കൊച്ചി: അങ്കണവാടിയുടെ മേല്‍ക്കൂര തകര്‍ന്നുവീണു. എറണാകുളം തൃപ്പൂണിത്തുറയിലാണ് സംഭവം. കണ്ടനാട് ജെബിഎസ് എല്‍പി സ്‌കൂളിന്റെ പഴയ കെട്ടിടമാണ് തകർന്നത്.(Anganwadi roof collapsed in Tripunithura)
അപകടസമയത്ത് കുട്ടികള്‍ ആരും ഇല്ലാതിരുന്നത് കൊണ്ട് വന്‍അപകടം ഒഴിവായി. വലിയ ശബ്ദം കേട്ട് കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്ന ആയ പുറത്തേയ്ക്ക് ഓടിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്ന് രാവിലെ 9.30 ഓടേയാണ് സംഭവം. കുട്ടികള്‍ എത്തുന്നതിന് തൊട്ടുമുന്‍പായിരുന്നു അപകടം സംഭവിച്ചത്.
നാലുവര്‍ഷം മുന്‍പ് സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്ന ഈ കെട്ടിടത്തിന് നൂറ് വര്‍ഷത്തോളം പഴക്കമുണ്ട്. കാലപഴക്കം മൂലമാണ് മേല്‍ക്കൂര തകർന്നതെന്നാണ് പ്രാഥമിക നിഗമനം.നാളെ അങ്കണവാടി കുട്ടികള്‍ക്കായി ക്രിസ്മസ് ആഘോഷങ്ങള്‍ നടത്താനിരുന്നതിനിടെയാണ് അപകടമുണ്ടായത്.
കണ്ണൂരിൽ കൂലിവേലയ്ക്കായി എത്തിയ യുവതിയെ മദ്യം നൽകിയ ശേഷം കൂട്ടബലാൽസംഗം ചെയ്തു; ഒത്താശ ചെയ്ത യുവതിയുൾപ്പെടെ മൂന്ന് പേർക്ക് 23 വർഷം തടവുശിക്ഷ