web analytics

ഇന്ത്യൻ കാടുകളിൽ നിന്ന് അപ്രത്യക്ഷമായ ചില ജീവികൾ

ഇന്ത്യൻ കാടുകളിൽ നിന്ന് അപ്രത്യക്ഷമായ ചില ജീവികൾ

പ്രകൃതിയിലെ മാറ്റങ്ങൾ, അനിയന്ത്രിതമായ മൃഗവേട്ട, വനനശീകരണം, മനുഷ്യൻ ആവാസവ്യവസ്ഥയിലേക്കുള്ള കയ്യേറ്റം എന്നിവ മൂലം ഭൂമുഖത്തുനിന്ന് അനേകം ജീവജാലങ്ങളാണ് കാലക്രമേണ അപ്രത്യക്ഷമായത്.

ചിലപ്പോൾ പ്രകൃതി ദുരന്തങ്ങളും ഇതിന് കാരണമായി. ഒരു ജീവിവർഗം ഇല്ലാതാകുന്നത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കില്ലെന്ന് പലരും കരുതുമ്പോഴും, യഥാർത്ഥത്തിൽ അത് പ്രകൃതിയുടെ സമതുലിതാവസ്ഥയെ തന്നെ തകർക്കുന്ന സംഭവമാണ്.

നൂറ്റാണ്ടുകൾ പിന്നിടുമ്പോൾ ഇന്ത്യയിൽ ഒരുകാലത്ത് ഉണ്ടായിരുന്ന നിരവധി ജീവികൾ പൂര്‍ണമായും ഇല്ലാതായെന്നതാണ് യാഥാർത്ഥ്യം. ഇന്ത്യൻ കാടുകളിൽ നിന്ന് അപ്രത്യക്ഷമായ ചില പ്രധാന ജീവിവർഗങ്ങളെ പരിചയപ്പെടാം.

നോർതേൺ ബ്രൗൺ വൂൾഫ്

ഇന്ത്യയിൽ നിന്ന് ഏറ്റവും ഒടുവിൽ അപ്രത്യക്ഷമായ ജീവികളിലൊന്നാണ് നോർതേൺ ബ്രൗൺ വൂൾഫ്. ഉപഭൂഖണ്ഡത്തിന്റെ വടക്കൻ പ്രദേശങ്ങളിലുണ്ടായിരുന്ന ഇവ വാസസ്ഥല നാശവും അനിയന്ത്രിത വേട്ടയും മൂലമാണ് ഇല്ലാതായത്.

ഇന്ത്യൻ ചെന്നായയെ പോലെ മധ്യ–പശ്ചിമ ഇന്ത്യയിൽ അതിജീവിക്കാൻ ഇവയ്ക്ക് കഴിഞ്ഞില്ല. നിലവിൽ ഇന്ത്യയിൽ ഇവ പൂർണമായും ഇല്ലാതായതായി കണക്കാക്കുന്നു.

ഹിമാലയൻ ക്വയിൽ

‘ഹിമാലയൻ കാട്’ എന്നറിയപ്പെട്ടിരുന്ന ഈ അപൂർവ പക്ഷിയെ അവസാനമായി കണ്ടത് 1876-ൽ ഉത്തരാഖണ്ഡിലെ നൈനിറ്റാളിലാണ്. 149 വർഷത്തിലേറെയായി ഇവയെക്കുറിച്ച് ഒരു സ്ഥിരീകരിച്ച രേഖ പോലും ഇല്ല.

കാട്ടുതീ, ആവാസവ്യവസ്ഥയുടെ നാശം, വേട്ടയാടൽ തുടങ്ങിയവയാണ് ഇവയുടെ വംശനാശത്തിന് കാരണമായതെന്ന് കരുതുന്നു.

ഇന്ത്യൻ ചീറ്റ (ഏഷ്യാറ്റിക് ചീറ്റ)

ഒരു കാലത്ത് ഇന്ത്യൻ കാടുകളുടെ അഭിമാനമായിരുന്ന ചീറ്റകൾ രാജസ്ഥാൻ, മധ്യപ്രദേശ്, ഡക്കാൻ പീഠഭൂമി എന്നിവിടങ്ങളിലുടനീളം സാന്നിധ്യമുണ്ടായിരുന്നു. മുഗൾ രാജാക്കന്മാർ വരെ ചീറ്റകളെ വേട്ടക്കായി വളർത്തിയിരുന്നു.

