ഒറ്റ ദിവസം കൊണ്ട് എം വി ആറിനും ഗൗരിയമ്മയ്ക്കും മുകളിലായി അൻവറിൻ്റെ സ്ഥാനം; പാർട്ടി വിട്ടവർ ആരും കാണിക്കാത്ത സാഹസം;ഒറ്റയ്ക്ക് വഴിവെട്ടി മുന്നേറുന്ന നിലമ്പൂരിലെ ഒറ്റയാനെ സി പി എം എങ്ങനെ തളയ്ക്കും

കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ളിൽ നിന്നും പുറത്താക്കിയാൽ നടതള്ളപ്പെടുന്നതിന് തുല്യമാണ് സ്ഥിതി. ആസ്ഥിതിക്ക് വെല്ലുവിളി ഉയർത്തിയ രണ്ട് പേരാണ് എം വി ആറും ഗൗരിയമ്മയും.Anwar’s position is above MVR and Gouriamma in one day

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രത്യേകിച്ച്‌ സി പി എമ്മിന്റ‌െ സംഘടനാശേഷിയെ വെല്ലുവിളിച്ച് അധികാര രാഷ്ട്രീയത്തിന്‍റെ സമവാക്യങ്ങളിൽ പുതിയ ക്രിയകൾ ചെയ്ത് ഉത്തരം കണ്ടെത്തിയവർ.

സി പി എമ്മിന് അനഭിമതരാകുന്നവരെ മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി കൈകാര്യം ചെയ്തു തുടങ്ങുന്നത് എം വി രാഘവനെതിരായ നടപടികൾ ആരംഭിക്കുന്ന കാലത്താണ്.

ഇതിന് സംഘടിത രൂപവും സംഘടനാശൈലിയും കൈവരുതന്നത് പക്ഷേ, ഗൗരിയമ്മയെ പുറത്താക്കാനുള്ള നടപടികളിലാണ്. പാർട്ടിയുടെ അനഭിമതരുടെ പട്ടികയിൽ വരുന്ന നേതാക്കളെ തിരുത്തുന്നുവെന്ന വ്യാജേന പാർട്ടി അണികളിലേക്ക് ആ വിഷയംവലിച്ചു കൊണ്ടു കൊടുക്കുന്നതാണ് ആ സമീപനം.

എം വി രാഘവനുമായി ബന്ധപ്പെട്ടാണ് ആ ശൈലി ആരംഭിക്കുന്നത്. അന്ന് എം വി ആറിന്റെ പക്ഷം ചാഞ്ഞു പാർട്ടിയിലെ പല പ്രമുഖരും ഉള്ള കാലം അണികളിലും ആവേശം സൃഷ്ടിക്കാൻ കഴിവുള്ള നേതാവ് എന്നൊക്കെയുള്ള ഘടകങ്ങൾ കൂടി കണക്കിലെടുത്തായിരിക്കണം അവർ പാർട്ടിയിൽ തുടരവേ തന്നെ പാർട്ടി മാധ്യമങ്ങൾ വഴി പരസ്യമായി അവരുടെ തെറ്റുകൾ നിരത്തിവെക്കുക എന്ന സമീപനം സ്വീകരിച്ചത്.

സാധാരണ രീതിയിലുള്ള സമീപനമാണെങ്കിൽ പാർട്ടിക്കുള്ളിലായിരിക്കും വിമർശനവും മറ്റും ഉണ്ടാവുക. എന്നാൽ ഇത് പാർട്ടിക്ക് പുറത്ത് എം വി ആറിനെതിരെ വിമർശനം ഉയർത്തി. അധികം വൈകാതെ ബദൽരേഖയുടെ പേരിൽ എം വി ആർ പാർട്ടിക്ക് പുറത്തേക്ക് പോയി.

എന്നാല്‍ അവരൊന്നും കാണിക്കാത്ത സാഹസമാണ് പിവി അന്‍വര്‍ നടത്തുന്നത്. സിപിഎം വിട്ട നേതാക്കള്‍ പലരും രാഷ്ട്രീയം തന്നെ അവസാനിപ്പിക്കേണ്ട അവസ്ഥയിൽ എത്തുകയാണ് രാഷ്ട്രീയ കേരളത്തില്‍ പതിവ്.

എന്നാല്‍ സിപിഎമ്മിന്റെ അത്തരം പ്രതികാര നടപടികളെ അതിജീവിച്ചവരില്‍ രണ്ടുപേര്‍ സാക്ഷാല്‍ എംവി രാഘവനും കെആര്‍ ഗൗരിയമ്മയുമായിരുന്നു. എന്നാല്‍ ഈ രാഷ്ട്രീയ അതികായര്‍ക്ക് പോലും സാധിക്കാത്തതാണ് ഒരു ഇടതു സ്വതന്ത്ര എംഎല്‍എയായ അന്‍വര്‍ ചെയ്തിരിക്കുന്നത്.

സിപിഎമ്മില്‍ നിന്ന് അച്ചടക്ക നടപടിയുടെ പേരിലാണ് എംവിആറും ഗൗരിയമ്മയും പുറത്തു പോകുന്നത്. എംവിആര്‍ ബദല്‍രേഖയുടെ പേരിലായിരുന്നെങ്കില്‍ ഗൗരിയമ്മ പുറത്തായത് പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനത്തിൻ്റെ പേരിലായിരുന്നു. ഇരുനേതാക്കളും അച്ചടക്ക നടപടിക്ക് ശേഷം നേരിട്ടത് ക്രൂരമായ ആക്രമണങ്ങളായിരുന്നു.

