web analytics

പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യാനിരുന്ന വന്ദേഭാരതിന് നേരെ കല്ലേറ്; ചില്ലുകൾ തകർന്നു, ആക്രമണം ട്രയൽ റണ്ണിനിടെ

റായ്‌പൂർ: ട്രയൽ റൺ നടത്തുന്നതിനിടെ വന്ദേഭാരത് ട്രെയിനിനുനേരെ കല്ലേറ്. തിങ്കളാഴ്‌ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്യാനിരിക്കുന്ന ട്രെയിനിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഛത്തീസ്‌ഗഡിലാണ് സംഭവം.(Another stone pelting on Vande bharat; The windows are broken)

ഛത്തീസ്‌ഗഡിലെ ദുർഗിൽ നിന്ന് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തേയ്ക്ക് സർവീസ് നടത്താനിരുന്ന ട്രെയിനിനുനേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ അഞ്ചുപേരെ അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ വിശാഖപട്ടണത്തുനിന്ന് മടങ്ങിവരുന്നതിനിടെ ബഗ്‌‌ബഹാര റെയിൽവേ സ്റ്റേഷന് സമീപത്തായാണ് വന്ദേഭാരത് ട്രെയിനിനുനേരെ കല്ലേറുണ്ടായത്.

ട്രെയിനിലെ മൂന്ന് കോച്ചുകളുടെ മൾട്ടി ലെയേർഡ് ജനലുകൾ കല്ലേറിൽ തകർന്നു. സി2,സി4,സി9 കോച്ചുകളിലെ ജനലുകളാണ് തകർന്നത്. ആർക്കും പരിക്കേറ്റതായി റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തിൽ ബഗ്‌ബഹാര ഗ്രാമവാസികളായ ശിവ് കുമാർ ബാഗൽ, ദേവേന്ദ്ര കുമാർ, ജീത്തു പാണ്ഡേ സോൻവാനി, അർജുൻ യാദവ് എന്നിവരാണ് അറസ്റ്റിലായത്.

spot_imgspot_img
spot_imgspot_img

Latest news

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി വിക്ഷേപിച്ചു

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി...

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ?

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ? കോട്ടയം: കേരള രാഷ്ട്രീയത്തിലെ...

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി നിലനിൽക്കും

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി...

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും ഫൂളായിക്കാണും?

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും...

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു കോട്ടയം: എറ്റുമാനൂർ പേരൂർക്കവലയിൽ പുലർച്ചെയുണ്ടായ...

Other news

‘ഹീറ്റ് ഡോം’ പ്രഭാവം ശക്തമാകുന്നു; 12 ജില്ലകളിൽ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

'ഹീറ്റ് ഡോം' പ്രഭാവം ശക്തമാകുന്നു. 12 ജില്ലകളിൽ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് തിരുവനന്തപുരം: സംസ്ഥാനത്ത്...

വാടക വീട്ടിൽ കഞ്ചാവ് കൃഷി; വെള്ളം നനയ്ക്കുന്നതിനിടെ യുവാവ് പിടിയിൽ

വാടക വീട്ടിൽ കഞ്ചാവ് കൃഷി; വെള്ളം നനയ്ക്കുന്നതിനിടെ യുവാവ് പിടിയിൽ ചെങ്ങന്നൂർ: വാടക...

യുവതികളെ സ്കൂട്ടറിൽ പിന്തുടർന്നെത്തി; നടുറോഡിൽ വച്ച് സ്വയംഭോഗം; വീഡിയോ പങ്കുവച്ച് യുവതികൾ

സ്കൂട്ടറിൽ പിന്തുടർന്നെത്തി; നടുറോഡിൽ വച്ച് സ്വയംഭോഗം; വീഡിയോ പങ്കുവച്ച്...

സംവരണ മണ്ഡലങ്ങളിൽ അന്യമതസ്ഥർ വേണ്ട! തമിഴ്‌നാട്ടിൽ വൻ നിയമപോരാട്ടം; സ്ഥാനാർത്ഥികൾ വെട്ടിലാകുമോ?

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ കേന്ദ്രങ്ങളെ മുനയിൽ നിർത്തുന്ന...

110 കേസുകൾ, മോഷണമുതലുമായി നേപ്പാൾ യാത്ര; കുപ്രസിദ്ധ മോഷ്ടാവ് ‘വാക്കയിൽ അക്ബർ’ ഒടുവിൽ കുടുങ്ങി!

110 കേസുകൾ, മോഷണമുതലുമായി നേപ്പാൾ യാത്ര; കുപ്രസിദ്ധ മോഷ്ടാവ് 'വാക്കയിൽ അക്ബർ'...

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി വിക്ഷേപിച്ചു

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി...

Related Articles

Popular Categories

spot_imgspot_img