web analytics

നിർത്തിയ ലോറി പെട്ടെന്ന് വലത്തോട്ടെടുത്ത് ബൈക്കിൽ ഇടിച്ചു; ലിഫ്റ്റ് ചോദിച്ച് കയറിയ യുവതിക്ക് ദാരുണാന്ത്യം

നിർത്തിയ ലോറി പെട്ടെന്ന് വലത്തോട്ടെടുത്ത് ബൈക്കിൽ ഇടിച്ചു; ലിഫ്റ്റ് ചോദിച്ച് കയറിയ യുവതിക്ക് ദാരുണാന്ത്യം

ആലുവ: നിർത്തിയിട്ടിരുന്ന ഗ്യാസ് സിലിണ്ടർ ലോറി അപ്രതീക്ഷിതമായി വലത്തോട്ടെടുത്തതിനെ തുടർന്ന് ഉണ്ടായ അപകടത്തിൽ ബൈക്കിൽ ലിഫ്റ്റ് ചോദിച്ച് കയറിയ യുവതിക്ക് ദാരുണാന്ത്യം.

ദേശീയപാതയിൽ ആലുവയിൽ നിന്ന് ഇടപ്പള്ളിയിലേക്കുള്ള വഴിയിലെ അമ്പാട്ടുകാവിനും മുട്ടത്തിനും ഇടയിൽ ഇന്നലെ രാവിലെ 10.30ഓടെയായിരുന്നു അപകടം. ദേശം പുറയാർ ഗാന്ധിപുരം മഠത്തിപ്പറമ്പിൽ ഹരിപ്രസാദിന്റെ മകൾ 23കാരിയായ നന്ദനയാണ് മരിച്ചത്.

അത്താണി സ്വദേശിയായ 22കാരൻ അശ്വിൻ ആന്റണി ഓടിച്ചിരുന്ന ബൈക്കിലാണ് നന്ദന യാത്ര ചെയ്തിരുന്നത്. ഈ സമയത്ത് നിർത്തിയിരുന്ന ലോറി അശ്രദ്ധയായി വലത്തോട്ടെടുത്തപ്പോൾ പിന്നിൽ വന്ന ബൈക്കിൽ ഇടിച്ചു. നിയന്ത്രണം വിട്ട ബൈക്ക് പിന്നാലെ വന്ന കാർ ഇടിച്ച് മറിഞ്ഞു. റോഡിൽ തലയടിച്ചു വീണതാണ് നന്ദനയുടെ മരണത്തിനിടയാക്കിയത്.

ഗുരുതരമായി പരിക്കേറ്റ അശ്വിൻ ആന്റണിയെ ഇടപ്പള്ളിയിലെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നീരജ എയർലൈൻസ് ഇൻസ്റ്റിറ്റ്യൂട്ടിൽ ജീവനക്കാരിയായിരുന്ന നന്ദന, സെൻട്രൽ ജിഎസ്ടി ഓഫിസ് ജീവനക്കാരൻ ഹരിപ്രസാദിന്റെയും ശ്രീമൂലനഗരം പിഎച്ച്സിയിലെ നഴ്സ് സാന്റിയുടെയും മകളാണ്. സഹോദരി: നിവേദ്യ.

English Summary

A 23-year-old woman died in a tragic road accident near Aluva after a parked gas cylinder lorry suddenly moved and hit a bike. The victim, who had taken a lift on the bike, fell and sustained fatal head injuries after the bike lost control and was hit by a car. The rider is undergoing treatment in hospital.

spot_imgspot_img
spot_imgspot_img

Latest news

പോളിംഗിന് ഇനി രണ്ട് നാൾ; ഇന്ന് കൊട്ടിക്കലാശം, പ്രചാരണങ്ങൾക്ക് ക്ലൈമാക്സ്

പോളിംഗിന് ഇനി രണ്ട് നാൾ; ഇന്ന് കൊട്ടിക്കലാശം, പ്രചാരണങ്ങൾക്ക് ക്ലൈമാക്സ് തിരുവനന്തപുരം: കേരളം...

