വ്യവസായ പ്രമുഖൻ മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിക്കും പ്രതിശ്രുതവധു രാധിക മർച്ചന്റിനും ആരാധകർ ഏറെയാണ് ..
ഇരുവരുടെയും വിവാഹ നിശ്ചയത്തിന്റെ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു . മാത്രമല്ല രാധികയുടെ ഓരോ പോസ്റ്റുകളും ആരാധകർ ഏറ്റെടുക്കാറുണ്ട് . ഇപ്പോഴിതാ മഞ്ഞ സൽവാറിൽ അതി സുന്ദരിയായി നിൽക്കുന്ന ഫോട്ടോസ് ആണ് പ്രചരിക്കുന്നത് . വസ്ത്രത്തെ കുറിച്ചും , മേക്കപ്പിനെക്കുറിച്ചും നിരവധി കമന്റുകളാണ് വന്നിരിക്കുന്നത് .
എന്നാൽ രാധികയുടെ ചെരുപ്പിന്റെ വില കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ എന്നതാണ് വലിയ വാർത്ത . മഞ്ഞ സൽവാറിനൊപ്പം , മഞ്ഞ ചെരുപ്പാണ് രാധിക ധരിച്ചിരിക്കുന്നത് 1.88 ലക്ഷം രൂപയുള്ള ചെരുപ്പുകളാണ് ഇത് , ഹെർമിസ് എന്ന ബ്രാന്ഡാണ്ട് ചെരുപ്പാണിത്. രാധികയുടെ ചിത്രങ്ങളും ചെരുപ്പും ഇതിനോടകം വൈറൽ ആണ് .പ്രധാനമന്ത്രി സംഗ്രഹാലയ’മ്യൂസിയത്തിന്റെ സന്ദർശനത്തിന് എത്തിയതായിരുന്നു ഇവർ .
അനന്ത് രാധികയുമായി പ്രണയത്തിലായപ്പോൾ തന്നെ അംബാനി കുടുംബത്തിലെ എല്ലാ ചടങ്ങുകൾക്കും രാധിക എത്താറുണ്ടായിരുന്നു. അംബാനി കുടുംബത്തിലെ വളരെ പ്രിയപ്പെട്ട അംഗമാണ് അവർ. കുടുംബത്തിൽ നിതയും മുകേഷും രാധികയ്ക്ക് ഭാവി മരുമകളെന്ന സ്ഥാനം നൽകിയിരുന്നു. രാധിക മെർച്ചന്റിനായി നിത അംബാനി നൽകിയ സമ്മാനം ഈയിടെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു ..നിത അംബാനി തന്റെ ഭാവി മരുമകൾ രാധിക മർച്ചന്റിന് വേണ്ടി തയ്യാറാക്കിയ മനോഹരമായ ഗിഫ്റ്റ് ഹാംപറിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. വീഡിയോയിൽ, ചെടികൾക്കൊപ്പം വെള്ളികൊണ്ടുള്ള പൂജാ പാത്രങ്ങളും കൂടാതെ, ഒരു ചെറിയ വെള്ളി അഗർബത്തി സ്റ്റാൻഡും ഒരു ലക്ഷ്മി-ഗണേശ വിഗ്രഹവും ഉണ്ട്. മാത്രമല്ല, വെളുത്ത പൂക്കളാൽ ഹാംപർ അലങ്കരിച്ചിരുന്നു.
നിത അംബാനി ഇതിനു മുൻപും മരുമക്കൾക്ക് സമ്മാനം നൽകാറുണ്ട്. കഴിഞ്ഞ ഏപ്രിലിൽ ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ഡയമണ്ട് നെക്ലേസുകളിൽ ഒന്നാണ് നിത അംബാനി മൂത്ത മരുമകളായ ശ്ലോക മെഹ്തയ്ക്ക് സമ്മാനിച്ചത്. 55 മില്ല്യൺ ഡോളർ അതായത്, ഏകദേശം 450 കോടി രൂപ വില വരുന്നതാണ് ഈ നെക്ലേസ്.
അംബാനി കുടുംബത്തിലേക്ക് എത്തുന്ന രാധിക മർച്ചന്റ് നർത്തകി കൂടിയാണ്. മുംബൈ നഗരത്തിന് നവ്യാനുഭവമായിരുന്ന രാധികയുടെ ഭരതനാട്യ അരങ്ങേറ്റം അടുത്തിടെയായിരുന്നു . ജിയോ വേൾഡ് സെൻററിലെ ഗ്രാൻഡ് തിയേറ്ററിൽ നടന്ന അരങ്ങേറ്റത്തിൽ പങ്കെടുക്കാനത്തിയ പ്രമുഖരെ മുകേഷ് അംബാനിയും നീത അംബാനിയും ചേർന്നാണ് സ്വീകരിച്ചത്. രാധികയുടെ അതിമനോഹരമായ പ്രകടനം തന്നെയായിരുന്നു പരിപാടിയുടെ പ്രധാന ആകർഷണം. 8 വർഷത്തിലേറെയായി രാധികയെ ഭരതനാട്യം പരിശീലിപ്പിച്ച ഗുരു ശ്രീമതി ഭാവന താക്കറിനും ഇത് അഭിമാന നിമിഷമായി മാറി..നീതാ അംബാനിക്ക് ശേഷം അംബാനി കുടുംബത്തിലെത്തുന്ന രണ്ടാമത്തെ നർത്തിയാകും രാധിക. ബിസിനസ് സംബന്ധമായ തിരക്കുകൾക്കിടയിലും തന്നിലെ നൃത്തത്തെ പരിപോഷിപ്പിക്കുന്നതിനായി സമയം കണ്ടെത്തുന്നവരാണ് അവർ.