പ്രസിഡൻ്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ ചാർട്ടേഡ് വിമാനത്തിൽ തിരിച്ചയച്ച് അമേരിക്ക. യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെൻ്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി (ഡിഎച്ച്എസ്) പറയുന്നതനുസരിച്ച്, രാജ്യത്ത് താമസിക്കാൻ ഉചിതമായ അനുമതികളും രേഖകളും ഇല്ലായിരുന്ന നിരവധി ആളുകളെ തിരിച്ചയിച്ചിട്ടുണ്ട്. America sends back illegal Indian immigrants on chartered flight
പറയുന്നു. ഒക്ടോബർ 22 ന് ഇന്ത്യൻ പൗരന്മാരെ ചാർട്ടേഡ് വിമാനത്തിൽ ഇന്ത്യയിലേക്ക് തിരിച്ചയച്ചതായി വകുപ്പ് പ്രസ്താവനയിൽ പറയുന്നു. അനധികൃത കുടിയേറ്റം കുറയ്ക്കാനും നിരുത്സാഹപ്പെടുത്താനും മനുഷ്യക്കടത്തിനെ ചെറുക്കാനും ഇന്ത്യൻ സർക്കാരുമായും മറ്റ് വിദേശ പങ്കാളികളുമായും ഡിഎച്ച്എസിൻ്റെ സുരക്ഷയ്ക്കും നിരന്തരമായ സഹകരണത്തിനും മുന്നോടിയായാണ് ഈ നീക്കം.
യുഎസിൽ തുടരാൻ ന്യായമായ കാരണങ്ങളില്ലാത്ത ഇന്ത്യൻ പൗരന്മാർ “നാടുകടത്തൽ പ്രക്രിയക്ക് വിധേയരാണെന്നും കുടിയേറ്റക്കാർ നുണകളിൽ വീഴരുതെന്നും ആഭ്യന്തര സുരക്ഷാ ഡെപ്യൂട്ടി സെക്രട്ടറിയുടെ ചുമതലകൾ നിർവഹിക്കുന്ന മുതിർന്ന ഉദ്യോഗസ്ഥൻ ക്രിസ്റ്റി കനേഗല്ലോ പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 1,86,000 ഇന്ത്യക്കാർ അനധികൃതമായി യുഎസിൽ പ്രവേശിക്കാൻ ശ്രമിച്ചതായി അമേരിക്കൻ അധികൃതർ അറിയിച്ചു.