonment
ഗൂഗിൾ മാപ്പ് നല്ലതൊക്കെത്തന്നെ, പക്ഷെ ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ വലിയ അപകടത്തിൽ ചെന്നുചാടും ! ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
മുമ്പ്, ആളുകൾ യാത്ര ചെയ്യുമ്പോൾ മൈൽ കുറ്റികളും മറ്റ് അടയാളങ്ങളും നോക്കിയുള്ള വഴികാട്ടലായിരുന്നു. എന്നാൽ, സാങ്കേതികവിദ്യയുടെ വലിയ പുരോഗതിയോടെ, ഇപ്പോൾ യാത്രകൾ മാപ്പിനെ മാത്രം ആശ്രയിച്ചാണ് നടത്തുന്നത്. ഗൂഗിൾ മാപ്പ് ഉപയോഗിച്ച് തെറ്റിയ സംഭവങ്ങളെക്കുറിച്ച് അടുത്തിടെ നിരവധി വാർത്തകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഈ അപകടം ഒഴിവാക്കാം.Things to keep in mind when using Google Maps
ഗൂഗിൾ മാപ്പിന്റെ അൽഗോരിതം ട്രാഫിക് കുറവുള്ള റോഡുകളിലേക്ക് നമ്മെ നയിക്കുന്നത് സാധാരണമാണ്. എന്നാൽ, കുറവുള്ള തിരക്കുള്ള റോഡുകൾ എപ്പോഴും സുരക്ഷിതമല്ല.
തോടുകൾ കവിഞ്ഞൊഴുകുകയും മണ്ണിടിഞ്ഞും മരങ്ങൾ കടപുഴകി വീണും യാത്ര ചെയ്യാൻ സാധിക്കാത്ത റോഡുകളിലൂടെയും, വീതി കുറഞ്ഞതും സഞ്ചാരത്തിന് അനുകൂലമല്ലാത്ത അപകടകരമായ റോഡുകളിലൂടെയും ഗൂഗിൾ മാപ്പ് നയിക്കാം. ഇത് ശ്രദ്ധിക്കണം.
രാത്രികാലങ്ങളിൽ GPS സിഗ്നൽ നഷ്ടപ്പെടുന്നത് ചിലപ്പോൾ വഴിതെറ്റാൻ കാരണമാകാം. സഞ്ചാരികൾ കൂടുതൽ തിരയുന്ന റിസോർട്ടുകളും ടൂറിസ്റ്റ് കേന്ദ്രങ്ങളും ഗൂഗിൾ ലൊക്കേഷനിൽ മറ്റാരെങ്കിലും മന:പൂർവ്വമോ അല്ലാതെയോ തെറ്റായി രേഖപ്പെടുത്തുന്നത്, ആളുകളെ വഴിതെറ്റിക്കുകയും അപകടത്തിലാക്കുകയും ചെയ്യുന്നു.
ഒരു സ്ഥലത്തേക്ക് എത്താൻ രണ്ടുവഴികളുണ്ടാകും. ഈ സാഹചര്യത്തിൽ, നമുക്ക് അറിയാവുന്ന ഒരു സ്ഥലം ഇടയ്ക്ക് ആഡ് സ്റ്റോപ്പ് ആയി ഉപയോഗിച്ചാൽ, വഴിതെറ്റുന്നത് ഒഴിവാക്കാം. വഴിതെറ്റിയാൽ, ലക്ഷ്യസ്ഥാനത്തേക്കുള്ള മറ്റൊരു വഴിയെന്ന നിലയിൽ ഗൂഗിൾ മാപ്പ് സഹായിക്കും. എന്നാൽ, ഈ വഴി ചിലപ്പോൾ ഫോർ വീലർ അല്ലെങ്കിൽ വലിയ വാഹനങ്ങൾക്കായി അനുയോജ്യമാകണമെന്നില്ല.
വെള്ളപ്പൊക്കം, പേമാരി തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾ സംഭവിക്കുമ്പോൾ, പലപ്പോഴും റോഡ് ഗതാഗതം തടസ്സപ്പെടുന്നു. എന്നാൽ, ഇത് ഗൂഗിൾ മാപ്പിൽ കാണിക്കുന്നില്ല.
വഴികാണിക്കുക എന്നതല്ലാതെ, വഴിയുടെ സ്വഭാവം എങ്ങനെയെന്ന് കൃത്യമായി മനസ്സിലാക്കാൻ മാപ്പുകൾക്ക് സാധിക്കില്ല. വഴിയിലെ തടസ്സങ്ങളും തകരാറുകളും മുൻകൂട്ടി അറിയാൻ കഴിയുന്നില്ല. ഇത്തരം സാഹചര്യങ്ങളിൽ യാത്രക്കാരുടെ ശ്രദ്ധയും കരുതലും പ്രധാനമാണ്.