വീണ്ടും കുവൈറ്റിൽ തീപിടുത്തം; ഫര്‍വാനിയയില്‍ ബഹുനില കെട്ടിടത്തിന് തീപിടിച്ചു; ആളപായമില്ല

കുവൈത്തിലെ ഫര്‍വാനിയയില്‍ കെട്ടിടത്തില്‍ തീപിടിത്തം. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ഫര്‍വാനിയയില്‍ ഒരു ബഹുനില കെട്ടിടത്തിന്‍റെ കോര്‍ട്ട് യാര്‍ഡില്‍ തീപിടിത്തമുണ്ടായത്. വിവരം അറിഞ്ഞ ഉടന്‍ സ്ഥലത്തെത്തിയ അഗ്നിശമന സേന അംഗങ്ങള്‍ തീ നിയന്ത്രണവിധേയമാക്കി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല എന്നാണ് വിവരം. (t; A multi-storied building caught fire in Farwania; No casualty reported)

അതേസമയം കുവൈത്തിലുണ്ടായ വൻ തീപിടുത്തത്തിൽ മരിച്ചവർക്ക് കുവൈത്ത് ഭരണകൂടം 12.5 ലക്ഷം രൂപ (15,000 ഡോളർ) ധനസഹായം നൽകുമെന്ന് റിപ്പോർട്ട്. എംബസികൾ വഴി ഈ തുക വിതരണം ചെയ്യുമെന്ന് സർക്കാർ വ‍ൃത്തങ്ങളെ ഉദ്ധരിച്ച് അറബ് മാധ്യമമായ അൽ ഖബസാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ കുവൈത്ത് സർക്കാറിന്റെ ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല.

കുവൈത്തിലെ തീപിടുത്തത്തിൽ മരിച്ച മലയാളികളുടെ കുടുംബാംഗങ്ങൾക്ക് സംസ്ഥാന സർക്കാർ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകും. പരിക്കേറ്റ മലയാളികൾക്ക് ഒരു ലക്ഷം രൂപ വീതം നൽകാനും പ്രത്യേക മന്ത്രിസഭായോഗം തീരുമാനമെടുത്തു. മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം സഹായം നൽകാം എന്ന് പ്രവാസി വ്യവസായി എം എ യൂസഫലിയും രണ്ട് ലക്ഷം രൂപ വീതം സഹായം നൽകാം എന്ന് പ്രവാസി വ്യവസായി രവി പിള്ളയും അറിയിക്കുകയും ചെയ്തിരുന്നു.

കുവൈത്ത് തീപിടുത്തത്തിൽ മരിച്ചവരുടെ കുടുംബത്തെ സംരക്ഷിക്കുമെന്ന് അവർ ജോലി ചെയ്തിരുന്ന എൻബിടിസി കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ കെജി എബ്രഹാമും പറഞ്ഞിരുന്നു. മരിച്ചവര്‍ക്ക് എട്ട് ലക്ഷം രൂപയും നാല് വര്‍ഷത്തെ ശമ്പളത്തിന് തുല്യമായ തുക ഇൻഷുറൻസായും നൽകുമെന്നാണ് അദ്ദേഹം അറിയിച്ചത്.

Read More: 108 പേരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു; ക്രിമിനലുകളെ കേരള പോലീസിൽ വച്ചുപൊറുപ്പിക്കില്ല: പിണറായി വിജയൻ

Read More; കെ രാധാകൃഷ്ണന് പകരം ഓ ആർ കേളു മന്ത്രിസഭയിലേക്ക്; ചേലക്കരയില്‍ യു ആര്‍ പ്രദീപിന് സാധ്യത; തീരുമാനം ഉടൻ

Read More: പന്തീരാങ്കാവ് കേസിൽ വീണ്ടും ട്വിസ്റ്റ് ; ഭാര്യയുമായുള്ള പ്രശ്നങ്ങള്‍ പരിഹരിച്ചു, കേസ് റദ്ദാക്കണം; പ്രതി ഹൈക്കോടതിയില്‍

spot_imgspot_img
spot_imgspot_img

Latest news

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും...

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

Other news

അമീബിക് മസ്തിഷ്‌ക ജ്വരം; 3മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

അമീബിക് മസ്തിഷ്‌ക ജ്വരം; 3മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്‌ക...

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും...

ചെരുപ്പിനുള്ളിൽ പാമ്പ്; യുവാവിന് ദാരുണാന്ത്യം

ചെരുപ്പിനുള്ളിൽ പാമ്പ്; യുവാവിന് ദാരുണാന്ത്യം ബംഗളൂരു: ചെരുപ്പിനുള്ളിൽ ഒളിച്ചിരുന്ന പാമ്പിന്റെ കടിയേറ്റ് യുവാവിന്...

തന്നെയും രാഹുലിന്റെ ഇരയാക്കി ചിത്രീകരിക്കാൻ ശ്രമം

തന്നെയും രാഹുലിന്റെ ഇരയാക്കി ചിത്രീകരിക്കാൻ ശ്രമം പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ലൈം​ഗികാരോപണങ്ങളിൽ...

മാങ്കൂട്ടത്തിലിനെതിരെ 13 പരാതികള്‍

മാങ്കൂട്ടത്തിലിനെതിരെ 13 പരാതികള്‍ തിരുവനന്തപുരം: പാലക്കാട് എം.എൽ.എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായി സമർപ്പിച്ചിരിക്കുന്ന പരാതികളിൽ...

വിമാനത്താവളത്തിൽ മദ്യവിൽപ്പനയിൽ തിരിമറി

വിമാനത്താവളത്തിൽ മദ്യവിൽപ്പനയിൽ തിരിമറി തിരുവനന്തപുരം: വിമാനത്താവളത്തിൽ മദ്യവിൽപ്പനയിൽ തിരിമറി കസ്റ്റംസ് അന്വേഷണം തുടങ്ങി. തിരുവനന്തപുരം...

Related Articles

Popular Categories

spot_imgspot_img