കുളിമുറിയിൽ കുളിക്കുന്നവർക്കും അമീബിക് മസ്തിഷ്കജ്വരം; കേരളത്തിൽ കേസ്സുകൾ വർദ്ധിക്കുന്നത് ആശങ്ക
അമീബിക് മസ്തിഷ്കജ്വരം മൂലം ഈ വർഷം മാത്രം 16 പേർ ജീവൻ നഷ്ടപ്പെട്ടിട്ടും പ്രതിരോധ നടപടികളിലും പഠനങ്ങളിലും ഫലപ്രദമായ ഏകോപനം ഇല്ലെന്നതാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തൽ.
1971 മുതൽ രാജ്യത്ത് രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടുവരുന്നു. ഇതുവരെ ലഭ്യമായ കണക്കുകൾ പ്രകാരം, ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിലാണ് റിപ്പോർട്ട് ചെയ്തത്.
മലിനജലത്തിൽ കുളിക്കുന്നവർക്ക് മാത്രമേ രോഗം ബാധിക്കുകയുള്ളുവെന്ന് കരുതിയിരുന്നെങ്കിലും, കുളിമുറിയിൽ കുളിക്കുന്നവർക്കും രോഗം കണ്ടെത്തിയതിനാൽ വിശദമായ പഠനങ്ങൾ അനിവാര്യമാണ്.
കൊച്ചി കോർപ്പറേഷൻ മുൻ കൗൺസിലറെ മകൻ കുത്തിപരിക്കേൽപ്പിച്ചു
തിരുവനന്തപുരം ജില്ലയിൽ മാത്രം കഴിഞ്ഞ രണ്ട് വർഷത്തിനിടെ 51 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ ആറുപേർ ജീവൻ നഷ്ടപ്പെടുത്തി.
സംസ്ഥാനത്തിന്റെ ജലസമൃദ്ധതയും വ്യാപകമായ ജലാശയങ്ങളും രോഗബാധിതരുടെ എണ്ണം വർധിക്കാൻ കാരണമാണെന്നതാണ് വിദഗ്ധരുടെ വിലയിരുത്തൽ.
രാജ്യാന്തര തലത്തിൽ അമീബിക് മസ്തിഷ്കജ്വരത്തിന്റെ മരണനിരക്ക് 97 ശതമാനമാണ്. എന്നാൽ, കേരളത്തിൽ അത് 24 ശതമാനമായി നിയന്ത്രിക്കാൻ കഴിഞ്ഞത് സംസ്ഥാന സർക്കാരിന്റെ പ്രധാന നേട്ടമാണെന്നു അവകാശപ്പെടുന്നു.
മരുന്നുകളിലൂടെ മാത്രമല്ല, പ്രതിരോധ നടപടികളിലൂടെ വിജയം കൈവരിക്കാനാണ് വിദഗ്ധരുടെ അഭിപ്രായം.
അമീബ ശരീരത്തിൽ പ്രവേശിക്കാതിരിക്കാനുള്ള മാർഗനിർദേശങ്ങൾ പൊതുജനങ്ങൾക്ക് വ്യക്തമാക്കണമെന്നും അവർ നിർദേശിക്കുന്നു.
ജലവിഭവ വകുപ്പിന്റെ കണക്കനുസരിച്ച്, കേരളത്തിൽ അരലക്ഷത്തോളം കുളങ്ങളുണ്ട്. കിണറുകൾ പോലെ ക്ലോറിനേഷൻ നടത്തുന്നത് പരിസ്ഥിതിക്ക് പ്രതികൂലമായതിനാൽ, കുളങ്ങൾ കൃത്യമായ ഇടവേളകളിൽ ശുചീകരിക്കണമെന്നാണ് വിദഗ്ധരുടെ നിർദേശം.
അതേസമയം, സംസ്ഥാനത്തെ ശുചിമുറി മാലിന്യത്തിൽ വെറും 16 ശതമാനം മാത്രമാണ് ശാസ്ത്രീയമായി സംസ്കരിക്കുന്നത്. ബാക്കിയുള്ളത് നേരിട്ട് മണ്ണിലേക്കാണ് ഒഴുക്കിവിടുന്നത്.
ബാക്ടീരിയകൾ കൂടുതലുള്ള ഇടങ്ങളിൽ അമീബയുടെ സാന്നിധ്യവും കൂടുതലായിരിക്കും. കൂടാതെ, കിണറുകളും മാലിന്യ ടാങ്കുകളും തമ്മിലുള്ള സുരക്ഷിത അകലം ഉറപ്പാക്കുന്നതിനും അടിയന്തര ഇടപെടൽ വേണമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ബ്ലേഡ് മാഫിയക്കെതിരെ ഓപ്പറേഷൻ ഷൈലോക്ക്; കാഞ്ഞിരപ്പള്ളിയിലും പാലായിലും റെയ്ഡ്; പിടിച്ചെടുത്തത്….
