തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഇൻസ്റ്റാഗ്രാം പ്രണയ പീഡനം. പട്ടികജാതിയിൽപ്പെട്ട പതിനേഴുകാരിയായ പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിലായി.
പോക്‌സോ കേസ് പ്രകാരമാണ് അറസ്റ്റ്. സംഭവത്തിൽ കൊല്ലം മങ്ങാട് കരിക്കോട് നെല്ലിവിള ചപ്പത്തടം സെക്കുലർനഗർ മാണിക്യംവിള വീട്ടിൽ അജ്മൽ കബീറിനെ (27) ആണ് പോലീസ് പിടികൂടിയിരിക്കുന്നത്.
ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പതിനേഴുകാരിയെ വിവാഹവാഗ്ദാനം നൽകി പ്രതിയുടെ വീട്ടിൽ എത്തിച്ച് പീഡനത്തിനിരയാക്കിയതായാണ് പരാതി. തിരുവനന്തപുരം സ്വദേശിനിയായ പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയ പോലീസ്, പ്രതിയെ കൊല്ലത്ത് നിന്നും പിടികൂടുകയായിരുന്നു. ശേഷം നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കനത്ത ചൂടിൽ വെന്തുരുകി കേരളം; ഒരാൾക്ക് സൂര്യാഘാതമേറ്റു
പാലക്കാട്: ചെർപ്പുളശ്ശേരി കോതകുർശ്ശിയിൽ ഓട്ടോ ഡ്രൈവർക്ക് സൂര്യാഘാതമേറ്റു. പനമണ്ണ അമ്പലവട്ടം വയലാലെ വീട്ടിൽ മോഹനന് (48) ആണ് മുതുകിൽ പൊള്ളലേറ്റത്. സൂര്യാഘാതമേറ്റ ഭാഗം വട്ടത്തിൽ തൊലി അടർന്ന നിലയിലാണുള്ളത്.
താരതമ്മ്യേന വെയിൽ കനക്കുന്ന സമയമായ ഉച്ചയ്‌ക്കായിരുന്നു സംഭവം. കോതകുർശ്ശിയിലെ വർക് ഷോപ്പ് പരിസരത്ത് വച്ചാണ് ഇയാൾക്ക് സൂര്യാഘാതമേറ്റത്. സംഭവം നടന്ന ഉടൻ തന്നെ കോതകുർശ്ശിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തി മോഹനൻ ചികിത്സ തേടി.
അതേസമയം, സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ഇന്നും വേനൽ മഴയ്ക്ക് സാധ്യതയുണ്ട്. അടുത്ത അഞ്ച് ദിവസം വേനൽ മഴ തുടരും. ഒരു ജില്ലയിലും പ്രത്യേക അലർട്ട് പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ട്.