സൈബര്‍ ചരിത്രത്തിലെ ഏറ്റവും വലിയ വിവരച്ചോര്‍ച്ച

സൈബര്‍ ചരിത്രത്തിലെ ഏറ്റവും വലിയ വിവരച്ചോര്‍ച്ച

ഒരു വെബ്‌സെര്‍വറില്‍ 18.4 കോടി റെക്കോര്‍ഡുകള്‍ അടങ്ങുന്ന അജ്ഞാത ഡേറ്റാബേസ് കണ്ടെത്തിയെന്ന റിപ്പോര്‍ട്ട പുറത്തുവന്നതോടെ സൈബർ ലോകം ആശങ്കയിലാണ്.

സൈബര്‍ സ്പെയ്സില്‍ ചരിത്രത്തിലെ ഏറ്റവും വലിയ വിവരച്ചോര്‍ച്ച സംഭവിച്ചതായി സൈബര്‍ സുരക്ഷാ വിദഗ്ധരുടെ വെളിപ്പെടുത്തല്‍ ആണ് ഏവരെയും ഞെട്ടിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ തിരയാൻ ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യാം:CLICK HERE

ഗൂഗിള്‍, ഫെയ്‌സ്ബുക്ക്, ടെലിഗ്രാം, ഇമെയില്‍ തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ പാസ്‌വേര്‍ഡുകളാണ് ചോര്‍ന്നത്.

ഏറ്റവും പുതിയ വാർത്തകൾ തിരയാൻ ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യാം:CLICK HERE

ഡെലപ്പര്‍ അക്കൗണ്ടുകളും ചില സര്‍ക്കാര്‍ പോര്‍ട്ടലുകളും ഉള്‍പ്പെടെയുള്ള ലോഗിന്‍ വിവരങ്ങളും ചോര്‍ന്നിട്ടുണ്ട്. ഒന്നിലധികം ഇന്‍ഫോസ്റ്റീലര്‍മാര്‍ ആണ് ഈ വിവരച്ചോര്‍ച്ചയ്ക്ക് പിന്നിലെന്നാണ് ഗവേഷകര്‍ പറയുന്നത്. (സൈബര്‍ ചരിത്രത്തിലെ ഏറ്റവും വലിയ വിവരച്ചോര്‍ച്ച)

1600 കോടി പാസ് വേഡുകള്‍ അടങ്ങുന്ന ലോഗിന്‍ വിവരങ്ങള്‍ ചോര്‍ന്നതായി ഗവേഷകര്‍ സ്ഥിരീകരിച്ചതായി ഫോര്‍ബ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ചോർന്നവയുടെ കൂട്ടത്തിൽ വെബ്‌സൈറ്റുകളുടെ യുആര്‍എലും അവയുടെ ലോഗിന്‍ വിവരങ്ങളും അവയുടെ പാസ് വേഡുകളും ഇതിലുണ്ട്.

ആപ്പിള്‍, ഫെയ്‌സ്്ബുക്ക്, ഗൂഗിള്‍, ഗിറ്റ്ഹബ്, ടെലഗ്രാം, വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ ഉള്‍പ്പടെയുള്ള പ്ലാറ്റ്‌ഫോമുകളിലേക്ക് ഇതിലൂടെ എളുപ്പത്തിൽ കടക്കാനാവും.

ക്ലൗഡ് സ്‌റ്റോറേജുകളില്‍ സൂക്ഷിച്ചുവെച്ചിരിക്കുന്ന ഇത്തരം ലോഗിന്‍ വിവരങ്ങള്‍ ചിലപ്പോള്‍ ഏതെങ്കിലും സൈബര്‍ കുറ്റവാളിയുടെ കയ്യില്‍ എത്തിയേക്കാം.

ആ ഡേറ്റാബേസില്‍ നിങ്ങളുടെ ലോഗിന്‍ വിവരങ്ങളും ഉണ്ടായിരിക്കാം. എന്ന് വിദഗ്ദർ പറയുന്നു. ഫിഷിങ് ആക്രമണങ്ങള്‍, അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യല്‍, വാണിജ്യസ്ഥാപനങ്ങളുടെ ഇമെയിലുകള്‍ കയ്യടക്കല്‍ തുടങ്ങിയ ഒട്ടേറെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇവ ഉപയോഗിക്കാനാവും.

2025 തുടക്കം മുതല്‍ വിവരച്ചോര്‍ച്ച അന്വേഷിക്കുന്ന ഗവേഷകര്‍ 10 ലക്ഷം മുതല്‍ 35 ലക്ഷം വരെ റെക്കോര്‍ഡുകള്‍ അടങ്ങുന്ന 30 ഡേറ്റാ സെറ്റുകളാണ് ആഗോളതലത്തില്‍ കണ്ടെത്തിയത്.

അതില്‍ ഏകദേശം 1600 കോടിയോളം റെക്കോര്‍ഡുകള്‍ അടങ്ങുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. കോടിക്കണക്കിന് പാസ് വേഡുകള്‍ ഉള്‍പ്പടെയുള്ള ലോഗിന്‍ വിവരങ്ങള്‍ ആണിവ.

ഇത് വെറുമൊരു വിവരച്ചോര്‍ച്ചയല്ലെന്നും, വലിയ രീതിയില്‍ ചൂഷണം നടത്താനുള്ള പദ്ധതിയുടെ ബ്ലൂ പ്രിന്റ് ആണെന്നും ഗവേഷകര്‍ പറയുന്നു.