പലിശക്കാർക്കെതിരെ ഓപ്പറേഷൻ “ഷൈലോക്കുമായി എറണാകുളം റേഞ്ച് പോലീസ്. എറണാകുളം റൂറൽ, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലായി ഡി ഐ ജി എസ് സതീഷ് ബിനോയുടെ നേതൃത്വത്തിൽ 298 ഇടങ്ങളിലാണ് പരിശോധന നടന്നത്.
അതീവ രഹസ്യമായി ചൊവ്വാഴ്ച രാവിലെ ഏഴിന് ആരംഭിച്ച പരിശോധന രാത്രി വൈകിയും തുടർന്നു. രണ്ടായിരത്തോളം ഉദ്യോഗസ്ഥരാണ് പരിശോധനയിൽ പങ്കെടുത്തത്.
കോട്ടയം ജില്ലയിൽ നടന്ന വ്യാപക റെയ്‌ഡിൽ, 21 ലക്ഷത്തോളം രൂപയും, നിരവധി അനധികൃത രേഖകളും കണ്ടെടുത്തു.
ഗവൺമെന്റ് അംഗീകൃത ലൈസൻസ് ഇല്ലാതെ പണം അമിത പലിശയ്ക്ക് കൊടുക്കുന്ന അനധികൃത പണം ഇടപാടുകാരെ ലക്ഷ്യമിട്ട് റെയിഞ്ച് ഡി ഐ ജി സതീഷ് ബിനോയുടെ നിർദ്ദേശപ്രകാരം കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദ് ന്റെ മേൽനോട്ടത്തിൽ ആയിരുന്നു റെയ്ഡ്.
കോട്ടയത്ത് നടത്തിയ വ്യാപകമായ പരിശോധനയിൽ 10 കേസുകൾ രജിസ്റ്റർ ചെയ്തു. ഗാന്ധിനഗർ, കാഞ്ഞിരപ്പള്ളി, തലയോലപ്പറമ്പ്, കിടങ്ങൂർ, പാലാ,കോട്ടയം വെസ്റ്റ്, അയർകുന്നം, ചങ്ങനാശ്ശേരി, ചിങ്ങവനം എന്നീ സ്റ്റേഷനുകളിൽ നിന്നായി നിരവധി രേഖകൾ കണ്ടെടുത്തു.
തീറാധാരം,ബ്ലാങ്ക് ചെക്കുകള്‍,കാഷ് ചെക്കുകള്‍,ആര്‍സി ബുക്കുകള്‍ ,വാഹനങ്ങളുടെ സെയ്ല്‍ ലെറ്ററുകള്‍,മുദ്ര പത്രങ്ങള്‍, റവന്യു സ്റ്റാമ്പ് പതിപ്പിച്ച എഗ്രിമെന്റുകള്‍,പാസ്പോര്‍ട്ടുകള്‍, വാഹനങ്ങള്‍ എന്നിങ്ങനെ അനധികൃതമായി കൈവശം വച്ചിരുന്ന രേഖകളും ആസ്തികളും പിടിച്ചെടുത്തു.
ഓപ്പറേഷന്‍ ഷൈലോക്കിന്റ ഭാഗമായി ഇടുക്കി ജില്ലയിലെ വിവിധ ഇടങ്ങളിലായി നടത്തിയ റെയ്ഡില്‍ അഞ്ചു കേസുകള്‍ രജിസ്റ്റർ ചെയ്തു. നെടുങ്കണ്ടം,കുളമാവ്, ഉപ്പുതറ, മൂന്നാര്‍, കഞ്ഞിക്കുഴി എന്നിവിടങ്ങളില്‍ നിന്നായി ഓരോ കേസുകള്‍ വീതമാണ് രജിസ്റ്റര്‍ ചെയ്തത്.
ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നെടുങ്കണ്ടത്ത് നടത്തിയ റെയ്ഡില്‍ 9.86-ലക്ഷം രൂപയും ചെക്കുകളും പ്രോമിസറി നോട്ടുകളുമായി ഒരാള്‍ അറസ്റ്റിലായി.
മറ്റിടങ്ങളില്‍ നടത്തിയ റെയ്ഡില്‍ ചെക്കുകളും പ്രോമിസറി നോട്ടുകളും ആര്‍സി ബുക്കുകളുമാണ് കണ്ടെത്തിയത്.
നെടുങ്കണ്ടം ചക്കക്കാനം കൊന്നക്കാപ്പറമ്പില്‍ സുധീദ്രന്‍ (50) ആണ് അറസ്റ്റിലായത്.
ഇയാളുടെ വീട്ടില്‍ നിന്നും അനധികൃതമായി സൂക്ഷിച്ച 9,86,8000-രൂപയും, ഒപ്പിട്ടു വാങ്ങിയ മൂന്ന് ചെക്കുകളും മുദ്രപത്രങ്ങളും, പണം നല്‍കിയതിന് ഈടായി വാങ്ങിയ പട്ടയവും വാഹനത്തിന്റെ ആര്‍സി ബുക്കുമടക്കം കണ്ടെടുത്തു.