ഇടുക്കി നെടുങ്കണ്ടത്ത് പെരുന്തേനീച്ചയുടെ കുത്തേറ്റ് തൊഴിലാളികൾക്ക് പരിക്കേറ്റു. താന്നിമൂട് ഭാഗത്ത് പണിയെടുക്കുന്നതിനിടെയാണ് 15പേർ അടങ്ങുന്ന സംഘത്തിൽ പെരുന്തേനീച്ചയുടെ കുത്തേൽക്കുന്നത്. Another bee attack in Idukki
കാടു വെട്ടിത്തെളിക്കുന്നതിനിടെ തേനീച്ചക്കൂട്ടം ഇളകി വരികയായിരുന്നു. 17 തൊഴിലാളികളാണ് സ്ഥലത്ത് ഉണ്ടായിരുന്നത് രണ്ടുപേർക്ക് ഒഴികെ ബാക്കി മുഴുവൻ തൊഴിലാളികൾക്കും കുത്തേറ്റു.
ഉടൻ തന്നെ പ്രദേശവാസികൾ തൊഴിലാളികളെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. കഴിഞ്ഞ മാസം വണ്ടിപ്പെരിയാറിൽ തോട്ടം തൊഴിലാളികളെ പലതവണയായി കടന്നലുകൾ ആക്രമിച്ചിരുന്നു.