എന്താണ് പൈലറ്റ് നൽകുന്ന ‘മെയ്‌ഡേ’ കാൾ..?

അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനത്തിൽ നിന്നുള്ള അവസാന സന്ദേശം , പൈലറ്റ് ‘മെയ്‌ഡേ’ എന്ന് മൂന്ന് തവണ വിളിക്കുന്നതായിരുന്നു.

പൈലറ്റ് സുമിത് സബർവാൾ ‘മെയ്‌ഡേ, മെയ്‌ഡേ, മെയ്‌ഡേ, നോ ത്രസ്റ്റ്, ഗോയിങ് ഡൗൺ’ എന്ന് പറയുന്ന, അഞ്ച് സെക്കന്റ് ദൈർഘ്യമുള്ള സന്ദേശം ആണ് ലഭിച്ചത്.

മെയ്ഡേ കോൾ ലഭിച്ചിട്ടും, എടിസിക്ക് പൈലറ്റിനെ തിരിച്ച് ബന്ധപ്പെടാ…Read More

അവിശ്വസനീയ കണ്ടെത്തൽ…! ശ്വസിക്കുമ്പോൾ വൈദ്യുതി പുറത്തുവിടുന്ന ബാക്ടീരിയകളെ കണ്ടെത്തി: ഊർജ്ജ രംഗത്തെ വിപ്ലവം

ബയോടെക്‌നോളജി രംഗത്തും ഊര്‍ജ രംഗത്തും ഭാവിയില്‍ വിപ്ലവം സൃഷ്ടിക്കാനിടയുള്ള രഹസ്യം കണ്ടെത്തിയിരിക്കുകയാണ് റൈസ് സര്‍വകലാശാലയിലെ ഒരു സംഘം ശാസ്ത്രജ്ഞര്‍.

ഓക്സിജൻ ശ്വസിക്കുന്നതിനു പകരം ഇലക്ട്രോണുകളെ അവയുടെ ചുറ്റുപാടുകളിലേക്ക് തള്ളിവിടുന്ന പ്രകൃതിദത്ത പ്രക്രിയ ഉപയോഗിച്ച് വൈദ്യുതി ഉൽപ്പാദിപ്പിച്ചാണ്

ഒരു പ്രത്യേക തരം ബാക്ടീരിയ ശ്വസിക്കുന്നതെന്ന് റൈസ് സർവകലാശാലയിലെ ഒരു സംഘം ഗവേഷകർ ആണ് കണ്ടെത്തിയത്.

ഭക്ഷണത്തിന്റെ ഉപാപജയ പ്രക്രിയക്കും ഊര്‍ജ ഉത്പാദനത്തിനുമായി മിക്ക ജീവജാലങ്ങളും ഓക്‌സിജനെ ആശ്രയിക്കുമ്പോള്‍, ഈ ബാക്ടീരിയകള്‍ ഇലക്ട്രോണുകളെ പുറംതള്ളുന്നതിനായി…Read More 

Summary:
Cybersecurity experts have revealed what is believed to be the largest data leak in history.

spot_imgspot_img
spot_imgspot_img

Latest news

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ്

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ് തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ...

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക്

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനൽ (BARC)...

Other news

ഡൽഹിയിൽ നാല് നില കെട്ടിടം ഇടിഞ്ഞുവീണു

ഡൽഹിയിൽ നാല് നില കെട്ടിടം ഇടിഞ്ഞുവീണു ഡൽഹി സീലംപുരം കെട്ടിട അപകടം: നാല്...

കെഎസ്ആർടിസി വനിതാ കണ്ടക്ടർക്ക് സസ്പെൻഷൻ

കെഎസ്ആർടിസി വനിതാ കണ്ടക്ടർക്ക് സസ്പെൻഷൻ തിരുവനന്തപുരം: സർവീസിനിടയിൽ കെഎസ്ആർടിസി ബസിലെ വനിത കണ്ടക്‌ടർ...

അമ്മയും മക്കളും അതീവ ഗുരുതരാവസ്ഥയിൽ

അമ്മയും മക്കളും അതീവ ഗുരുതരാവസ്ഥയിൽ പാലക്കാട്: പൊല്‍പ്പുളളിയില്‍ കാർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ...

‘മാരാർജി ഭവൻ’ ഉദ്ഘാടനം ചെയ്‌ത് അമിത് ഷാ

‘മാരാർജി ഭവൻ’ ഉദ്ഘാടനം ചെയ്‌ത് അമിത് ഷാ തിരുവനന്തപുരം: മാരാർജി ഭവൻ എന്ന്...

മൂവാറ്റുപുഴയിൽ വാഹനാപകടം

മൂവാറ്റുപുഴയിൽ വാഹനാപകടം കൊച്ചി: മൂവാറ്റുപുഴയിൽ സ്വകാര്യ ബസും ഗ്യാസ് ലോറിയും കൂട്ടിയിടിച്ച് 25...

കണ്ണൂരിലും മാവേലിക്കരയിലും ‘പാദപൂജ’

കണ്ണൂരിലും മാവേലിക്കരയിലും 'പാദപൂജ' കണ്ണൂര്‍: കാസര്‍കോട് ബന്തടുക്ക കക്കച്ചാൽ സരസ്വതി വിദ്യാലയത്തിലെ പാദപൂജ...

Related Articles

Popular Categories

spot_imgspot_img