പ്രത്യേകിച്ചും എംവിആര്‍. ഒരു രാഷ്ട്രീയ വിശദീകരണ യോഗം നടത്താനെന്നല്ല, പുറത്തിറങ്ങി നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായി ഇരുവരും. എംവിആറിന്റെ വീടിനു പോലും സഖാക്കള്‍ തീയിട്ടു. ഇവിടെ നിന്നും രാഷ്ട്രീയ പ്രവര്‍ത്തനവുമായി മുന്നോട്ടു പോകാന്‍ ഇവര്‍ക്ക് അന്നത്തെ കോണ്‍ഗ്രസിന്റേയും സാക്ഷാല്‍ കെ കരുണാകരന്റേയും സഹായവും സംരക്ഷണവും വേണ്ടിവന്നു. യുഡിഎഫ് പ്രവര്‍ത്തകരുടെ കൂടി പിന്തുണയോടെയാണ് ഇവര്‍ തുടര്‍നീക്കങ്ങള്‍ നടത്തിയത്.

എന്നാല്‍ പിവി അന്‍വര്‍ ഇങ്ങനെ ഒരു സഹായമോ സംരക്ഷണമോ ഇല്ലാതെ ഒറ്റയ്ക്ക് വഴിവെട്ടി മുന്നേറുകയാണ്. ആരുടേയും സഹായം അഭ്യര്‍ത്ഥിച്ചില്ല തനിക്ക് പറയാനുള്ളത് കേള്‍ക്കാന്‍ നിലമ്പൂരുകാരെ വിളിച്ചു. രാഷ്ട്രീയ ഭേദമെന്യേ ചന്തക്കുന്നിലേക്ക് അവര്‍ ഒഴുകി എത്തുകയും ചെയ്തു.

ഇത് സിപിഎമ്മിനെയാണ് ചിന്തിപ്പിക്കുന്നത്. ഇടതു മുന്നണിയില്‍ പിണറായിക്കെതിരെ ഒരു വിമര്‍ശനം ഉയര്‍ന്നിട്ട് വര്‍ഷങ്ങളായി. അത്രയ്ക്കാണ് മുന്നണി സംവിധാനത്തേയും പാര്‍ട്ടിയേയും പിണറായി വരുതിയില്‍ നിര്‍ത്തിയിരിക്കുന്നത്. അവിടെ നിന്നാണ് ഒരു എതിർശബ്ദം ഉയര്‍ന്നത്. അതും അതിരൂക്ഷമായി പ്രതിപക്ഷം പോലും പറയാത്ത ശക്തമായ ഭാഷയില്‍. ഇതിനെ മറികടക്കേണ്ടത് പിണറായിക്ക് മാത്രമല്ല സിപിഎമ്മിനും അത്യാവശ്യമാണ്.

കേഡര്‍ പാര്‍ട്ടിയെന്ന് ആവർത്തിച്ച് പറയുമ്പോഴും സിപിഎമ്മില്‍ ആ രീതികളെല്ലാം മാറിയിട്ടുണ്ട്. അണികളില്‍ പലരും ഇപ്പോഴും സംശയത്തോടെ നേതാക്കളെ കാണുകയും ചെയ്യുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരിലും അണികളിലും സ്വാധീനമുള്ള അന്‍വര്‍ നടത്തുന്ന നീക്കങ്ങള്‍ വലിയ പ്രതിസന്ധിയുണ്ടാക്കും എന്ന് സിപിഎമ്മിന് നന്നായി അറിയാം. എന്നാല്‍ അന്‍വറിനെ എങ്ങനെ നേരിടണം എന്നതിലാണ് ഇപ്പോഴും ആശയക്കുഴപ്പം.

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

പങ്കാളികളുടെ ഫോൺ സംഭാഷണവും തെളിവ്

ന്യൂഡൽഹി: വിവാഹമോചന കേസുകളിൽ പങ്കാളികളുടെ ഫോൺ സംഭാഷണവും തെളിവായി സ്വീകരിക്കാമെന്ന് സുപ്രീം...

സംസ്ഥാനത്തെ ആദ്യ സ്കിൻ ബാങ്ക് തിരുവനന്തപുരത്ത്

സംസ്ഥാനത്തെ ആദ്യ സ്കിൻ ബാങ്ക് തിരുവനന്തപുരത്ത് തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ സ്കിൻ ബാങ്ക്...

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു കൊച്ചി: മൂവാറ്റുപുഴയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മൂവാറ്റുപുഴ-പെരുമ്പാവൂര്‍ എംസി...

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

പഹൽഗാമിലേത് സുരക്ഷ വീഴ്ച തന്നെ

പഹൽഗാമിലേത് സുരക്ഷ വീഴ്ച തന്നെ ന്യൂഡൽഹി: പഹൽഗാമിൽ തീവ്രവാദ ആക്രമണത്തിൽ സുരക്ഷാ വീഴ്ചയുണ്ടായെന്ന്...

പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദനം

പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദനം കോഴിക്കോട്: പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ...

Related Articles

Popular Categories

spot_imgspot_img