web analytics

മനുഷ്യനാണ്, മറക്കരുത് ! റോഡിൽ കാൽ തെന്നി വീണപ്പോൾ ഇടിച്ചിട്ട വാഹനം നിർത്താതെ പോയി; പിന്നാലെ വന്ന വാഹനവും കയറിയിറങ്ങി, തിരിഞ്ഞുനോക്കാതെ ആളുകൾ; കണ്ണൂരിൽ വയോധികനു ദാരുണാന്ത്യം

റോഡിൽ കാൽ തെന്നി വീണ വയോധികനെ ഇടിച്ചിട്ട ശേഷം വാഹനം നിർത്താതെ പോയി. വഴിയിൽ കിടന്ന വയോധികനു ദാരുണാന്ത്യം. ഇടുക്കി സ്വദേശി കെ.എ.ഗോപാലൻ (65) ആണ്ഇ മരിച്ചത്. ഇരിട്ടി കീഴൂർക്കുന്നിൽ ബുധനാഴ്‌ച രാത്രിയായിരുന്നു അപകടം. കീഴൂർക്കുന്നിൽ കരിമ്പുജ്യൂസ് കടയിൽ ജോലിക്കാരനാണ് ഗോപാലൻ. (An elderly person met a tragic end in Kannur)

ഫുട്‌പാത്തിലൂടെ നടക്കുകയായിരുന്ന ഗോപാലൻ കാൽതെറ്റി റോഡിലേക്ക് വീഴുകയായിരുന്നു. പൊടുന്നനെ എത്തിയ വാഹനം രാജനെ ഇടിച്ചു തെറിപ്പിച്ച ശേഷം നിർത്താതെ പോയി. പിറകെ എത്തിയ മറ്റൊരു വാഹനവും ദേഹത്തു കയറി. ഈ സമയം ഇതുവഴി ഇരുചക്ര വാഹനം ഉൾപ്പെടെ പോയെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ല.

പിന്നീടു വന്ന വാഹനങ്ങളുടെ ഡ്രൈവർമാരാണു നിർത്തി ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്. ഗുരുതരമായി പരുക്കേറ്റ ഗോപാലൻ പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ചയാണു മരിച്ചത്. ഇടിച്ചിട്ട ഒരു വാഹനത്തെ പറ്റി പൊലീസിനു സൂചന ലഭിച്ചിട്ടുണ്ടെന്നാണു വിവരം. സിസിടിവി ദൃശ്യം ശേഖരിച്ച പൊലീസ്, ഇടിച്ചിട്ട വാഹനങ്ങൾക്കായി തിരച്ചിൽ ഊർജിതമാക്കി.

spot_imgspot_img
spot_imgspot_img

Latest news

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു Washington,...

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

Other news

ഡിവൈഎഫ്ഐ നേതാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു; പിന്നിൽ കാപ്പ പ്രതിയടങ്ങുന്ന ഗുണ്ടാസംഘം

കൊച്ചി: എറണാകുളം വടക്കൻ പറവൂരിൽ ഡിവൈഎഫ്ഐ നേതാവിന് നേരെ ഗുണ്ടാസംഘത്തിന്റെ അതിക്രൂരമായ...

നടുറോഡിൽ ഗർഭിണിക്കെതിരെ അതിക്രമം; സിസിടിവി പുറത്തുവന്നപ്പോൾ പോലീസ് കുടുങ്ങി!

Jaipur: നടുറോഡിൽ ഗർഭിണിയായ യുവതിയെ ആക്രമിച്ച കേസിൽ നടപടി വൈകിയതിന് രണ്ട്...

‘കേസ് വന്നാലും സാരമില്ല, ചവിട്ടിക്കൊല്ലെടാ അവനെ’; വിഴിഞ്ഞത്ത് യുവാവിനെ മർദ്ദിച്ചു കൊന്നത് കൺമുന്നിൽ

തിരുവനന്തപുരം: തലസ്ഥാന നഗരിയെ നടുക്കി വിഴിഞ്ഞത്ത് വീണ്ടും ക്രൂരമായ കൊലപാതകം. വിഷു...

ചില രാശിക്കാർക്ക് ലോട്ടറി അടിച്ച പോലെ നേട്ടം; ചിലർക്ക് പരീക്ഷണങ്ങളുടെ ദിനം

ചില രാശിക്കാർക്ക് ലോട്ടറി അടിച്ച പോലെ നേട്ടം; ചിലർക്ക് പരീക്ഷണങ്ങളുടെ ദിനം ഏപ്രിൽ...

ഡൽഹിക്ക് നേരെ വിരൽചൂണ്ടി സ്റ്റാലിൻ! മണ്ഡലപുനർനിർണയ ബില്ല് കത്തിച്ചു; തമിഴകത്തെ തെരുവുകൾ കറുപ്പണിഞ്ഞു, കേന്ദ്രത്തിന് അന്ത്യശാസനം!

ചെന്നൈ: ദക്ഷിണേന്ത്യയുടെ രാഷ്ട്രീയ സ്വാധീനം വെട്ടിചുരുക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ അത്യുഗ്രൻ പോരാട്ടത്തിന്...

സ്ത്രീയുടെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്താൻ ശ്രമം… പിന്നിൽ തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നതുമായി ബന്ധപ്പെട്ട തർക്കം

സ്ത്രീയുടെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്താൻ ശ്രമം… പിന്നിൽ തെരുവുനായ്ക്കൾക്ക് ഭക്ഷണം...

Related Articles

Popular Categories

spot_imgspot_img