എന്നാൽ വിനോദവേട്ട, ആവാസവ്യവസ്ഥയുടെ നാശം, മനുഷ്യ ഇടപെടൽ എന്നിവ മൂലം ഇവ വംശനാശത്തിന്റെ വക്കിലെത്തി. 1948-ൽ ശേഷിച്ച മൂന്ന് ചീറ്റകളെയും വെടിവെച്ച് കൊന്നതോടെ 1952-ൽ ഇന്ത്യയിൽ ചീറ്റ വംശനാശം സംഭവിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ഇന്ന് കൂനോ ദേശീയോദ്യാനത്തിൽ സംരക്ഷിക്കുന്ന ആഫ്രിക്കൻ ചീറ്റകൾക്ക് ഇന്ത്യൻ ചീറ്റയുടെ പകരം നിൽക്കാനാകില്ല.

പിങ്ക് ഹെഡഡ് ഡക്ക്

ഗംഗാ സമതലങ്ങളിലും വടക്കുകിഴക്കൻ ഇന്ത്യയിലുമുണ്ടായിരുന്ന മനോഹര പക്ഷിയായിരുന്നു പിങ്ക് ഹെഡഡ് ഡക്ക്. പ്രത്യേകമായ പിങ്ക് നിറത്തിലുള്ള തല ഇവയുടെ സവിശേഷതയായിരുന്നു.

1940-ന് ശേഷം ഇവയെ കണ്ടിട്ടില്ല. വംശനാശം സംഭവിച്ച പക്ഷിയെന്ന നിലയിലാണ് ഇവയെ ഇന്ന് കണക്കാക്കുന്നത്.

ജാവൻ റൈനോസറസ്

ഒരുകാലത്ത് ഇന്ത്യയുടെ വടക്കുകിഴക്കൻ തണ്ണീർത്തടങ്ങളിൽ ജീവിച്ചിരുന്ന ജാവൻ റൈനോസറസ് ഇന്ന് ലോകത്ത് വിരലിൽ എണ്ണാവുന്നത്ര മാത്രമേ ശേഷിക്കുന്നുള്ളൂ.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇന്ത്യയിൽ നിന്ന് ഇവ അപ്രത്യക്ഷമായി. ഇപ്പോൾ ഇന്തോനേഷ്യയിലെ ഉജുങ് കുലോൺ ദേശീയോദ്യാനത്തിലാണ് ശേഷിക്കുന്നവയെ സംരക്ഷിക്കുന്നത്.

English Summary

Due to habitat destruction, hunting, climate changes, and human interference, several species that once thrived in Indian forests have gone completely extinct. Species like the Northern Brown Wolf, Himalayan Quail, Asiatic Cheetah, Pink-headed Duck, and Javan Rhinoceros disappeared over the past centuries, disturbing ecological balance. Their extinction highlights the long-term consequences of environmental neglect and biodiversity loss.

animals-extinct-from-indian-forests

Wildlife, Extinct Animals, Indian Forests, Biodiversity Loss, Environmental Crisis, Wildlife Conservation, Nature, Ecology

spot_imgspot_img
spot_imgspot_img

Latest news

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ ഇൻഡ്യാനയിൽ അറസ്റ്റിൽ

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ...

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം കേരളത്തിൽ മദ്യപാനം...

പച്ചക്കറി അരിഞ്ഞ വേസ്റ്റ് വരെ പൊതിഞ്ഞു കൊണ്ടുവരും; സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് പൂട്ടിട്ട് പുതിയ സർക്കുലർ

പച്ചക്കറി അരിഞ്ഞ വേസ്റ്റ് വരെ പൊതിഞ്ഞു കൊണ്ടുവരും; സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് പൂട്ടിട്ട്...

നിയമലംഘനം ചെയ്താൽ വിസ റദ്ദാക്കും; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് യുഎസ് എംബസിയുടെ ജാഗ്രതാ നിർദ്ദേശം

നിയമലംഘനം ചെയ്താൽ വിസ റദ്ദാക്കും; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് യുഎസ് എംബസിയുടെ ജാഗ്രതാ...

ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; അറസ്റ്റ് തടഞ്ഞത് നീട്ടി ഹൈകോടതി; മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ പരാതിക്കാരിക്ക് രണ്ട് ആഴ്ചത്തെ സമയം

ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞത് നീട്ടി ഹൈകോടതി കൊച്ചി: ബലാത്സംഗക്കേസിൽ...

Other news

Related Articles

Popular Categories

spot_imgspot_img