16-കാരിയുടെ മരണം; സംസ്കാര ചടങ്ങിൽ അമ്മയെ ആശ്വസിപ്പിക്കവേ അയൽവാസി കുഴഞ്ഞുവീണ് മരിച്ചു

16-കാരിയുടെ മരണം; സംസ്കാര ചടങ്ങിൽ അമ്മയെ ആശ്വസിപ്പിക്കവേ അയൽവാസി കുഴഞ്ഞുവീണ് മരിച്ചു കൊല്ലം:...

പുനലൂരിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചു; മകനെ രക്ഷിക്കാൻ അമ്മയുടെ ഭീഷണി, അറസ്റ്റിൽ

പുനലൂരിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചു; മകനെ രക്ഷിക്കാൻ അമ്മയുടെ ഭീഷണി,...

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം മംഗളൂരു:...

ചെറിയ തെറ്റുകൾക്ക് ഇനി ജയിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം!

ചെറിയ തെറ്റുകൾക്ക് ഇനി ജയിലിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം! ന്യൂഡൽഹി:...

Other news

ശബരിമല കേസിൽ നിർണ്ണായക പോരാട്ടം ഇന്ന് തുടങ്ങുന്നു: ഒൻപതംഗ ബെഞ്ച് വിധി മാറ്റിയെഴുതുമോ? കേരളം ഉറ്റുനോക്കുന്നു!

ന്യൂഡൽഹി: ശബരിമലയിലെ ആചാര സംരക്ഷണവും സ്ത്രീ പ്രവേശനവും സംബന്ധിച്ച നിയമയുദ്ധം വീണ്ടും...

റെയിൽവേ നിർമാണ കുഴിയിലേക്ക് ഓട്ടോ മറിഞ്ഞു; കുഞ്ഞ് ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്

റെയിൽവേ നിർമാണ കുഴിയിലേക്ക് ഓട്ടോ മറിഞ്ഞു; കുഞ്ഞ് ഉൾപ്പെടെ മൂന്ന് പേർക്ക്...

പോളിംഗിന് ഇനി രണ്ട് നാൾ; ഇന്ന് കൊട്ടിക്കലാശം, പ്രചാരണങ്ങൾക്ക് ക്ലൈമാക്സ്

പോളിംഗിന് ഇനി രണ്ട് നാൾ; ഇന്ന് കൊട്ടിക്കലാശം, പ്രചാരണങ്ങൾക്ക് ക്ലൈമാക്സ് തിരുവനന്തപുരം: കേരളം...

സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം; ഇന്നത്തെ നക്ഷത്രഫലം 

സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം; ഇന്നത്തെ നക്ഷത്രഫലം  വെബ്‌ഡെസ്ക്: ഇന്നത്തെ (ഏപ്രിൽ 7, 2026)...

ഇറാനെ ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കും! ട്രംപിന്റെ അന്ത്യശാസനം; ബുധനാഴ്ച പുലർച്ചെ ലോകം നടുങ്ങുന്ന യുദ്ധം?

വാഷിങ്ടൻ: ലോകത്തെ മുൾമുനയിൽ നിർത്തിക്കൊണ്ട് ഇറാനെതിരെ അതിരൂക്ഷമായ യുദ്ധഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ്...

ചരിത്രം തിരുത്തി ആർട്ടെമിസ്! 54 വർഷത്തിന് ശേഷം ചന്ദ്രന്റെ മറുപുറത്ത് മനുഷ്യസ്പർശം; അപ്പോളോയുടെ റെക്കോർഡും തകർത്തു

വാഷിങ്ടൻ: ബഹിരാകാശ ഗവേഷണ ചരിത്രത്തിൽ അരനൂറ്റാണ്ടിന് ശേഷം വീണ്ടും അത്ഭുതങ്ങൾ വിരിയിച്ച്...

Related Articles

Popular Categories

spot_imgspot_img