web analytics

എളുപ്പല്ലാട്ടാ… കിട്ട്യോരൊക്കെ നല്ല പണിയെടുത്തിട്ടുണ്ട്; ശരിക്കും ക്ഷ,ണ്ണ,ക്ക,ഗ്ഗ വരച്ച് ഉദ്യോഗാർഥികൾ; ഡ്രൈ​വി​ങ് ടെ​സ്റ്റി​ൽ പാ​തി​യി​ലേ​റെ​പേ​രും തോ​ൽ​ക്കു​ന്നു

കോ​ഴി​ക്കോ​ട്: ലൈസൻസ് ന​ട​പ​ടി​ക​ൾ ക​ർ​ശ​ന​മാ​ക്കി​യ​തോ​ടെ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്റെ ഡ്രൈ​വി​ങ് ടെ​സ്റ്റി​ൽ പാ​തി​യി​ലേ​റെ​പേ​രും തോ​ൽ​ക്കു​ന്നു. Almost half fail the Department of Motor Vehicles’ driving test

മേ​യ് ഒ​ന്നു മു​ത​ൽ ന​ട​പ്പാ​ക്കി​യ പ​രി​ഷ്ക​ര​ണ​ത്തി​നു​ശേ​ഷം ന​ട​ന്ന ടെ​സ്റ്റു​ക​ളു​ടെ സം​സ്ഥാ​ന​ത​ല ക​ണ​ക്കു​ക​ളി​ലാ​ണ് പാ​തി​യി​ലേ​റെ​പേ​രും പ​രാ​ജ​യ​​പ്പെ​ടു​ക​യാ​ണെ​ന്ന് തെ​ളി​യു​ന്ന​ത്.

തോ​റ്റ​തി​ന്റെ കാ​ര​ണം ചോ​ദി​ക്കു​മ്പോ​ൾ വി​ശ​ദീ​ക​ര​ണം ന​ൽ​കാ​ൻ​പോ​ലും ഉ​ദ്യോ​ഗ​സ്ഥ​ർ വി​ഷ​മി​ക്കു​ന്ന അ​വ​സ്ഥ​യി​ലേ​ക്ക് കാ​ര്യ​ങ്ങ​ൾ എ​ത്തി​യെ​ന്നാ​ണ് ടെ​സ്റ്റി​നെ​ത്തു​ന്ന​വ​ർ പ​റ​യു​ന്ന​ത്.

പൊ​ല്ലാ​പ്പ് പേ​ടി​ച്ച് പ​ര​മാ​വ​ധി​പേ​രെ തോ​ൽ​പി​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ നി​ർ​ബ​ന്ധി​ത​രാ​കു​ക​യാ​ണെ​ന്ന ആ​ക്ഷേ​പ​മു​ണ്ട്. റോ​ഡ് ടെ​സ്റ്റി​ലാ​ണ് നി​സ്സാ​ര കാ​ര​ണം പ​റ​ഞ്ഞ് തോ​ൽ​പി​ക്കു​ന്ന​ത്.

ഒ​രു എം.​വി.​ഐ 40 ടെ​സ്റ്റു​ക​ൾ മാ​ത്രം ന​ട​ത്തി​യാ​ൽ മ​തി​യെ​ന്ന മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ന്റെ ക​ർ​ശ​ന നി​ർ​ദേ​ശ​മാ​ണ് ടെ​സ്റ്റ് കു​റ്റ​മ​റ്റ​താ​ക്കി​യ​ത്. മു​മ്പ് ഒ​രു എം.​വി.​ഐ നൂ​റും നൂ​റ്റി​രു​പ​തും ടെ​സ്റ്റു​ക​ളാ​ണ് ഒ​രു ദി​വ​സം ന​ട​ത്തി​യ​ത്.

