web analytics

വീട്ടിൽ പോയി നിരങ്ങാൻ പറഞ്ഞവരോട് പ്രതികരിച്ച് അനുശ്രീ

കൊച്ചി: ഉത്സവത്തിനിടെ പെൺകുട്ടികളോട് മോശമായി പെരുമാറിയവർക്കെതിരെ പ്രതികരിച്ച് നടി അനുശ്രീ. നാട്ടിലെ ഉത്സവത്തിന് സംഘടിപ്പിച്ച ഗാനമേളയ്ക്ക് പെൺകുട്ടികൾ കൈയടിച്ച് ആഘോഷിച്ചത് ചോദ്യം ചെയ്ത പുരുഷൻമാരോട് തർക്കിക്കുന്ന പെൺകുട്ടികളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയായതിനു പിന്നാലെയാണ് പെൺകുട്ടികൾക്ക് പിന്തുണ അറിയിച്ച് അനുശ്രീ രംഗത്തെത്തിയത്.

കഴിഞ്ഞ മാർച്ച് ഒമ്പതിനായിരുന്നു അനുശ്രീ ഈ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. എന്നാൽ അനുശ്രീ കമന്റ് ചെയ്തത് കഴിഞ്ഞ ദിവസമാണ്. ‘ഉത്സവം, ഗുണ്ടായിസം. ഇത് എന്റെ നാട്ടിൽ മാർച്ച് നാലിന് നടന്ന സംഭവമാണ്.

മാന്യമായ രീതിയിൽ ഗാനമേള ആസ്വദിച്ചുകൊണ്ട് നിന്ന ഞങ്ങളോട് വളരെ മോശമായ രീതിയിൽ സംസാരിക്കുകയും ‘വീട്ടിൽ പോയി നിരങ്ങാനും’ ആണ് പറഞ്ഞത്.

സ്പോട്ടിൽ തന്നെ പ്രതികരിക്കുകയും പോലീസ് ഇടപെട്ട് ഇവരെ അവിടെ നിന്ന് മാറ്റുകയും ചെയ്തു.’ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയ്‌ക്കൊപ്പം ഈ കുറിപ്പും പോസ്റ്റ് ചെയ്തിരുന്നു.

പെൺകുട്ടികൾ കൈയടിച്ച് ഡാൻസ് ചെയ്തപ്പോൾ ‘ഇതൊന്നും ഇവിടെ നടക്കില്ല, വീട്ടിൽ പോയി ആഘോഷിച്ചാൽ മതി’ എന്ന അർഥത്തിൽ മോശമായ രീതിയിൽ ആളുകൾ സംസാരിക്കുകയായിരുന്നു.

ഞങ്ങൾ ആഘോഷിച്ചാൽ എന്താണ് കുഴപ്പമെന്ന് പെൺകുട്ടികൾ തിരിച്ചു ചോദിക്കുന്നതും വീഡിയോയിൽ കാണാം. ‘പറഞ്ഞത് അത്രയും പോരായിരുന്നു, അത്രയുമെങ്കിലും പറഞ്ഞത് നന്നായി’ എന്നാണ് ഈ വീഡിയോയ്ക്ക് താഴെ അനുശ്രീ കമന്റ് ചെയ്തത്.

spot_imgspot_img
spot_imgspot_img

Latest news

16-കാരിയുടെ മരണം; സംസ്കാര ചടങ്ങിൽ അമ്മയെ ആശ്വസിപ്പിക്കവേ അയൽവാസി കുഴഞ്ഞുവീണ് മരിച്ചു

16-കാരിയുടെ മരണം; സംസ്കാര ചടങ്ങിൽ അമ്മയെ ആശ്വസിപ്പിക്കവേ അയൽവാസി കുഴഞ്ഞുവീണ് മരിച്ചു കൊല്ലം:...

പുനലൂരിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചു; മകനെ രക്ഷിക്കാൻ അമ്മയുടെ ഭീഷണി, അറസ്റ്റിൽ

പുനലൂരിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചു; മകനെ രക്ഷിക്കാൻ അമ്മയുടെ ഭീഷണി,...

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം മംഗളൂരു:...

ചെറിയ തെറ്റുകൾക്ക് ഇനി ജയിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം!

ചെറിയ തെറ്റുകൾക്ക് ഇനി ജയിലിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം! ന്യൂഡൽഹി:...

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി തൃശൂർ:...

Other news

16-കാരിയുടെ മരണം; സംസ്കാര ചടങ്ങിൽ അമ്മയെ ആശ്വസിപ്പിക്കവേ അയൽവാസി കുഴഞ്ഞുവീണ് മരിച്ചു

16-കാരിയുടെ മരണം; സംസ്കാര ചടങ്ങിൽ അമ്മയെ ആശ്വസിപ്പിക്കവേ അയൽവാസി കുഴഞ്ഞുവീണ് മരിച്ചു കൊല്ലം:...

കേരളത്തിൽ വരും മണിക്കൂറുകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മഴ കനക്കുന്നു. വരും ദിവസങ്ങളിൽ കേരളത്തിലുടനീളം...

പണിമുടങ്ങിയ വീട്ടിൽ പ്രതീക്ഷയായി മകൻ; ബിരിയാണി വിറ്റ് പഠനം

പണിമുടങ്ങിയ വീട്ടിൽ പ്രതീക്ഷയായി മകൻ; ബിരിയാണി വിറ്റ് പഠനം ആലപ്പുഴ: സാമ്പത്തിക പ്രതിസന്ധി...

പുനലൂരിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചു; മകനെ രക്ഷിക്കാൻ അമ്മയുടെ ഭീഷണി, അറസ്റ്റിൽ

പുനലൂരിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചു; മകനെ രക്ഷിക്കാൻ അമ്മയുടെ ഭീഷണി,...

കണ്ണൂരിൽ വീണ്ടും ബോംബ് സ്‌ഫോടനം: ബിജെപി വനിതാ നേതാവിന്റെ വീടിന് നേരെ ആക്രമണം;

കണ്ണൂർ: തെരഞ്ഞെടുപ്പ് ചൂടിനിടയിൽ കണ്ണൂരിൽ വീണ്ടും രാഷ്ട്രീയ സംഘർഷം പുകയുന്നു. പാട്യം...

Related Articles

Popular Categories

spot_imgspot_img