തൊടുപുഴ: വണ്ടൻമേട് കറുവാക്കുളത്ത് ജീപ്പിന് സാമൂഹ്യ വിരുദ്ധർ തീയിട്ടു. കറുവാക്കുളം സ്വദേശി നാട്ടുരായൻ എന്നയാളുടെ വാഹനത്തിനാണ് ഇന്നലെ രാത്രിയിൽ തീയിട്ടത്.Anti-socials set fire to a jeep at Vandanmedu Karuvakulam
പെട്രോൾ ഒഴിച്ച് കത്തിച്ച ശേഷം അക്രമികൾ ഇവിടെ നിന്ന് രക്ഷപെടുകയായിരുന്നു. വാഹനത്തിൻ്റെ ഹോൺ തുടർച്ചയായി മുഴങ്ങിയപ്പോഴാണ് സമീപവാസികൾ വിവരം അറിഞ്ഞത്.
ആളുകൾ എത്തിയപ്പോഴേക്കും വാഹനത്തിൽ ഉൾവശം മുഴുവൻ കത്തി നശിച്ചിരുന്നു. പോലീസ് അന്വേഷണം തുടങ്ങി.