അതിശൈത്യത്തിൽ വലഞ്ഞ് ഡൽഹി; തണുപ്പകറ്റാൻ കത്തിച്ച കൽക്കരി പുക ശ്വസിച്ച് നാലു മരണം

ന്യൂഡൽഹി: ഡൽഹി അലിപുരിൽ തണുപ്പകറ്റാൻ കത്തിച്ച കൽക്കരി പുക ശ്വസിച്ച് നാലു മരണം. രണ്ടു കുട്ടികളടക്കം ഒരു കുടുംബത്തിലെ നാലുപേരാണ് മരിച്ചത്. ഡൽഹി ഖേര കലൻ ഗ്രാമത്തില്‍ താമസിച്ചിരുന്ന രാകേഷ് (40), ഭാര്യ ലളിത (38), ഇവരുടെ രണ്ട് ആൺമക്കളായ പിയൂഷ് (8), സണ്ണി (7) എന്നിവർക്കാണ് ദാരുണാന്ത്യം. ഞായറാഴ്ച രാവിലെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയതെന്ന് ഡൽഹി പൊലീസ് അറിയിച്ചു.

വാതിലും ജനാലകളും അടച്ചിട്ട് കൽക്കരി കത്തിച്ചശേഷം ഉറങ്ങാൻ പോയതായിരുന്നു കുടുംബം. ശ്വാസം മുട്ടിയാണ് നാലുപേരും മരിച്ചതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ രവികുമാർ സിങ് പറഞ്ഞു. നേരത്തേ കൽക്കരി കത്തിച്ച പുക ശ്വസിച്ച് ഉത്തർപ്രദേശിലെ അംരോഹ ജില്ലയിൽ ഒരു കുടുംബത്തിലെ അഞ്ചു കുട്ടികള്‍ മരിച്ചിരുന്നു.

അതേസമയം ഉത്തരേന്ത്യയിൽ കൊടും ശൈത്യത്തിൽ ജനങ്ങൾ വലയുകയാണ്. വിവിധ സംസ്ഥാനങ്ങളിൽ റെക്കോർഡ് മൂടൽമഞ്ഞാണ് രേഖപ്പെടുത്തിയത്. ഡൽഹി, ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ പുലർച്ചെ മുതൽ കനത്ത മൂടൽമഞ്ഞ് അനുഭവപ്പെട്ടു. രാവിലെ ഡൽഹിയിൽ ഉൾപ്പടെ പലയിടത്തും കാഴ്ചാപരിധി പൂജ്യമായി ചുരുങ്ങിയതോടെ ​ഗതാ​ഗതം താറുമാറായി. 22 തീവണ്ടികൾ വൈകി. ഡൽഹിയിലിറങ്ങേണ്ട 8 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു.

 

Read Also: ‘കേന്ദ്ര അന്വേഷണം മുഖ്യമന്ത്രിയുടെ മകൾ ആയതുകൊണ്ട് മാത്രം’; ബേജാറില്ലെന്ന് എം.വി ഗോവിന്ദൻ

spot_imgspot_img
spot_imgspot_img

Latest news

ഐ.എസ്.എൽ ആവേശം ഇനി ഇല്ല!

ഐ.എസ്.എൽ ആവേശം ഇനി ഇല്ല! കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഭാവി അനിശ്ചിതത്വത്തിലോ? ഇന്ത്യയിലെ...

ധൈര്യമായി യുപിഎസ് തെരഞ്ഞെടുക്കാം

ധൈര്യമായി യുപിഎസ് തെരഞ്ഞെടുക്കാം ന്യൂഡൽഹി: ഏകീകൃത പെൻഷൻപദ്ധതി (യുപിഎസ്) തിരഞ്ഞെടുത്ത കേന്ദ്രജീവനക്കാർക്ക് ഇനി...

പമ്പിലെ ശുചിമുറികൾ പൊതു ജനങ്ങൾക്കല്ല

പമ്പിലെ ശുചിമുറികൾ പൊതു ജനങ്ങൾക്കല്ല കൊച്ചി: സ്വകാര്യ പെട്രോൾ പമ്പിലെ ശുചിമുറികൾ പൊതു...

ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത് അമ്മ!

ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത് അമ്മ! തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടു വയസ്സുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു...

ഇറാനിൽ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരുക്ക്

ഇറാനിൽ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരുക്ക് ടെഹ്റാൻ: ഇസ്രയേലിന്റെ മിസൈലാക്രമണത്തിൽ ഇറാനിലെ അഞ്ച്...

Other news

സിം സ്വാപ്പിങ് സംഭവിച്ചാല്‍ എങ്ങനെ തിരിച്ചറിയാം…?

സിം സ്വാപ്പിങ് സംഭവിച്ചാല്‍ എങ്ങനെ തിരിച്ചറിയാം നിങ്ങളുടെ മൊബൈൽ ഫോൺ ഹാക്ക് ചെയ്യപ്പെടുകയോ...

തർക്കം; അഭിഭാഷകരും വാഹന ഉടമയും ഏറ്റുമുട്ടൽ

തർക്കം; അഭിഭാഷകരും വാഹനഉടമയും ഏറ്റുമുട്ടൽ KOLLAM: കൊല്ലത്ത് വാഹനം പാർക്ക് ചെയ്യുന്നതിനെ ചൊല്ലി...

യാത്രക്കാരന്റെ ഇടതുകാലിലൂടെ ബസ് കയറിയിറങ്ങി

യാത്രക്കാരന്റെ ഇടതുകാലിലൂടെ ബസ് കയറിയിറങ്ങി. പുനലൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് മുന്നില്‍ കെഎസ്ആര്‍ടിസി ബസ്...

കാസർകോട് നിന്ന് കോയമ്പത്തൂരിലേക്ക് KSRTC

കാസർകോട് നിന്ന് കോയമ്പത്തൂരിലേക്ക് KSRTC കാസർകോട്: കെ.എസ്.ആർ.ടി.സിയുടെ കാസർകോട് -കോയമ്പത്തൂർ ദീർഘദൂര ബസ്...

ക്ഷണിക്കുന്നിടത്ത് പോകും ക്ഷണിക്കാത്തിടത്ത് പോകാറില്ല

ക്ഷണിക്കുന്നിടത്ത് പോകും ക്ഷണിക്കാത്തിടത്ത് പോകാറില്ല തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പ്രചാരണത്തിനായി തന്നെ ക്ഷണിച്ചില്ലെന്ന്...

കുറ്റ്യാടിയിലെ സൈക്കോ ക്രിമിനലും ഭാര്യയും

കുറ്റ്യാടിയിലെ സൈക്കോ ക്രിമിനലും ഭാര്യയും കുറ്റ‍്യാടി: കുറ്റ‍്യാടിയിൽ ബാർബർ ഷോപ്പ് ഉടമയ്ക്കും ഭാര്യയ്ക്കുമെതിരെ...

Related Articles

Popular Categories

spot_imgspot_img