കോഴിക്കോടിന് പിന്നാലെ കേരളത്തിൽ വീണ്ടും വെസ്റ്റ്‌നൈല്‍ പനി മരണം. ഇടുക്കി മണിയാറന്‍കുടി സ്വദേശി വിജയകുമാറാണ് ഇടുക്കി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ചത്. 24 വയസായിരുന്നു. വെള്ളിയാഴ്ചയായിരുന്നു മരണം. വൃക്ക മാറ്റി വയ്ക്കലുമായി ബന്ധപ്പെട്ടാണ് ഇദ്ദേഹം കോഴിക്കോടെത്തിയത്. അവിടെ വെസ്റ്റ് വെസ്റ്റ്‌നൈല്‍ പനി ബാധിതനായി. ആദ്യം കോഴിക്കോട് ചികിത്സയിലായിരുന്നു. പിന്നീട് പനി കുറഞ്ഞപ്പോള്‍ ഇടുക്കിയില്‍ വീട്ടിലേക്ക് വന്നു. വീണ്ടും കൂടിയപ്പോള്‍ ഇടുക്കിയിലെ മെഡിക്കള്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ വെസ്റ്റ് നൈല്‍ പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കോഴിക്കോട് കഴിഞ്ഞ ആഴ്ച വെസ്റ്റ്‌നൈല്‍ പനി ബാധിച്ച് 13 വയസുകാരി മരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇടുക്കിയിലും മരംഭം സ്ഥിരീകരിച്ചിരിക്കുന്നത്.