web analytics

തിരുപ്പതി ലഡു നിർമിക്കാൻ നെയ്യിന് പകരം ഉപയോഗിച്ചിരുന്നത് മൃഗക്കൊഴുപ്പ്; ആരോപണവുമായി ചന്ദ്രബാബു നായിഡു, വിവാദം

ഹൈദരബാദ്: പ്രസിദ്ധമായ തിരുപ്പതി ലഡു നിർമിക്കാൻ ഗുണനിലവാരമില്ലാത്ത ചേരുവകളും മൃഗക്കൊഴുപ്പും ഉപയോഗിച്ചതായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. വൈഎസ്ആര്‍സിപി സര്‍ക്കാരിന്റെ കാലത്ത് തിരുപ്പതി ക്ഷേത്രത്തില്‍ ലഡു നിര്‍മാണത്തിനായി ലഡുനിര്‍മിക്കാന്‍ നെയ്യിന് പകരം മൃഗക്കൊഴുപ്പാണ് ഉപയോഗിച്ചിരുന്നതെന്നാണ് ചന്ദ്രബാബു നായിഡുവിന്റെ ആരോപണം. എന്നാൽ മുഖ്യമന്ത്രിയുടെ ആരോപണത്തെ എതിർത്ത് കൊണ്ട് വൈഎസ്ആര്‍ കോണ്‍ഗ്രസ് രംഗത്തെത്തി.(Animal fat was used instead of ghee to make Tirupati laddu; Chandrababu Naidu with the allegation)

‘തിരുപ്പതി തിരുമല ലഡു പോലും ഗുണനിലവാരമില്ലാത്ത ചേരുവകള്‍ ഉപയോഗിച്ചാണ് നിര്‍മിച്ചത്. അവര്‍ നെയ്യിന് പകരം മൃഗക്കൊഴുപ്പ് ഉപയോഗിച്ചു,’ അമരാവതിയില്‍ നടന്ന എന്‍ഡിഎ നിയമസഭാ കക്ഷി യോഗത്തില്‍ സംസാരിക്കവെ നായിഡു പറഞ്ഞു. ശുദ്ധമായ നെയ്യാണ് ഇപ്പോള്‍ ഉപയോഗിക്കുന്നതെന്നും ക്ഷേത്രത്തില്‍ എല്ലാം അണുവിമുക്തമാക്കിയെന്നും ഗുണനിലവാരം മെച്ചപ്പെടുത്തിയെന്നും നായിഡു കൂട്ടിച്ചേര്‍ത്തു.

എന്‍ ചന്ദ്രബാബു നായിഡുവിന്റെ ആരോപണത്തിന് പിന്നാലെ ആന്ധ്രപ്രദേശ് ഐടി മന്ത്രി നാരാ ലോകേഷും വിഷയത്തില്‍ ജഗന്‍ മോഹന്‍ റെഡ്ഡി സര്‍ക്കാരിനെതിരെ രംഗത്തെത്തി. ‘തിരുമലയിലെ വെങ്കിടേശ്വര സ്വാമി ക്ഷേത്രം ഞങ്ങളുടെ ഏറ്റവും പവിത്രമായ ക്ഷേത്രമാണ്. വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡി ഭരണകൂടം തിരുപ്പതി പ്രസാദത്തില്‍ നെയ്ക്കു പകരം മൃഗക്കൊഴുപ്പ് ഉപയോഗിച്ചുവെന്നറിഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി,’ ലോക്ഷേ് എക്‌സില്‍ കുറിച്ചു.

spot_imgspot_img
spot_imgspot_img

Latest news

തീരം തൊട്ട് ‘മൊൻത’; ശക്തി കുറഞ്ഞു; നാല് പേർക്ക് ജീവഹാനി

തീരം തൊട്ട് ‘മൊൻത’; ശക്തി കുറഞ്ഞു; നാല് പേർക്ക് ജീവഹാനി മച്ചിലിപട്ടണം (ആന്ധ്രപ്രദേശ്):...

അപേക്ഷിച്ചാൽ ഉടന്‍ കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ്; കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ സമഗ്രഭേദഗതി

അപേക്ഷിച്ചാൽ ഉടന്‍ കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ്; കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ സമഗ്രഭേദഗതി തിരുവനന്തപുരം: ഉയരം...

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ് തിരുവനന്തപുരം: പിഎം...

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

Other news

പിഎം ശ്രീ വിവാദം: നിലപാട് കടുപ്പിച്ച് സിപിഐ; എൽഡിഎഫിന് ഇന്ന് നിർണായക ദിവസം

പിഎം ശ്രീ വിവാദം: നിലപാട് കടുപ്പിച്ച് സിപിഐ; എൽഡിഎഫിന് ഇന്ന് നിർണായക...

യുവതി ഹോട്ടലിൽനിന്ന് മുങ്ങിയത് 10,900 രൂപയുടെ ഭക്ഷണം കഴിച്ചശേഷം; പക്ഷെ ട്രാഫിക് ബ്ലോക്ക് ചതിച്ചു..! വൈറൽ വീഡിയോ

യുവതി ഹോട്ടലിൽനിന്ന് മുങ്ങിയത് 10900 രൂപയുടെ ഭക്ഷണം കഴിച്ചശേഷം അഹമ്മദാബാദ്∙ രാജ്യത്ത് അടുത്തിടെ...

തീരം തൊട്ട് ‘മൊൻത’; ശക്തി കുറഞ്ഞു; നാല് പേർക്ക് ജീവഹാനി

തീരം തൊട്ട് ‘മൊൻത’; ശക്തി കുറഞ്ഞു; നാല് പേർക്ക് ജീവഹാനി മച്ചിലിപട്ടണം (ആന്ധ്രപ്രദേശ്):...

ഇന്ത്യ- ഓസ്ട്രേലിയ ടി20; ചർച്ചകളിൽ വീണ്ടും ‘സഞ്ജു സാംസന്റെ ബാറ്റിങ് പൊസിഷൻ’

ഇന്ത്യ- ഓസ്ട്രേലിയ ടി20; ചർച്ചകളിൽ വീണ്ടും 'സഞ്ജു സാംസന്റെ ബാറ്റിങ് പൊസിഷൻ' കാൻബറ:...

കോളേജ് വിട്ട് കൂട്ടുകാരോടൊപ്പം ഹോസ്റ്റലിലേക്ക് നടന്ന് പോകുന്നതിനിടെ വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു

കോളേജ് വിട്ട് കൂട്ടുകാരോടൊപ്പം ഹോസ്റ്റലിലേക്ക് നടന്ന് പോകുന്നതിനിടെ വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു പുല്‍പ്പള്ളി:...

കേരളത്തിൽ വീണ്ടും ശക്തമായ മഴയുടെ മുന്നറിയിപ്പ്; തീരപ്രദേശങ്ങൾ ജാഗ്രത പാലിക്കണം

കേരളത്തിൽ വീണ്ടും ശക്തമായ മഴയുടെ മുന്നറിയിപ്പ്; തീരപ്രദേശങ്ങൾ ജാഗ്രത പാലിക്കണം തിരുവനന്തപുരം: ബംഗാൾ...

Related Articles

Popular Categories

spot_imgspot_img