പി വി അൻവർ എംഎൽഎ കടലാസ്സ് പുലി; കടിക്കില്ല കുരക്കുകയേയുള്ളു; തെളിവുകൾ ഇല്ലാതെ വെളിവുകേട് പറയുന്ന അൻവറിന്റെ വിരട്ടലും വിലപേശലും സിപിഎമ്മിൽ മതിയെന്ന് കോൺഗ്രസ് നേതാവ്

കൊച്ചി: പി വി അൻവർ കടലാസ്സ് പുലിയാണെന്നും കടിക്കില്ല കുരക്കുകയേയുള്ളു എന്നും എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. Anwar’s evasion and bargaining is enough for the CPM

നാവിന് എല്ലില്ലാത്ത അൻവർ ഓരോ ദിവസവും അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് നടത്തുന്നതെന്നും തെളിവുകൾ ഇല്ലാതെ വെളിവുകേട് പറയുന്ന അൻവറിന്റെ വിരട്ടലും വിലപേശലും സിപിഎമ്മിൽ മതി, കോൺഗ്രസ്സിനോട് വേണ്ട.

മുഖ്യമന്ത്രിക്കെതിരെയും എഡിജിപി എം ആർ അജിത് കുമാറിനെതിരെയും പ്രതിപക്ഷ നേതാവിനെതിരെയും രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ ജയശങ്കറിനെതിരെയും ഡിസിസി പ്രസിഡന്റായ തനിക്കെതിരെയുമെല്ലാം ഓരോരോ തരത്തിലുള്ള ആരോപണങ്ങൾ അദ്ദേഹം നടത്തിയിരിക്കുന്നു.

ദിനംപ്രതി പുതിയ വെളിപ്പെടുത്തലുകളാണ് അദ്ദേഹം നടത്തുന്നത്. സിപിഎമ്മോ ഇടതുമുന്നണിയോ സർക്കാരോ അൻവറിന്റെ വെളിപ്പെടുത്തലുകൾക്ക് യാതൊരു വിലയും നൽകുന്നില്ല.

ആരും പരിഗണിക്കാതെ വരുമ്പോഴാണ് അൻവർ പുതിയ വെളിപ്പെടുത്തലുകളുമായും അധിക്ഷേപങ്ങളുമായും തന്നെ വിമർശിക്കുന്നവർക്കെതിരെ കൂടിയും കടന്നുവരുന്നത്.

രാജ്യത്തെല്ലാവരും ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന നേതാവായ രാഹുൽ ഗാന്ധിക്കെതിരെ പോലും അങ്ങേയറ്റം അധിക്ഷേപകരമായ പരാമർശം അൻവർ നടത്തിയിട്ടുണ്ട്.

വണ്ടി ചെക്ക് കേസുകളിലും സർക്കാർ ഭൂമി കയ്യേറിയ കേസിലും പ്രതിസ്ഥാനത്ത് ഉള്ള അൻവർ ഒരു തികഞ്ഞ തട്ടിപ്പുകാരനാണ്. പ്രകൃതിയെ ചൂഷണം ചെയ്തതിനു പോലും അദ്ദേഹത്തിനെതിരെ കേസുണ്ട്.

പൊതുജനങ്ങളെ കബളിപ്പിക്കുവാൻ വേണ്ടി നടത്തുന്ന നിരന്തരമായ അധിക്ഷേപങ്ങൾ കൊണ്ട് മുഖ്യമന്ത്രിയെ വിരട്ടുന്നത് പോലെ കോൺഗ്രസ് നേതാക്കളെ വിരട്ടാമെന്ന് അൻവർ കരുതേണ്ട.

പി വി അൻവറിന്റെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെയല്ല കോൺഗ്രസ് സമരവുമായി രംഗത്തെത്തിയത്. അൻവറിന് മുൻപേ മുഖ്യമന്ത്രിക്കെതിരെയും പൊലീസിലെ ക്രിമിനലുകൾക്കെതിരെയും ആർഎസ്എസ് ബന്ധത്തിലും കോൺഗ്രസ് ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു.

