web analytics

പുഷ്പ 2 പ്രീമിയർ ഷോയ്ക്കിടെ യുവതി മരിച്ച സംഭവം; കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അല്ലു അര്‍ജുന്‍ കോടതിയില്‍

ഹൈദരാബാദ്: പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെ ഹൈദരാബാദിലെ തീയറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ തനിക്കെതിരെയുള്ള എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ച് നടന്‍ അല്ലു അര്‍ജുന്‍. കേസില്‍ അറസ്റ്റ് ഉള്‍പ്പടെ തനിക്കെതിരെയുള്ള തുടര്‍നടപടികള്‍ അവസാനിപ്പിക്കണം എന്നാണ് നടന്റെ ആവശ്യം. തെലങ്കാന ഹൈക്കോടതിയെയാണ് അല്ലു അർജുൻ സമീപിച്ചത്.(Allu Arjun seeks to quash FIR on woman died in a stampede at Pushpa 2 premiere)

ഡിസംബര്‍ നാല് ബുധനാഴ്ച രാത്രി 11 മണിക്ക് പ്രീമിയര്‍ ഷോക്കിടെ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററില്‍ അല്ലു അര്‍ജുന്‍ എത്തിയതിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് 35-കാരിയായ രേവതി മരിച്ചത്. സംഭവത്തില്‍ ഇവരുടെ മകനും പരിക്കേറ്റിരുന്നു.

ഇതേ തുടർന്ന് ഡിസംബര്‍ അഞ്ചിന് അല്ലു അര്‍ജുനും അദ്ദേഹത്തിന്റെ സുരക്ഷാ സംഘത്തിനും തിയ്യേറ്റര്‍ ഉടമകള്‍ക്കുമെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. യുവതിയുടെ കുടുംബത്തിന്റെ പരാതിയില്‍ ബിഎന്‍സ് സെക്ഷന്‍ 105, 118 (1) എന്നിവ അടിസ്ഥാനമാക്കിയാണ് കേസെടുത്തത്. കേസില്‍ തിയ്യേറ്റര്‍ സീനിയര്‍ മാനേജറും ഒരു ജീവനക്കാരനും അറസ്റ്റിലായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

പിണറായി മുതൽ ഷറഫലി വരെ വൻ നിര; സിപിഐ എം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

പിണറായി മുതൽ ഷറഫലി വരെ വൻ നിര; സിപിഐ എം സ്ഥാനാര്‍ഥികളെ...

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ്, ഫലപ്രഖ്യാപനം മേയ് നാലിന്

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ്, ഫലപ്രഖ്യാപനം മേയ് നാലിന് തിരുവനന്തപുരം:...

കവടിയാർ കൊട്ടാരത്തിൽ മോഷണം; 2 കോടി രൂപ വിലവരുന്ന ആഭരണങ്ങൾ കാണാതായി

കവടിയാർ കൊട്ടാരത്തിൽ മോഷണം; 2 കോടി രൂപ വിലവരുന്ന ആഭരണങ്ങൾ കാണാതായി തിരുവനന്തപുരം:...

ഇൻഷുറൻസ് ഇല്ലെങ്കിലും ചികിത്സ സൗജന്യം; കേരള സർക്കാരിന്റെ വലിയ പ്രഖ്യാപനം

ഇൻഷുറൻസ് ഇല്ലെങ്കിലും ചികിത്സ സൗജന്യം; കേരള സർക്കാരിന്റെ വലിയ പ്രഖ്യാപനം തിരുവനന്തപുരം: സംസ്ഥാനത്ത്...

സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങും വഴിയിൽ ആക്രമണം; ഗുണ്ടാപ്പക, അലുവ അതുലിനെ വെട്ടിക്കൊന്നു

സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങും വഴിയിൽ ആക്രമണം; ഗുണ്ടാപ്പക, അലുവ അതുലിനെ വെട്ടിക്കൊന്നു കരുനാഗപ്പള്ളി:...

Other news

പാണ്ടയുടെ മുഖം പോലെ രൂപം; കടലിൽ കണ്ടെത്തിയ അത്ഭുത ജീവി ശാസ്ത്രലോകത്തെ വിസ്മയിപ്പിക്കുന്നു

പാണ്ടയുടെ മുഖം പോലെ രൂപം; കടലിൽ കണ്ടെത്തിയ അത്ഭുത ജീവി ശാസ്ത്രലോകത്തെ...

കെ.എസ്.ആർ.ടി.സി കൊറിയർ സേവനം നഷ്ടത്തിലേക്ക്; വരുമാനം ഇടിഞ്ഞതിന് പിന്നിൽ

കെ.എസ്.ആർ.ടി.സി കൊറിയർ സേവനം നഷ്ടത്തിലേക്ക്; വരുമാനം ഇടിഞ്ഞതിന് പിന്നിൽ തിരുവനന്തപുരം: 16 മണിക്കൂറിനുള്ളിൽ...

അനാവശ്യ ചെലവും അലച്ചിലും സാധ്യത; ഇന്നത്തെ നക്ഷത്രഫലം

അനാവശ്യ ചെലവും അലച്ചിലും സാധ്യത; ഇന്നത്തെ നക്ഷത്രഫലം ഇന്നത്തെ നക്ഷത്രഫലം (മാർച്ച് 15,...

പിണറായി മുതൽ ഷറഫലി വരെ വൻ നിര; സിപിഐ എം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

പിണറായി മുതൽ ഷറഫലി വരെ വൻ നിര; സിപിഐ എം സ്ഥാനാര്‍ഥികളെ...

തത്കാൽ ടിക്കറ്റ് തട്ടിപ്പ് ; 3.03 കോടി യൂസർ ഐഡികൾ നീക്കി റെയിൽവേ

തത്കാൽ ടിക്കറ്റ് തട്ടിപ്പ് ; 3.03 കോടി യൂസർ ഐഡികൾ നീക്കി...

വീടിനകത്ത് ബൈക്ക് സ്റ്റാർട്ട് ചെയ്തുവെച്ചു; വിഷപ്പുക ശ്വസിച്ച് മുത്തച്ഛനും മൂന്ന് കുട്ടികളും മരിച്ചു

വീടിനകത്ത് ബൈക്ക് സ്റ്റാർട്ട് ചെയ്തുവെച്ചു; വിഷപ്പുക ശ്വസിച്ച് മുത്തച്ഛനും മൂന്ന് കുട്ടികളും...

Related Articles

Popular Categories

spot_imgspot_img