ഡാൻസ് പാർട്ടിക്കിടെ കുട്ടികൾ കൊല്ലപ്പെട്ടതിനെ തുടർന്ന് നടന്ന കുടിയേറ്റ വിരുദ്ധ കലാപത്തിൽ ശിക്ഷകൾ നടപ്പാക്കിത്തുടങ്ങിയതോടെ ഇംഗ്ലണ്ടിലെയും വെയിൽസിലെയും ജയിലുകളിൽ റെക്കോഡ് വർധനവ്. Anti-immigration riots in the UK begin to carry out punishments.
ഒരു മാസത്തിനുള്ളിൽ 998 പേർ ജയിലുകളിലെത്തിയതോടെ ഇവിടങ്ങളിൽ 88350 പേരാണ് നിലവിൽ തടവിൽ കഴിയുന്നത്. കഴിഞ്ഞ ആഴ്ച മാത്രം 116 പേർ ജയിലിലായിരുന്നു. ജയിലുകൾ നിറഞ്ഞതോടെ ശിക്ഷാ കാലാവധി കഴിയാറായ ചില തടവുകാരെ നേരത്തെ മോചിപ്പിക്കാനുള്ള പദ്ധതികൾക്കും തുടക്കമിട്ടിട്ടുണ്ട്.
കലാപത്തിന് ശേഷം അറസ്റ്റിലായത് 1280 പേരാണ് ഇതിൽ 500 പേർക്കെതിരെ ഇതുവരെ കുറ്റം ചുമത്തുകയൊ കോടതിയിൽ ഹാജരാക്കുകയൊ ചെയ്തിട്ടില്ല.
ജാമ്യത്തിലുള്ള പ്രതികളുടെ ശിക്ഷകൾ വിധിക്കുന്നത് ജയിലുകളിൽ സ്ഥലം കണ്ടെത്തിയ ശേഷമാകുമെന്ന് ബി.ബി.സി. റിപ്പോർട്ട് ചെയ്യുന്നു. വരും ആഴ്ച്ചകളിൽ 500 കുറ്റവാളികൾക്കുള്ള അധിക സൗകര്യങ്ങൾ കണ്ടെത്തിയ ശേഷമാകും ഇവർക്കുള്ള ശിക്ഷ വിധിക്കുക.