web analytics

ചെറായി ബീച്ചിൽ ആനയുടെ ജഡം കരയ്ക്കടിഞ്ഞു

ചെറായി ബീച്ചിൽ ആനയുടെ ജഡം കരയ്ക്കടിഞ്ഞു

കൊച്ചി: എറണാകുളം ചെറായിൽ ബീച്ചിൽ ആനയുടെ ജഡം കണ്ടെത്തി. ഇന്ന് വൈകിട്ട് നാലര മണിയോടെയാണ് സംഭവം. പ്രദേശവാസികളാണ് ആദ്യം ആനയുടെ ജഡം കണ്ടെത്തിയത്.

തുടര്‍ന്ന് പ്രദേശവാസികൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ആനയുടെ ജഡത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്.

മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷൻ പരിധിയിൽ നിന്ന് അടുത്തിടെ ഏതാനും ആനകൾ ഒഴുക്കിൽപ്പെട്ടിരുന്നു. ഈ ആനകളിൽ ഏതെങ്കിലും ഒന്നിന്റെ ജഡം കടൽത്തീരത്ത് അടിഞ്ഞതാകാം എന്നാണ് സംശയം.

കാട്ടാനക്കൊപ്പം സെൽഫിയെടുക്കാൻ ശ്രമം; ആന പാഞ്ഞടുത്തു, ആക്രമണം; വിനോദ സഞ്ചാരിക്ക് പരിക്ക്

ബന്ദിപ്പൂർ: നിരോധിത മേഖലയിൽ കടന്ന് സെൽഫിയെടുത്ത ആളെ ആക്രമിച്ച് കാട്ടാന. കർണാടകയിലെ ബന്ദിപ്പൂരിലായിരുന്നു സംഭവം. കാട്ടാനയ്ക്കടുത്ത് നിന്ന് സെൽഫിയെടുക്കാൻ ശ്രമിച്ച കാർ യാത്രികനെ ആണ് ആന ആക്രമിച്ചത്.

ആനയുടെ ആക്രമണത്തിൽ കർണാടക സ്വദേശിക്ക് പരിക്കേറ്റിട്ടുണ്ട്. വാഹനം നിർത്തുന്നതിന് കർശന നിരോധനമുള്ള മേഖലയിലാണ് ഇയാൾ പുറത്തിറങ്ങി സെൽഫി എടുക്കാൻ ശ്രമിച്ചത്. ഇതോടെ ആന പ്രകോപിതനാവുകയും യുവാവിനെ ആക്രമിക്കുകയുമായിരുന്നു.

അതേസമയം ചാലക്കുടി മലക്കപ്പാറയിൽ തഹസിൽദാരുടെ വാഹനത്തിന് നേരെ കാട്ടാനയുടെ ആക്രമണം നടന്നു. മലക്കപ്പാറയിൽ വീരാൻകുടി ഉന്നതി സന്ദർശിച്ച് മടങ്ങുന്നതിനിടെയാണ് ചാലക്കുടി തഹസിൽദാരുടെ വാഹനത്തിന് നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടായത്.

വീരാൻകുടി ഉന്നതിയിൽ പുലിയുടെ ആക്രമണത്തിന് ഇരയായ രാഹുൽ എന്ന കുട്ടിയുടെ കുടുംബം ഉൾപ്പെടെ ഏഴു കുടുംബങ്ങളെ അടിയന്തിരമായി പുനരധിവസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നടപടികളുടെ ഭാഗമായിട്ടായിരുന്നു ഉദ്യോഗസ്ഥരുടെ മലക്കപ്പാറയിലേക്ക് പോയത്.

ഇവിടെ നിന്നും മടങ്ങി വരും വഴിയാണ് രാത്രി പതിനൊന്ന് മണിയോടെ തഹസിൽദാരുടെ വാഹനത്തിനു നേരെ കാട്ടാനയുടെ ആക്രമണം നടന്നത്.

വാഹനം പിന്നിൽ നിന്ന് എടുത്ത് ഉയർത്താൻ ശ്രമിക്കുകയും ശരീരം കൊണ്ട് തള്ളാൻ ശ്രമിക്കുകയും ചെയ്ത ശേഷം കാട്ടാന ഓടി മറിയുകയായിരുന്നു.

