web analytics

പഴയ ആശുപത്രിയിൽ അലഞ്ഞുനടക്കുന്ന അദൃശ്യ സ്ത്രീ സാന്നിധ്യം; കാൽപെരുമാറ്റങ്ങളും ഭീകര ശബ്ദങ്ങളും; ഞെട്ടിക്കുന്ന വീഡിയോയുമായി ഗോസ്റ്റ് ഹണ്ടർ ! വീഡിയോ കാണാം

പ്രേതവേട്ട നടത്തി വീഡിയോ ചിത്രീകരിച്ച് യൂട്യൂബിൽ പങ്കുവയ്ക്കുന്ന ആളാണ് മോക്സലി. ഇത്തരം നിരവധി വീഡിയോകളാണ് ഇദ്ദേഹത്തിന്റെതായി പുറത്തുവന്നിരിക്കുന്നത്. ഇദ്ദേഹം അവസാനമായി പങ്കുവെച്ച ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. തന്റെ യൂട്യൂബ് ചാനലായ മോക്‌സി‌ലി പാരാ നോർമൽ വേൾഡ് എന്ന ചാനലിലാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടിരിക്കുന്നത്.

ഇംഗ്ലണ്ടിലെ ലീഡ്സിലെ മീൻ വുഡ് പാർക്ക് ഹോസ്പിറ്റൽ എന്ന പഴയ ഒരു ആശുപത്രിയാണ് മോക്സലി സന്ദർശിക്കുന്നത്. പോലീസുകാർ പോലും കയറാൻ അത്ര ഭീകരമായ കെട്ടിടമാണ് ഇതെന്നാണ് ഇയാൾ പറയുന്നത്. മോക്സ്‍ലി കയ്യിലുള്ള ഉപകരണത്തിന്റെ സഹായത്തോടെ സേർച്ച് ചെയ്യുമ്പോൾ ഇവിടെ എല്ലായിടത്തും പ്രേതമുണ്ട് എന്ന രീതിയിൽ ആണ് ഫീൽ ചെയ്യുന്നത് എന്ന് പറയുന്നു. അവിടെ താൻ പല കാല്പാടുകളും കണ്ടു എന്നും സ്ത്രീ നടക്കുന്നതായി തോന്നിയെന്നും മോക്സ്‍ലി പറയുന്നു.

താൻ പുറത്തുനിന്നും ഡ്രോൺ ഉപയോഗിച്ച് ആശുപത്രിയുടെ ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിനിടെ പൊലീസ് എത്തിയതായും അവർ തന്റെ അടുത്തെത്തുകയോ ചോദ്യം ചെയ്യുകയോ ഒന്നും ചെയ്തില്ല എന്നും നിരീക്ഷിച്ച ശേഷം പോയി എന്നും മോക്സ്‍ലി പറയുന്നുണ്ട്. ഭയപ്പെടുത്തുന്ന തരത്തിലുള്ള ഗോവണിപ്പടികളും ഫർണിച്ചറുകളും കാണിക്കുന്നുണ്ട്. ആശുപത്രിക്കുള്ളിലെ ഭിത്തികൾ തകർന്ന് വിവിധ സാധനങ്ങൾ ചിതറിക്കിടക്കുന്നതും വീഡിയോയിൽ കാണാം. (an invisible female presence wandering the old hospital video)

1760 -ൽ നിർമ്മിച്ച മീൻവുഡ് പാർക്ക് ഹോസ്പിറ്റൽ പിന്നീട് 1919 -ൽ പഠന വൈകല്യമുള്ളവർക്കു വേണ്ടിയുള്ള ഒരു വസതിയായി ഇത് മാറുകയായിരുന്നു. ഇവിടുത്തെ ജീവിതം വളരെ കഠിനമായിരുന്നു എന്നാണു പറയപ്പെടുന്നത്. ചെറിയ കാര്യങ്ങൾക്ക് പോലും വലിയ ശിക്ഷ തന്നെ നൽകുകയും അന്തേവാസികളെ പീഡിപ്പിക്കുകയും ചെയ്തിരുന്നു എന്നും പറയുന്നു. പിന്നീട്, ആശുപത്രിയിൽ ഒരു സ്ത്രീ അലഞ്ഞുതിരിഞ്ഞ് നടക്കുന്നത് കണ്ടെന്നും പല ശബ്ദങ്ങളും മറ്റും ഇവിടെ കേൾക്കാറുണ്ട് എന്നും ആണ് അറിയപ്പെടുന്നത്.

