പരീക്ഷയിൽ കോപ്പിയടിക്കാൻ പലപല സംവിധാനങ്ങൾ കാലാകാലങ്ങളായി വിദ്യാർത്ഥികൾ പയറ്റാറുണ്ട്. ഇവയിൽ ചെയ്തത് എണ്ണം പറഞ്ഞ ടെക്നോളജി സംവിധാനങ്ങളുടെ സഹായത്തോടെ ആയിരിക്കും. ഇത്തരം തട്ടിപ്പുകൾ മിക്കവാറും പിടികൂടാതെ പോകാറാണ് പതിവ്. എന്നാൽ ഇവിടെ എഐ സംവിധാനങ്ങളുമായി പരീക്ഷയിൽ കോപ്പിയടിക്കാൻ എത്തിയ വിദ്യാർത്ഥി കയ്യോടെ പിടിയിലായിരിക്കുകയാണ്. (An AI fraudulence clone with full body high-tech systems by student in exam hall)
തുർക്കിയിൽ നടന്ന ഒരു പരീക്ഷക്കിടയാണ് സംഭവം. ശരീരം മുഴുവൻ ഹൈടെക് സംവിധാനങ്ങളുമായിട്ടാണ് വിദ്യാർഥി പരീക്ഷയെഴുതാൻ എത്തിയത്. യൂണിവേഴ്സിറ്റി പരീക്ഷയ്ക്കെടെ നടന്ന സംഭവം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൻ ചർച്ചയാണ്.
ഒരു കൂട്ടം വിദ്യാർത്ഥികൾ ഇതിന്റെ പിന്നിലുണ്ട്. തങ്ങളുടെ യൂണിവേഴ്സിറ്റി പരീക്ഷയ്ക്ക് കോപ്പിയടിക്കാനാണ് വിദ്യാർഥികൾ ടെക്നോളജിയെ കൂട്ടുപിടിച്ചത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നടത്തുന്ന അപൂർവ്വം തട്ടിപ്പുകളിൽ ഒന്നാണിത്. പരീക്ഷാ ഹോളിൽ ഉണ്ടായിരുന്ന വിദ്യാർത്ഥികളിൽ പലർക്കും ഈ തട്ടിപ്പിനെ കുറിച്ച് അറിയാമായിരുന്നെങ്കിലും ഒരു വിദ്യാർത്ഥിയായിരുന്നു സൂത്രധാരൻ. ഇയാളെ പിടികൂടിയതോടെയാണ് ആണ് കോപ്പിയടിയുടെ ചുരുളുകൾ അഴിഞ്ഞത്.
ഹാളിൽ എത്തിയ മെയിൻ സൂത്രധാരന്റെ ശരീരത്തിൽ അമ്പരപ്പിക്കുന്ന സംവിധാനങ്ങൾ ആണ് ഉണ്ടായിരുന്നത്. ഇതിൽ പ്രധാനമായും ഇന്റർനെറ്റുമായി ബന്ധിപ്പിച്ച ഒരു റൂട്ടർ ആയിരുന്നു ഉണ്ടായിരുന്നത്. ഇത് ഷൂവിന് അടിയിൽ ഒളിപ്പിച്ചാണ് വിദ്യാർഥി പരീക്ഷയ്ക്ക് എത്തിയത്. ഒളിപ്പിക്കുന്ന തരത്തിലുള്ള ഒരു ചെറിയ സ്മാർട്ട്ഫോണും ഷർട്ടിന്റെ ബട്ടണിൽ ഒളിപ്പിച്ച ഒരു ക്യാമറയും ചെവിയിൽ ഒരു ഹെഡ്സെറ്റും ഉണ്ടായിരുന്നു. ഇതൊന്നും മറ്റാരെയും കാണിക്കാതെ അതിവിദഗ്ധമായി ഒളിപ്പിച്ചാണ് വിദ്യാർഥി എത്തിയത്.
പരീക്ഷ തുടങ്ങിയതോടെ ടെക്നോളജി പ്രവർത്തിച്ചു തുടങ്ങി. ബട്ടൺ ക്യാമറ ചോദ്യപേപ്പർ സ്കാൻ ചെയ്തു. നേരെ ഫോണിലേക്ക്. ഫോണിലെ AI സംവിധാനം ഉത്തരം കണ്ടെത്തി. ഹെഡ് സൈറ്റിലൂടെ ഈ ഉത്തരങ്ങൾ കേട്ട വിദ്യാർഥി പരീക്ഷയെഴുതി.
എന്നാൽ ഇതിനിടയിൽ വിദ്യാർത്ഥിയുടെ ഭാഗത്തുനിന്നും ഉണ്ടായ ചില അസ്വാഭാവിക ചലനങ്ങൾ അധ്യാപകരിൽ സംശയമുണർത്തി. ഇതോടെയാണ് ഇവർ വിദ്യാർത്ഥിയെ പരിശോധിച്ചത്. ഈ പരിശോധനയിലാണ് വമ്പൻ സംവിധാനങ്ങളുമായാണ് ഇയാൾ പരീക്ഷ എഴുതാൻ എത്തിയത് എന്ന് വ്യക്തമായത്.