തഹസീൽദാർ ജേക്കബ് കെ എ, ഡിസാസ്റ്റർ മാനേജ്മെന്റ് ഡെപ്യൂട്ടി തഹസീൽദാർ ശ്രീജേഷ് എം എ, ക്ലാർക്ക് അൻവർ സാദത്ത്, ആതിരപ്പിള്ളി വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ഷിബു പൗലോസ് എന്നിവർ അടങ്ങുന്ന റവന്യു സംഘത്തിന് നേരെ ആണ് ആക്രമണം ഉണ്ടായത്. ഇവരുടെ ജീപ്പിന് മുന്നിൽ എസ്‌കോർട്ട് ആയി പോയിരുന്ന വനം വകുപ്പ് വാഹനവും ഉണ്ടായിരുന്നു.

Summary: An elephant carcass was discovered on Cherai Beach in Ernakulam around 4:30 PM today. Locals first spotted the body and immediately informed the police. Authorities have launched an investigation into the incident.

spot_imgspot_img
spot_imgspot_img

Latest news

രാഹുൽ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെ അപമാനിച്ചു; ഫേസ്ബുക്ക് പോസ്റ്റുകൾക്കെതിരെ പൊലീസ് നടപടി കടുപ്പിക്കുന്നു

രാഹുൽ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെ അപമാനിച്ചു; ഫേസ്ബുക്ക് പോസ്റ്റുകൾക്കെതിരെ പൊലീസ് നടപടി...

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ രാഹുൽ...

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം!

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം! കേന്ദ്ര ഏജൻസികളുടെ...

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം തിരുവനന്തപുരം: ബലാത്സംഗവും അശാസ്ത്രീയ...

Other news

രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളില്‍ ജിപിഎസ് സ്പൂഫിങ്; സുരക്ഷ മെച്ചപ്പെടുത്തുമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: ഇന്ത്യയിലെ നിരവധി പ്രധാന അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ പരിതയിലുണ്ടായ ജിപിഎസ് സ്പൂഫിങ്...

റാന്നിയില്‍ വാടകവീട്ടിലെ തര്‍ക്കം അക്രമത്തിലേക്ക്; വീട്ടുജോലിക്കാരിയുടെ കൈ കസേരകൊണ്ട് അടിച്ചുപൊട്ടിച്ച കേസില്‍ 45-കാരിക്ക് പരുക്ക്, യുവാക്കള്‍ അറസ്റ്റില്‍

റാന്നിയില്‍ വാടകവീട്ടിലെ തര്‍ക്കം അക്രമത്തിലേക്ക്; വീട്ടുജോലിക്കാരിയുടെ കൈ കസേരകൊണ്ട് അടിച്ചുപൊട്ടിച്ച കേസില്‍...

ഇന്ത്യൻ റൺമലയ്ക്കരികിൽ കാലിടറി വീണു ദക്ഷിണാഫ്രിക്ക; റാഞ്ചിയിൽ ദക്ഷിണാഫ്രിക്കയെ 17 റൺസിന്‌ തറപറ്റിച്ച് ഇന്ത്യ

ഇന്ത്യൻ റൺമലയ്ക്കരികിൽ കാലിടറി വീണു ദക്ഷിണാഫ്രിക്ക; റാഞ്ചിയിൽ ദക്ഷിണാഫ്രിക്കയെ 17 റൺസിന്‌...

പാനിപൂരി കഴിക്കാൻ വായ തുറന്നതേ ഓർമ്മയുള്ളു…. താടിയെല്ല് ലോക്കായി അടയ്ക്കാനാവാതെ ​​ഗുരുതരാവസ്ഥയിൽ യുവതി

താടിയെല്ല് ലോക്കായി അടയ്ക്കാനാവാതെ ​​ഗുരുതരാവസ്ഥയിൽ യുവതി ലഖ്നൗ ∙ യുപിയിലെ ഔരയ്യ ജില്ലയിലെ...

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം!

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം! കേന്ദ്ര ഏജൻസികളുടെ...

ആര് പൊക്കിയാലും കേരളത്തിലെ ബിജെപി പൊങ്ങില്ലെന്ന് കെ മുരളീധരന്‍

ആര് പൊക്കിയാലും കേരളത്തിലെ ബിജെപി പൊങ്ങില്ലെന്ന് കെ മുരളീധരന്‍ തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി...

Related Articles

Popular Categories

spot_imgspot_img