web analytics

അല്ലേലും കുടിയൻമാർക്ക് ആരുമില്ലലോ…. പ്രതിഷേധവുമായി ഒരു പ്രദേശത്തെ മദ്യപാനികൾ മുഴുവൻ രംഗത്ത്; കാരണം ഇതാണ്…!

അല്ലേലും കുടിയൻമാർക്ക് ആരുമില്ലലോ…. പ്രതിഷേധവുമായി ഒരു പ്രദേശത്തെ മദ്യപാനികൾ മുഴുവൻ രംഗത്ത്.

പാലക്കാട് കാഞ്ഞിരപ്പുഴയിൽ വിദേശമദ്യശാല തുറക്കണമെന്ന ആവശ്യവുമായി കുടിയന്മാർ രം​ഗത്ത്. മദ്യക്കച്ചവടം അനുവദിക്കില്ലെന്നറിയിച്ച് നാട്ടുകാരുടെ പ്രതിഷേധം തുടരുന്നതിനിടെയാണ് പ്രതിഷേധവുമായി കുടിയന്മാർ എത്തിയത്.

മദ്യം കഴിക്കുന്നവരുടെ ദുരിതം തീർക്കാൻ വിദേശമദ്യശാല തുറക്കണമെന്നാണ് ഇക്കൂട്ടരുടെ ആവശ്യം. കാഞ്ഞിരപ്പുഴയിൽ ഒരു വിദേശമദ്യശാല വേണമെന്നാണ് ആവശ്യം.

സ്വർണം കിട്ടിയപ്പോൾ കുട്ടിയെ മറന്നു; 2 വയസ്സുള്ള മകളെ മറന്നുവെച്ചത് ജ്വല്ലറിയിൽ

കുടിയന്മാരുടെ സൗഹൃദ കൂട്ടായ്മകളിലെ അഭിപ്രായ പ്രകടനമായി മാത്രം ഈ ആവശ്യം ഒതുങ്ങിയിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം മദ്യശാല തുറക്കണമെന്ന ആവശ്യം ഉന്നയിച്ച് മദ്യപാനികൾ പ്രതിഷേധം സംഘടിപ്പിച്ചു.

കാഞ്ഞിരപ്പുഴയിൽ നേരത്തെ പ്രവർത്തിച്ചിരുന്ന മദ്യശാല മെയ് മാസത്തിലാണ് പൂട്ടിയത്. ലീസ് കാലാവധി തീർന്നതോടെയാണ് ഈ മദ്യശാല പൂട്ടിയത്.

തുടർന്ന് പള്ളിക്കുറുപ്പ് സുകുപ്പടിയിൽ തുറക്കാനിരിക്കെ നാട്ടുകാരുടെ ശക്തമായ പ്രതിഷേധം കൊണ്ട് ആ ശ്രമം ഉപേക്ഷിച്ചു. തുടർന്ന് വേപ്പിൻചോട് ചെട്ടിപ്പള്ളിയാലിലേക്ക് മാറ്റാൻ നീക്കം നടത്തി

എന്നാൽ, നാടിൻറെ സമാധാനം തകർക്കുന്ന മദ്യഷാപ്പ് വേണ്ടെന്ന് നാട്ടുകാർ തീരുമാനമെടുത്തതോടെയാണ് മദ്യശാലക്കായി മദ്യപാനികൾ തന്നെ രം​ഗത്തെത്തിയത്.

ഇക്കാര്യം ആവശ്യപ്പെട്ട് പോസ്റ്ററും പതിച്ചിട്ടുണ്ട്. മദ്യഷാപ്പു തുറക്കുക, മദ്യപാനികളുടെ ദുരിതം തീർക്കുക എന്നീ ആവശ്യങ്ങളാണ് പോസ്റ്ററിലുള്ളത്.

വെള്ളയിട്ട് പറഞ്ഞാൽ യേശുദാസ് പറഞ്ഞത് അസഭ്യം ആകാതിരിക്കുമോ? ജുബ്ബയിട്ട് ചെയ്താൽ അടൂർ അസഭ്യമാകാതെ ഇരിക്കുമോ?

വെള്ളയിട്ട് പറഞ്ഞാൽ യേശുദാസ് പറഞ്ഞത് അസഭ്യം ആകാതിരിക്കുമോ? ജുബ്ബയിട്ട് ചെയ്താൽ അടൂർ അസഭ്യമാകാതെ ഇരിക്കുമോ?

