web analytics

അനിൽ ആന്റണി ബി.ജെ.പിയുടെ പ്രകടനപത്രിക സമിതിയിൽ; കേരളത്തിൽ നിന്നു തെരഞ്ഞെടുക്കപ്പെട്ട ഏക അംഗം

ബിജെപി നേതാവുംപത്തനംതിട്ടയിലെ എൻ ഡി എ സ്ഥാനാർത്ഥിയുമായ അനിൽ കെ. ആന്റണി ബി.ജെ.പിയുടെ പ്രകടനപത്രിക സമിതിയിൽ. ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയാണ് പേരുകൾ പ്രഖ്യാപിച്ചത്. കേരളത്തിൽ നിന്നുള്ള ഏക അംഗമാണ് അനിൽ ആന്റണി. രാജ്നാഥ് സിങാണ് 27 അംഗ സമിതിയുടെ അധ്യക്ഷൻ. കേന്ദ്രമന്ത്രിമാരായ അശ്വിനി വൈഷ്ണവ്, പിയൂഷ് ഗോയൽ, നിർമലാ സീതാരാമൻ, അർജുൻ മുണ്ട എന്നിവരും സമിതിയിലെ അംഗങ്ങളാണ്. കൂടാതെ, മധ്യപ്രദേശ്, അസം, ഛത്തീസ്ഗഢ്,ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും സമിതിയിലുണ്ട്. തിരുവനന്തപുരത്തെ എൻ.ഡി.എ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറും സമിതിയിൽ അംഗമാണെങ്കിലും കർണാടകയിൽ നിന്നുള്ള അംഗമായാണ് രാജീവ് തെരഞ്ഞെടുക്കപ്പെട്ടത്.

Read also; ‘ആർക്കും ആശങ്ക വേണ്ട’; ശമ്പളവും പെൻഷനും മുടങ്ങില്ലെന്ന് ധനമന്ത്രി; ഒന്നാം തീയതി തന്നെ ശമ്പളം നൽകും

spot_imgspot_img
spot_imgspot_img

Latest news

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

Other news

Related Articles

Popular Categories

spot_imgspot_img