അൻവറുമായി ചർച്ചയ്ക്ക് ഇല്ല, വിഡി സതീശൻ ഇന്ന് നിലമ്പൂരിൽ

മലപ്പുറം: ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കി കോൺഗ്രസ് ശക്തമായ സന്ദേശം നൽകിയതോടെ നിലനിൽപ്പിനായുള്ള പോരാട്ടത്തിലാണ് പിവി അൻവർ. പിവി അൻവറിനെ പൂർണ്ണമായും തള്ളിയാണ് കോൺ​ഗ്രസ് സ്ഥാനാർഥിയെ തീരുമാനിച്ചത്. മുസ്ലിം ലീഗിനെ കൂട്ടുപിടിച്ച് കോൺഗ്രസിൽ നിന്നും ഒരു വിജയം ഉറപ്പുള്ള സീറ്റ് ഉറപ്പിക്കാനാണ് അൻവറിന്റെ നീക്കം. ഇക്കാര്യത്തിൽ ഉറപ്പ് ലഭിക്കുന്നതു വരെ നിലമ്പൂരിൽ ഷൗക്കത്തിനായി രംഗത്തിറങ്ങില്ലെന്ന ശക്തമായ നിലപാടിലാണ് അൻവർ. കോൺഗ്രസിനെ സമ്മർദ്ദത്തിലാക്കാനാണ് സ്ഥാനാർത്ഥിക്ക് എതിരായി നിരന്തരം പ്രസ്താവനകളുമായി അൻവർ കളം നിറയുന്നത്. സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന ഭീഷണിയും ഇടയ്ക്കിടെ … Continue reading അൻവറുമായി ചർച്ചയ്ക്ക് ഇല്ല, വിഡി സതീശൻ ഇന്ന് നിലമ്പൂരിൽ