തൃശൂർ: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. തൃശൂർ ജില്ലയിലെ പാടൂര്‍ സ്വദേശിയായ 7ാം ക്ലാസ് വിദ്യാര്‍ത്ഥിക്കാണ് വെര്‍മമീബ വെര്‍മിഫോര്‍സിസ് എന്ന അണുബാധ സ്ഥിരീകരിച്ചത്. ആദ്യമായാണ് അമീബിക് മസ്തിഷ്‌കജ്വരം തൃശൂരില്‍ സ്ഥിരീകരിക്കുന്നത്.( amebic meningoencephalitis confirmed in thrissur)
രോഗം സ്ഥിരീകരിച്ച കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കൊച്ചി അമൃത ആശുപത്രിയിലാണ് കുട്ടി ചികിത്സയില്‍ കഴിയുന്നത്. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് കുട്ടിയെ കഴിഞ്ഞ ദിവസം ഐസിയുവില്‍ നിന്ന് മുറിയിലേക്ക് മാറ്റി.
കോഴിക്കോട് സ്ഥിരീകരിച്ചതിനേക്കാള്‍ തീവ്രത കുറഞ്ഞ അണുബാധയാണ് തൃശൂരിൽ സ്ഥിരീകരിച്ചതെന്നാണ് വിവരം.
Read Also: ഔദ്യോഗിക ക്ഷണമില്ല; വിഴിഞ്ഞം ട്രയൽ റൺ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത
Read Also: ഗോലാൻ കുന്നിൽ ഹിസ്ബുള്ള റോക്കറ്റ് ആക്രമണം; രണ്ട് ഇസ്രയേലി പൗരന്മാർ കൊല്ലപ്പെട്ടു