അത്തരം പ്രതിഷേധങ്ങൾക്ക് അൻവറിന്റെ വക്കാലത്ത് കോൺഗ്രസിന് ആവശ്യമില്ല. അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് മറുപടി പറയേണ്ട ഉത്തരവാദിത്വം കോൺഗ്രസിന് ഇല്ല.

ഈ തട്ടിപ്പുകാരനെ തിരിച്ചറിഞ്ഞ് തികഞ്ഞ അവജ്ഞയോടെ കേരളീയ സമൂഹം അൻവറിന്റെ പരാമർശങ്ങളെയും പ്രതികരണങ്ങളെയും തള്ളിക്കളയുമെന്നും മുഹമ്മദ്‌ ഷിയാസ് കൂട്ടിച്ചേർത്തു.

spot_imgspot_img
spot_imgspot_img

Latest news

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

ആകാശത്ത് ഉരുക്കുകോട്ട; ഇന്ത്യൻ സുദർശന ചക്രം

ആകാശത്ത് ഉരുക്കുകോട്ട; ഇന്ത്യൻ സുദർശന ചക്രം ന്യൂഡൽഹി: ശത്രുരാജ്യങ്ങളുടെ വിമാനങ്ങളും ക്രൂയിസ് മിസൈലുകളും...

ട്രംപിന്റെ തീരുവ ഭീഷണി; നരേന്ദ്രമോദി ജപ്പാനില്‍

ട്രംപിന്റെ തീരുവ ഭീഷണി; നരേന്ദ്രമോദി ജപ്പാനില്‍ ടോക്യോ: അമേരിക്ക ചുമത്തിയ അധിക തീരുവ...

ബസ് അപകടത്തിൽ അഞ്ചു മരണം

കാസർകോട്: കേരള – കർണാടക അതിർത്തിയായ തലപ്പാടിയിൽ ബസ് അപകടത്തിൽ അഞ്ചു...

ഇന്ത്യ-യുഎസ് താരിഫ്: പുതിയ വിപണി തേടി രാജ്യം

ഇന്ത്യ-യുഎസ് താരിഫ്: പുതിയ വിപണി തേടി രാജ്യം ന്യൂഡൽഹി: യുഎസ് ഇന്ത്യയ്‌ക്കെതിരെ ഏർപ്പെടുത്തിയ...

Other news

ഓണക്കാലത്ത് ഇടുക്കി, ചെറുതോണി ഡാമുകൾ ഈ ദിവസങ്ങളിൽ സന്ദർശിക്കാം: ചെയ്യേണ്ടത് ഇങ്ങനെ:

ഓണക്കാലത്ത് ഇടുക്കി, ചെറുതോണി ഡാമുകൾ ഈ ദിവസങ്ങളിൽ സന്ദർശിക്കാം: ചെയ്യേണ്ടത് ഇങ്ങനെ: ഇടുക്കി,...

പൊലീസുകാരി വഴിയൊരുക്കിയത് രോഗിയില്ലാത്ത ആംബുലൻസിന്

പൊലീസുകാരി വഴിയൊരുക്കിയത് രോഗിയില്ലാത്ത ആംബുലൻസിന് തൃശൂര്‍: ഗതാഗത കുരുക്കിൽപ്പെട്ട ആംബുലൻസിന് പൊലീസുകാരി വഴിയൊരുക്കിയ...

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയതിൽ ട്വിസ്റ്റ്

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയതിൽ ട്വിസ്റ്റ് കോഴിക്കോട്: നടക്കാവ് ജവഹർ നഗറിനു സമീപം പുലർച്ചെ...

കലാ രാജു കൂത്താട്ടുകുളം നഗരസഭ അധ്യക്ഷ

കലാ രാജു കൂത്താട്ടുകുളം നഗരസഭ അധ്യക്ഷ കൂത്താട്ടുകുളം നഗരസഭ അധ്യക്ഷയായി കലാ രാജു...

28 വർഷങ്ങൾക്കുശേഷം കുറ്റവിമുക്തനാക്കി

28 വർഷങ്ങൾക്കുശേഷം കുറ്റവിമുക്തനാക്കി കൊച്ചി: കടയിൽ നിന്ന് അശ്ലീല വീഡിയോ കാസെറ്റുകൾ പിടിച്ചു...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Related Articles

Popular Categories

spot_imgspot_img