എം.​വി.​ഐ ന​ട​ത്തു​ന്ന ടെ​സ്റ്റു​ക​ളു​ടെ​യും ജ​യി​ക്കു​ന്ന​വ​രു​ടെ​യും തോ​ൽ​ക്കു​ന്ന​വ​രു​ടെ​യും എ​ണ്ണ​വും ദി​നം​പ്ര​തി ഇ​ന്റേ​ണ​ൽ വി​ജി​ല​ൻ​സ് വി​ഭാ​ഗം നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്. പാ​സാ​കു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടു​ത​ലാ​കു​ന്ന എം.​വി.​ഐ​മാ​രു​ടെ കീ​ഴി​ലു​ള്ള ടെ​സ്റ്റ് വി​ജി​ല​ൻ​സ് സ്ക്വാ​ഡി​ന്റെ മേ​ൽ​നോ​ട്ട​ത്തി​ൽ ന​ട​ത്തും.

അ​​തി​ൽ പാ​സാ​കു​ന്ന​വ​രു​ടെ എ​ണ്ണം കു​റ​ഞ്ഞാ​ൽ എം.​വി.​ഐ​യെ എ​ൻ​ഫോ​ഴ്സ്മെ​ന്റ് സ്ക്വാ​ഡി​ലേ​ക്ക് മാ​റ്റു​ക​യും ന​ട​പ​ടി​ക​ൾ​ക്ക് ശി​പാ​ർ​ശ ചെ​യ്യു​ക​യു​മാ​ണ് വി​ജി​ല​ൻ​സ് വി​ഭാ​ഗം. അ​തി​നാ​ൽ, എം.​വി.​ഐ​മാ​ർ ന​ട​പ​ടി ഭീ​തി​യി​ലാ​ണ് ടെ​സ്റ്റു​ക​ൾ ന​ട​ത്തു​ന്ന​ത്.

പാ​ർ​ട്ട് ഒ​ന്ന്, പാ​ർ​ട്ട് ര​ണ്ട് വി​ജ​യി​ച്ച​വ​രു​ടെ​യും വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ സം​സ്ഥാ​ന ത​ല​ത്തി​ലേ​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​ക​ണം. ഫ​ലം കു​റ്റ​മ​റ്റ​താ​ക്ക​ണ​മെ​ന്ന മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ന്ന​ത​രു​ടെ ക​ർ​ശ​ന നി​ർ​ദേ​ശ​ത്തെ​ത്തു​ട​ർ​ന്ന് എം.​വി.​ഐ​മാ​രും എ.​എം.​വി.​ഐ​മാ​രും ടെ​സ്റ്റി​ന് എ​ത്തു​ന്ന​വ​രെ നി​സ്സാ​ര കാ​ര​ണം പ​റ​ഞ്ഞ് ബോ​ധ​പൂ​ർ​വം തോ​ൽ​പി​ക്കു​ന്ന​താ​യും ആ​രോ​പ​ണ​മു​ണ്ട്.

ടെ​സ്റ്റി​ന് അ​വ​സ​രം ല​ഭി​ക്കാ​ൻ​ത​ന്നെ മാ​സ​ങ്ങ​ൾ കാ​ത്തി​രി​ക്ക​ണം. പ​രാ​ജ​യ​പ്പെ​ട്ടാ​ലും ഓ​ൺ​ലൈ​നി​ൽ അ​പേ​ക്ഷി​ക്കേ​ണ്ട​തി​നാ​ൽ സ്ലോ​ട്ടി​ന് വീ​ണ്ടും മാ​സ​ങ്ങ​ൾ കാ​ത്തി​രി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്.

മോ​​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്റെ സൈ​റ്റ് എ​പ്പോ​ൾ തു​റ​ന്നാ​ലും 60 ദി​വ​​സ​ത്തേ​ക്ക് സ്ലോ​ട്ട് ല​ഭ്യ​മ​ല്ലെ​ന്ന അ​റി​യി​പ്പാ​ണ് ല​ഭി​ക്കു​ന്ന​തെ​ന്ന് അ​പേ​ക്ഷ​ക​ർ പ​റ​യു​ന്നു. സം​സ്ഥാ​ന​ത്ത് ആ​യി​ര​ക്ക​ണ​ക്കി​ന് അ​പേ​ക്ഷ​ക​രാ​ണ് ഡ്രൈ​വി​ങ് ടെ​സ്റ്റ് ക​ട​മ്പ​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​ത്.

spot_imgspot_img
spot_imgspot_img

Latest news

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം ആഗോള ഇന്ധന വിപണിയെ ബാധിക്കുമോ?

