web analytics

വാട്ട്സ്ആപ്പിലും ടെലിഗ്രാമിലും ആടുജീവിതത്തിൻ്റെ ലിങ്കും പ്രിൻറും ഷെയർ ചെയ്തവരൊക്കെ കുടുങ്ങും; കുറ്റക്കാർ വിദേശ രാജ്യങ്ങളിൽ പോകുന്നത് വിലക്കുന്നതടക്കം കടുത്ത നിയമനടപടിക്കൊരുങ്ങി സൈബർ സെൽ

ആടുജീവിതത്തിന്റെ വ്യാജ പ്രിന്റുകൾ പ്രചരിപ്പിക്കുന്നതിനെതിരെ കടുത്ത നിയമനടപടികളുമായി സിനിമയുടെ അണിയറപ്രവർത്തകർ. മാർച്ച് ഇരുപത്തിയെട്ടിനാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്. ഇതിന്റെ പൈറേറ്റഡ് പ്രിന്റുകൾ എന്ന നിലയിൽ ലിങ്കുകളും മെസ്സേജുകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇത്തരം പ്രിന്റുകളും മറ്റും പ്രചരിപ്പിക്കുന്ന വ്യക്തികൾക്കും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്കും എതിരെ നിയമനടപടി ആരംഭിച്ചിരിക്കുകയാണ് ‘ആടുജീവിതം’ അണിയറപ്രവർത്തകർ.

സിനിമവ്യവസായത്തെ ബാധിക്കുന്ന ഇത്തരം പ്രവണതകൾക്കെതിരെ കർശന നിയമങ്ങൾ ഉപയോഗപ്പെടുത്തുമെന്ന് ‘ആടുജീവിതം’ അണിയറപ്രവർത്തകർ അറിയിച്ചു. വാട്ട്സ്ആപ്പ്, ടെലിഗ്രാം പോലുള്ള സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ വഴി പ്രിന്റ്, ലിങ്ക് എന്നിവ ഷെയർ ചെയ്ത എല്ലാവരുടെ പേരിലും സൈബർ സെൽ കേസ് എടുക്കുകയും, കർശന നിയമനടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളിൽ പോകുന്നത് വിലക്കുന്നതടക്കം കടുത്ത നിയമനടപടികളിലേക്കാണ് സൈബർ സെൽ നീങ്ങുന്നത്.

അതേസമയം, ആടുജീവിതം വ്യാജപതിപ്പ് പ്രചരിക്കുന്നതിനെതിരെ പരാതിയുമായി സംവിധായകൻ ബ്ലെസി രം​ഗത്ത് എത്തിയിരുന്നു. ചെങ്ങന്നൂർ പൊലീസ് സ്റ്റേഷനിലും സൈബർ പൊലീസ് സ്റ്റേഷനിലുമാണ് പരാതി നൽകിയത്. മൊബൈൽ സ്ക്രീൻഷോട്ടും വ്യാജ പതിപ്പ് ചിത്രീകരിച്ച ആളുടെ ഓഡിയോയും സഹിതമാണ് പരാതി നൽകിയത്.

ഇതിനിടെ ചെങ്ങന്നൂരിൽ ഒരാളെ കസ്റ്റഡിയിൽ എടുത്തിരുന്നു. സീ സിനിമാസ് തീയറ്റർ ഉടമയുടെ പരാതിയിലാണ് സിനിമ കാണാനെത്തിയ ആളെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തെങ്കിലും ദൃശ്യങ്ങൾ കാണുന്നില്ലെന്നാണ് പ്രാഥമിക പരിശോധനയ്ക്ക് ശേഷം പൊലീസ് പറഞ്ഞത്. ഫോൺ വിദഗ്ദ പരിശോധനക്ക് വിധേയമാക്കുമെന്നും ഇവർ അറിയിച്ചിരുന്നു. പതിനാറ് വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവിലാണ് മാര്‍ച്ച് 28ന് ആടുജീവിതം തിയറ്ററില്‍ എത്തിയത്.

spot_imgspot_img
spot_imgspot_img

Latest news

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന്...

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്?

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്? കൊച്ചി:...

ദേവസ്വം ബോർഡിലെ ശമ്പളം കൊണ്ട് മാത്രം ഇത്രയുമധികം സമ്പാദിക്കാനാകുമോ

ദേവസ്വം ബോർഡിലെ ശമ്പളം കൊണ്ട് മാത്രം ഇത്രയുമധികം സമ്പാദിക്കാനാകുമോ കോട്ടയം: പെരുന്നയിലെ ഒരു...

ബസ് അപകടത്തില്‍ 25 മരണം; ദുരന്തമായി കുര്‍ണൂല്‍

ബസ് അപകടത്തില്‍ 25 മരണം; ദുരന്തമായി കുര്‍ണൂല്‍ ഹൈദരാബാദില്‍ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട...

Other news

ഇടുക്കിയിൽ ആസിഡ് പൊള്ളലേറ്റ് വായോധികൻ്റെ മരണം ; ദുരൂഹത

ഇടുക്കിയിൽ ആസിഡ് പൊള്ളലേറ്റ് വായോധികൻ്റെ മരണം ; ദുരൂഹത ഇടുക്കി കമ്പംമെട്ട് നിരപ്പേക്കടയില്‍...

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന്...

വീട് വൃത്തിയാക്കിയില്ല, യുഎസിൽ ഇന്ത്യൻ വംശജയായ ഭര്‍ത്താവിനെ കത്തി കൊണ്ട് കുത്തി യുവതി

വീട് വൃത്തിയാക്കിയില്ല, യുഎസിൽ ഭര്‍ത്താവിനെ കത്തി കൊണ്ട് കുത്തി യുവതി യുഎസിലെ നോർത്ത്...

അതിർത്തി കാക്കാൻ ഷേർ റെഡി

അതിർത്തി കാക്കാൻ ഷേർ റെഡി കൊച്ചി: അതിർത്തിയിൽ കരസേനയ്ക്ക് കരുത്തേകാൻ 75,000 എ.കെ...

സസ്‌പെന്‍ഷനില്‍ ആയിരുന്ന ബാങ്ക് ഉദ്യോഗസ്ഥന്‍ മരിച്ച നിലയില്‍;വെള്ളനാട് പൊലീസ് അന്വേഷണം ആരംഭിച്ചു.

സസ്‌പെന്‍ഷനില്‍ ആയിരുന്ന ബാങ്ക് ഉദ്യോഗസ്ഥന്‍ മരിച്ച നിലയില്‍;വെള്ളനാട് പൊലീസ് അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം:...

മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച് പണവും സ്വർണവും കവർന്നു; യുവാവ് പിടിയിൽ

മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച് പണവും സ്വർണവും കവർന്നു;...

Related Articles

Popular Categories

spot_imgspot_img