“വണ്ടി പോയാലും ജീവൻ ഉണ്ടല്ലോ” കാത്തത് മൂന്ന് പേരുടെ ജീവൻ; നടുക്കുന്ന ദൃശ്യം പങ്കുവച്ച് പെപ്പെ
2025ൽ താൻ കടന്നുപോയ കടുത്ത പ്രതിസന്ധികളെക്കുറിച്ച് തുറന്നുപറഞ്ഞ് നടൻ ആന്റണി വർഗീസ് (പെപ്പെ).
ശാരീരിക പരുക്കുകളും അപകടങ്ങളും നിറഞ്ഞ ഒരു വർഷമായിരുന്നു 2025 എന്ന് താരം പറയുന്നു.
വർഷത്തിന്റെ വലിയൊരു ഭാഗം ആശുപത്രികളും വേദനകളും ആയിരുന്നുവെന്നും, എന്നിട്ടും ജീവിതം തനിക്ക് വലിയ പാഠങ്ങൾ പഠിപ്പിച്ചുവെന്നും ആന്റണി കുറിച്ചു.
ജിമ്മിൽ ഉണ്ടായ പരുക്കുകളും ഷൂട്ടിനിടെ സംഭവിച്ച അപകടങ്ങളും തുടർച്ചയായി വന്നതോടെ, വർഷത്തിന്റെ മുക്കാൽ ഭാഗവും ചികിത്സയിലായിരുന്നു.
ഇതിനിടെയാണ് നവംബർ 15ന് വാഗമണിൽ ഉണ്ടായ വാഹനാപകടം. അപകടത്തിൽ വണ്ടി പൂർണമായും തകർന്നെങ്കിലും, വാഹനത്തിലുണ്ടായിരുന്ന മൂന്നു പേരും ഗുരുതര പരുക്കുകളില്ലാതെ രക്ഷപ്പെട്ടത് ഒരു അത്ഭുതമായി തന്നെയാണ് താരം വിശേഷിപ്പിക്കുന്നത്.
തന്റെ ആദ്യ കാറായിരുന്നു അപകടത്തിൽ ‘ടോട്ടൽ ലോസ്’ ആയത്. എന്നാൽ ആ തകർന്ന വാഹനമാണ് മൂന്നു പേരുടെയും ജീവൻ രക്ഷിച്ചതെന്ന് ആന്റണി പറയുന്നു.
വാഹനത്തിന്റെ നമ്പർ 1818 ആയിരുന്നുവെന്നും, ആ നമ്പറിലും ദൈവീക സംരക്ഷണത്തിലും എപ്പോഴും വിശ്വാസമുണ്ടായിരുന്നുവെന്നും താരം കുറിച്ചു.
“വണ്ടി പോയാൽ പോട്ടെ, ജീവനോടെ ഉണ്ടല്ലോ, അതാണ് ഏറ്റവും വലിയത്” എന്നാണ് ആന്റണിയുടെ വാക്കുകൾ.
ഒരു വശത്ത്, 2025 തന്റെ ജീവിതത്തിലെ ഏറ്റവും കഠിനമായ വർഷമായിരുന്നെങ്കിലും, മറുവശത്ത് ചില നല്ല കാര്യങ്ങൾ ചെയ്യാനും പുതിയ സ്വപ്നങ്ങൾ രൂപപ്പെടുത്താനും കഴിഞ്ഞുവെന്നും താരം പറയുന്നു.
മുറിവുകൾ മാറാത്ത നിമിഷങ്ങളിലായിരുന്നു പുതിയ സൃഷ്ടികൾ പിറന്നതും ഭാവിയിലേക്ക് ആദ്യ ചുവട് വച്ചതും.
മുറിപ്പാടുകളുണ്ടെങ്കിലും മനസ്സ് തകർന്നിട്ടില്ലെന്ന് വ്യക്തമാക്കിയ ആന്റണി, പുതിയ പ്രതീക്ഷകളോടെ 2026നെ വരവേൽക്കുകയാണെന്നും കുറിപ്പിലൂടെ പറഞ്ഞു.
“പുതിയൊരു തുടക്കത്തിനായി… പുതുവത്സരാശംസകൾ, പറക്കൂ, ഫുൾ ഓൺ ഫുൾ പവർ” എന്ന വാക്കുകളോടെയാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
English Summary
Actor Antony Varghese (Pepe) reflected on the hardships he faced in 2025, a year marked by injuries, hospital stays, and a serious car accident in Vagamon. Despite losing his first car in the crash, he described his survival as miraculous. Calling 2025 his toughest year, the actor said the challenges also helped him grow stronger and create new beginnings, as he steps into 2026 with renewed hope.
antony-varghese-pepe-2025-accident-struggles-reflection
Antony Varghese, Pepe, Malayalam actor, celebrity accident, Vagamon accident, actor statement, 2025 reflection, Malayalam cinema