spot_imgspot_img
spot_imgspot_img

Latest news

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

പാലക്കാട്ട് പണവിതരണ വിവാദം: ‘കൈയിലുണ്ടായിരുന്നത് പെൻഷൻ പണം’, കോൺഗ്രസ് ആരോപണം തള്ളി വയോധിക!

പാലക്കാട്ട് പണവിതരണ വിവാദം: 'കൈയിലുണ്ടായിരുന്നത് പെൻഷൻ പണം', കോൺഗ്രസ് ആരോപണം തള്ളി...

ഇറാനുമായുള്ള യുദ്ധത്തിൽ അയവ്; രണ്ടാഴ്ചത്തെ വെടിനിർത്തൽ നിർദേശവുമായി ഡോണൾഡ് ട്രംപ്

ഇറാനുമായുള്ള യുദ്ധത്തിൽ അയവ്; രണ്ടാഴ്ചത്തെ വെടിനിർത്തൽ നിർദേശവുമായി ഡോണൾഡ് ട്രംപ് വാഷിങ്ടൺ: ഡോണൾഡ് ട്രംപ്...

Other news

സഭക്കും ദീപികയ്ക്കുംതിരെ പി.സി. ജോർജ്; ‘രാഷ്ട്രീയം പറഞ്ഞാൽ അതേ ഭാഷയിൽ മറുപടി’

സഭക്കും ദീപികയ്ക്കുംതിരെ പി.സി. ജോർജ്; ‘രാഷ്ട്രീയം പറഞ്ഞാൽ അതേ ഭാഷയിൽ മറുപടി’ പൂഞ്ഞാര്‍:...

‘വാഴ 2’ കാണുന്നതിനിടെ തീപിടിത്തം, കാണികൾ ഇറങ്ങിയോടി; ആശിർവാദ് സിനിമാ കോംപ്ലക്‌സിൽ ഉദ്‌ഘാടന ദിവസം ഷോകൾ നിർത്തിവച്ചു

'വാഴ 2' കാണുന്നതിനിടെ തീപിടിത്തം, കാണികൾ ഇറങ്ങിയോടി; ആശിർവാദ് സിനിമാ കോംപ്ലക്‌സിൽ...

ഗൾഫിൽനിന്നെത്തിയ കൂട്ടുകാരനെ സത്കാരത്തിന് വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തി

ഗൾഫിൽനിന്നെത്തിയ കൂട്ടുകാരനെ സത്കാരത്തിന് വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തി തൃശൂർ: ഗൾഫിൽ നിന്ന് നാട്ടിലെത്തിയ...

ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ചൂട് കനക്കുന്നു, പാലക്കാട് 38.5°C

ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ചൂട് കനക്കുന്നു, പാലക്കാട് 38.5°C തിരുവനന്തപുരം: സംസ്ഥാനത്ത്...

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു; വൻ ദുരന്തം ഒഴിവായത് നിമിഷങ്ങൾ വ്യത്യാസത്തിൽ

കോഴിക്കോട്: താമരശ്ശേരി കൂടത്തായി അമ്പലമുക്കിൽ ഇന്ന് രാവിലെ ഉണ്ടായ അപകടം കേരളത്തെയാകെ...

കുവൈത്തിനെ ഞെട്ടിച്ച് ഇറാൻ ഡ്രോണുകൾ; ഗൾഫ് മേഖല വീണ്ടും യുദ്ധഭീതിയിലേക്ക്!

കുവൈത്തിനെ ഞെട്ടിച്ച് ഇറാൻ ഡ്രോണുകൾ; ഗൾഫ് മേഖല വീണ്ടും യുദ്ധഭീതിയിലേക്ക്! കുവൈത്ത് സിറ്റി: വെടിനിർത്തൽ...

Related Articles

Popular Categories

spot_imgspot_img