കൊച്ചി: സിനിമ കോൺക്ലേവിൽ ജാതി പറഞ്ഞു പ്രസംഗിച്ച അടൂരിൻ്റെ നിലപാടിനെതിരെ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്ന കുറിപ്പ് ഡിലീറ്റ് ചെയ്ത് നടൻ വിനായകൻ.

തെറിവിളികൾ നിറഞ്ഞ പോസ്റ്റ് ഫെയ്സ്ബുക്കിൽ വലിയ രീതിയിൽ തന്നെ ചർച്ച ചെയ്യപ്പെട്ടിരുന്നു. പോസ്റ്റ് ഡിലീറ്റ് ചെയ്തെങ്കിലും തന്റെ നിലപാടിൽ നിന്നും പിന്നോട്ടില്ല എന്ന് തെളിയിക്കുന്ന മറ്റൊരു പോസ്റ്റും ഇട്ടിട്ടുണ്ട്.

അടൂരിന്റെയും യേശുദാസിന്റെയും പേരെടുത്തു പറഞ്ഞ് അവരുടെ ചിത്രങ്ങൾ ഉൾപ്പെടെയാണ് വിനായകൻ പുതിയ ഫെയ്സ്ബുക്ക് പോസ്റ്റിട്ടിരിക്കുന്നത്.

“ശരീരത്തിൽ ഒന്നും തന്നെ അസഭ്യമായി ഇല്ല എന്നിരിക്കെ സ്ത്രീകൾ ജീൻസോ, ലെഗിൻസോ ഇടുന്നതിനെ അസഭ്യമായി ചിത്രീകരിച്ച യേശുദാസ് പറഞ്ഞത് അസഭ്യമല്ലേ?” എന്ന ചോദ്യത്തോടെയാണ് പോസ്റ്റ് ആരംഭിക്കുന്നത്.

അടൂരിന്റെ സിനിമകളിലെ സ്ത്രീവിരുദ്ധതയെയും ചലച്ചിത്രമേളയുമായി ബന്ധപ്പെട്ട് മുൻപുയർത്തിയ ആരോപങ്ങളെയും വിനായകൻ വിമർശിക്കുന്നുണ്ട്.

“സംസ്കൃതത്തിൽ അസഭ്യം പറയുന്നവരോട് പച്ച മലയാളത്തിൽ തിരിച്ചു പറയുന്നത് അസഭ്യമാണെങ്കിൽ അത് തുടരുക തന്നെ ചെയ്യും” എന്ന് പറഞ്ഞ് കൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്.

അടൂർ ഗോപാലകൃഷ്ണൻ ഉണ്ണിത്താനും യേശുദാസും ഒറ്റ സെറ്റപ്പാണ് എന്ന ഒറ്റ വരി ഒഴിച്ചാൽ തെറിയല്ലാതെ വേറൊന്നുമില്ല; തെറിയെന്ന് പറഞ്ഞാൽ പോരാ പൂരപാട്ടാണ്; വിനായകൻ നന്നാവൂലാ

ഉമ്മൻ ചാണ്ടിയെയും വിഎസ് അച്യുതാനന്ദനെയും അവരുടെ മരണത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ അപമാനിച്ച നടൻ വിനായകൻ ഇത്തവണ വാളെടുത്തിരിക്കുന്നത് സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെതിരെ.

മുൻ സംഭവങ്ങളിൽ നിന്ന് വ്യത്യസ്തമാണ് ഇത്തവണ പോസ്റ്റ്. തലസ്ഥാനത്ത് നടന്ന സിനിമാ കോൺക്ലേവിൽ ജാതിപറഞ്ഞ് പ്രസംഗിച്ച അടൂരിൻ്റെ നിലപാടിനെതിരെ ആണ് വിനായകന്റെൻ്റെ പുതിയ പ്രതിഷേധം.

അടൂരിനൊപ്പം ഗായകൻ യേശുദാസും വിനായകൻ്റെ ദേഷ്യത്തിന് ഇരയായിട്ടുണ്ട്. പെൺകുട്ടികൾ ജീൻസ് ധരിക്കുന്നത് ശരിയല്ലെന്ന് ഗായകൻ മുൻപ് പ്രസംഗിച്ചത് ചൂണ്ടിക്കാട്ടിയാണ് അശ്ലീലവും തെറിയും കലർത്തി വിനായകൻ എഴുതുന്നത്.

