യു.കെയിൽ മറ്റൊരു മലയാളിക്കു കൂടി അപ്രതീക്ഷിത മരണം: വിടവാങ്ങിയത് തിരുവനന്തപുരം സ്വദേശി

യു.കെയിൽ മറ്റൊരു മലയാളി കൂടി അന്തരിച്ച ദുഖകരമായ വാർത്തയാണ് ഇന്ന് പുറത്തുവരുന്നത്. ലണ്ടൻ മലയാളിയായ ഡെൻസിൽ ലീൻ ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. തിരുവനന്തപുരം വേളി സ്വദേശിയായ ഡെൻസിലിന് 53 വയസ്സായിരുന്നു പ്രായം.

സ്ട്രോക്ക് സംഭവിച്ചതിനെത്തുടർന്ന് ന്യൂഹാൾ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ പിന്നീട് ഈസ്റ്റ് ഹാമിലെ ഒരു കെയർ ഹോമിലേക്ക് മാറ്റുകയായിരുന്നു. ശാരീരികാവസ്ഥ മെച്ചപ്പെടുന്നതനുസരിച്ച് നാട്ടിലേക്ക് പോകാനിരിക്കവെയാണ് അന്ത്യം.

പതിനഞ്ച് വർഷത്തിലധികമായി ലണ്ടനിൽ ജോലി ചെയ്യുന്ന ഡെൻസിൽ ലീനിന്റെ ഭാര്യയും മക്കളും നാട്ടിലാണ്. ഭാര്യ തിരുവനന്തപുരം പള്ളിത്തുറ സ്വദേശിയായ മോളി ഡെൻസിൽ, മക്കൾ അലീഷ്യ ഡെൻസിൽ, ഡിഫെഷ്യ ഡെൻസിൽ. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കുന്നതിനുള്ള ഒരുക്കത്തിലാണ് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും.

ഡെൻസിലിന്റെ വിയോഗത്തിൽ ന്യൂസ്‌ 4 മീഡിയ ദുഃഖം രേഖപ്പെടുത്തുന്നു.

spot_imgspot_img
spot_imgspot_img

Latest news

തല്ലിന് പിന്നാലെ തലോടൽ;വ്യാജമൊഴി നല്‍കിയതിന് കേസെടുക്കാം;രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡലും നൽകാം!

എഡിജിപി എം ആര്‍ അജിത് കുമാറിന്  രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡലിന്...

രണ്ടുനില ട്രെയിനിൻ്റെ ചൂളം വിളിക്ക് കാതോർത്ത് കേരളം; ഓടുന്നത് ഈ റൂട്ടിൽ

സംസ്ഥാനത്തെ ആദ്യ ഡബിള്‍ ഡെക്കര്‍ ട്രെയിന്‍ കോയമ്പത്തൂര്‍-പാലക്കാട് റൂട്ടില്‍ ഓടാന്‍ സാധ്യതയെന്ന്...

യേശുക്രിസ്തുവിന്റെ ഉത്ഥാനത്തെ അനുസ്മരിച്ച് ഇന്ന് ഈസ്റ്റർ: ലോകമെമ്പാടും ആഘോഷങ്ങൾ

യേശുക്രിസ്തുവിന്റെ ഉത്ഥാനത്തെ അനുസ്മരിച്ച്ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് ഈസ്റ്റർ ആഘോഷിക്കുകയാണ്. വിവിധ...

ലഹരിക്കേസിൽ നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റില്‍: കഞ്ചാവും മെത്താംഫെറ്റമിനും ഉപയോഗിക്കുമെന്ന് നടൻ

നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റില്‍. ഇന്ന് നോർത്ത് പൊലീസ് സ്റ്റേഷനിൽ...

ഷൈന്‍ ടോം ചാക്കോ പോലീസിന് മുന്നില്‍ ഹാജരായി

കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോ പോലീസിന് മുന്നില്‍ ഹാജരായി. എറണാകുളം...

Other news

മുടികൊഴിച്ചിലിന് പിന്നാലെ നഖം കൊഴിച്ചിലും; വില്ലൻ ഗോതമ്പ് തന്നെയോ? ആശങ്കയോടെ ഈ ഇന്ത്യൻ ഗ്രാമങ്ങൾ

മുംബൈ: മുടികൊഴിച്ചിലിന് പിന്നാലെ ബുൽഡാനയിലെ ഗ്രാമങ്ങളിൽ നഖം കൊഴിച്ചിലും റിപ്പോർട്ട് ചെയ്തത്...

ചോറ്റാനിക്കര ക്ഷേത്ര ദർശനത്തിനിടെ കാണാതായ യുവാവിനെ കണ്ടെത്തി

കൊച്ചി: ചോറ്റാനിക്കര ക്ഷേത്ര ദർശനത്തിനിടെ തിരക്കിൽപ്പെട്ട് കാണാതായ തമിഴ്നാട് സ്വദേശിയെ കണ്ടെത്തി.  തമിഴ്നാട്...

പരീക്ഷ വിജയിപ്പിക്കണം; ഉത്തരകടലാസിനുള്ളിൽ അപേക്ഷയുമായി വിദ്യാർഥികൾ, ഇൻവിജലേറ്റർക്ക് ചായ കുടിക്കാൻ 500 രൂപയും!

ബെംഗളൂരു: പരീക്ഷ വിജയിപ്പിക്കുന്നതിനായി ഉത്തരക്കടലാസിനുള്ളിൽ നോട്ടുകളും അപേക്ഷയും വെച്ച് വിദ്യാർഥികൾ. കർണാടകയിലെ...

രണ്ടുനില ട്രെയിനിൻ്റെ ചൂളം വിളിക്ക് കാതോർത്ത് കേരളം; ഓടുന്നത് ഈ റൂട്ടിൽ

സംസ്ഥാനത്തെ ആദ്യ ഡബിള്‍ ഡെക്കര്‍ ട്രെയിന്‍ കോയമ്പത്തൂര്‍-പാലക്കാട് റൂട്ടില്‍ ഓടാന്‍ സാധ്യതയെന്ന്...

പല വമ്പൻ നടൻമാരും ഉപയോഗിക്കുന്നുണ്ട്; രാസലഹരി ഉപയോഗം വ്യാപകമെന്ന് നടൻ ഷൈൻ ടോം ചാക്കോ

കൊച്ചി: മലയാള സിനിമാ മേഖലയിൽ രാസലഹരി ഉപയോഗം വ്യാപകമെന്ന് നടൻ ഷൈൻ...

5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കനറാ ബാങ്ക് കൺകറന്റ് ഓഡിറ്റർ വിജിലൻസ് പിടിയിലായി

കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ കനറാ ബാങ്ക് കൺകറന്റ് ഓഡിറ്റർ വിജിലൻസ് പിടിയിലായി. കാനറാ...

Related Articles

Popular Categories

spot_imgspot_img