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം...

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില…

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില… തിരുവനന്തപുരം: വീടുകളിൽ ഉപയോഗിക്കുന്ന പാചകവാതക...

കോഴിക്കോട് ഷിഗെല്ല ഭീതിയിലേക്ക്;  12 പേർക്ക് കൂടി സ്ഥിരീകരണം… 34 പേർക്ക് രോഗലക്ഷണങ്ങൾ

കോഴിക്കോട് ഷിഗെല്ല ഭീതിയിലേക്ക്;  12 പേർക്ക് കൂടി സ്ഥിരീകരണം… 34 പേർക്ക് രോഗലക്ഷണങ്ങൾ കോഴിക്കോട്: Shigella...

വാടക വീട്ടിൽ അമ്മയും മകളും മൂന്ന് കുട്ടികളും മരിച്ച നിലയിൽ…ആത്മഹത്യാക്കുറിപ്പിൽ…

വാടക വീട്ടിൽ അമ്മയും മകളും മൂന്ന് കുട്ടികളും മരിച്ച നിലയിൽ…ആത്മഹത്യാക്കുറിപ്പിൽ… കൊച്ചി: എറണാകുളം...

ഡോ.വന്ദനദാസ് കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം, ഒരു ലക്ഷം രൂപ പിഴ…

ഡോ.വന്ദനദാസ് കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം, ഒരു ലക്ഷം രൂപ പിഴ… കൊല്ലം: ഡോ....

Other news

യുഎഇയ്ക്ക് നേരെ വീണ്ടും ഇറാന്റെ മിസൈലാക്രമണം! അബുദാബിയിൽ സ്ഫോടനം; പ്രവാസി മലയാളിക്ക് പരിക്ക്;

ദുബായ്:പശ്ചിമേഷ്യൻ രാജ്യങ്ങൾക്കിടയിൽ നിലനിൽക്കുന്ന സംഘർഷം അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക് നീങ്ങുന്നു. യുഎഇയുടെ...

14.2 കിലോ സിലിണ്ടറിൽ 10 കിലോ മാത്രം; കേന്ദ്രത്തിന്റെ പുതിയ നീക്കം

14.2 കിലോ സിലിണ്ടറിൽ 10 കിലോ മാത്രം; കേന്ദ്രത്തിന്റെ പുതിയ നീക്കം ന്യൂഡൽഹി:...

പങ്കാളിയുടെ ആരോഗ്യത്തിൽ ശ്രദ്ധ വേണം; ഇന്നത്തെ നക്ഷത്രഫലം

പങ്കാളിയുടെ ആരോഗ്യത്തിൽ ശ്രദ്ധ വേണം; ഇന്നത്തെ നക്ഷത്രഫലം തിരുവനന്തപുരം: ഇന്നത്തെ നക്ഷത്രഫലത്തിൽ പല...

പാചകം കഴിഞ്ഞ് നേരെ റേസിംഗ് ട്രാക്കിലേക്ക്; സാരിയുടുത്ത് പ്ലേസ്റ്റേഷനിൽ വിസ്മയം തീർക്കുന്ന അമ്മ; സോഷ്യൽ മീഡിയയിൽ വൈറൽ

സാരിയുടുത്ത് പ്ലേസ്റ്റേഷനിൽ വിസ്മയം തീർക്കുന്ന അമ്മ സോഷ്യൽ മീഡിയയിൽ വൈറൽ ഇന്ത്യൻ...

വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെ നാല് പേരുടെ അയോഗ്യത ഹൈക്കോടതി സ്റ്റേ ചെയ്തു; അന്തിമ വാദം ജൂണിൽ

വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെ നാല് പേരുടെ അയോഗ്യത ഹൈക്കോടതി സ്റ്റേ ചെയ്തു;...

Related Articles

Popular Categories

spot_imgspot_img