അടൂരിൻ്റെയും യേശുദാസിൻ്റെയും ചിന്തകൾ ഇത്തരം കാര്യങ്ങളെക്കുറിച്ച് മാത്രമാണ് എന്നാണ് നടൻ പറയാൻ ശ്രമിക്കുന്നതെന്ന് വ്യക്തമാണ്.

എന്നാൽ കാമ്പുള്ള വിമർശനവും തിരിച്ചടിക്കുന്നത് വിനായകൻ്റെ കാര്യത്തിൽ ഇതാദ്യമല്ല. ഉപയോഗിക്കുന്ന ഭാഷയാണ് വിവാദം ക്ഷണിച്ചു വരുത്തുന്നത്.

പലവട്ടം അറസ്റ്റും കേസും ഉണ്ടായിട്ടും സ്ഥിരം ശൈലി വിട്ടുപിടിക്കാൻ നടൻ തയാറില്ല. പുതിയ ഫെയ്സ്ബുക്ക് പോസ്റ്റാകട്ടെ, ഒറ്റ വരി പോലും അതിൽ നിന്ന് എടുത്ത് എഴുതാൻ കഴിയാത്ത വിധം മോശം ആണ്.

അടൂർ ഗോപാലകൃഷ്ണൻ ഉണ്ണിത്താനുംയേശുദാസും ഒറ്റ സെറ്റപ്പാണ്. എന്ന ഒറ്റ വരി ഒഴിച്ചാൽ തെറിയല്ലാതെ വേറൊന്നുമില്ല.

Summary:
In Kanjirappuzha, Palakkad, settlers have demanded the opening of a foreign liquor outlet. This demand comes amid ongoing protests by local residents who oppose the liquor trade.



spot_imgspot_img
spot_imgspot_img

Latest news

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

അടുത്ത പ്രമുഖൻ എ പത്മകുമാർ

അടുത്ത പ്രമുഖൻ എ പത്മകുമാർ പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡിന്റെ...

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം കൊച്ചി: ഭർത്താവിന്റെ സംരക്ഷണയിലാണെന്ന കാരണത്താൽ...

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല ഡല്‍ഹി:...

Other news

പുല്‍പ്പള്ളിയില്‍ ഡ്യൂട്ടിക്കിടെ ഡോക്ടറെ മർദ്ദിച്ച കേസ്: രണ്ട് സ്ഥിരം പ്രതികൾ അറസ്റ്റിൽ

പുല്‍പ്പള്ളിയില്‍ ഡ്യൂട്ടിക്കിടെ ഡോക്ടറെ മർദ്ദിച്ച കേസ്: രണ്ട് സ്ഥിരം പ്രതികൾ അറസ്റ്റിൽ പുല്‍പ്പള്ളി:...

സ്‌ഫോടനത്തിന് മുമ്പ് പള്ളിയിലുമെത്തി, ഉമര്‍ നബിയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

സ്‌ഫോടനത്തിന് മുമ്പ് പള്ളിയിലുമെത്തി, ഉമര്‍ നബിയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് ന്യൂഡൽഹി: ചെങ്കോട്ട...

ജെയ്‌ഷെ മുഹമ്മദിന് മാപ്പില്ല; മസൂദ് അസറിന് ഇനി ഉറക്കമില്ലാത്ത രാത്രികൾ

ജെയ്‌ഷെ മുഹമ്മദിന് മാപ്പില്ല; മസൂദ് അസറിന് ഇനി ഉറക്കമില്ലാത്ത രാത്രികൾ ഓരോ തവണ...

ഇഎംഐ കുറയുമോ

ഇഎംഐ കുറയുമോ ന്യൂഡൽഹി: ചില്ലറവിലയെ അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ പണപ്പെരുപ്പനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന...

ഖത്തറിൽ ‘അൽ-ഗഫർ’ നക്ഷത്രം ഉദിച്ചു, രാത്രികാലങ്ങളിൽ തണുപ്പേറും

ഖത്തറിൽ ‘അൽ-ഗഫർ’ നക്ഷത്രം ഉദിച്ചു, രാത്രികാലങ്ങളിൽ തണുപ്പേറും ദോഹ: ഖത്തറിൽ ശൈത്യകാലം...

Related Articles

Popular Categories

spot_imgspot_img