മാലേഗാവ് സ്ഫോടന കേസ്; മുഴുവൻ പ്രതികളെയും വെറുതെവിട്ടു
മുംബൈ: മാലേഗാവ് സ്ഫോടനക്കേസിൽ പ്രഗ്യാസിങ് ഉൾപ്പെടെ ഏഴു പ്രതികളെയും വെറുതെവിട്ടു. പ്രത്യേക എൻഐഎ കോടതിയുടേതാണ് ഉത്തരവ്. കേസിൽ ഗൂഢാലോചന തെളിയിക്കാനായില്ലെന്ന് കോടതി വ്യക്തമാക്കി.
സ്ഫോടനവുമായി പ്രതികളെ ബന്ധിപ്പിക്കാനുള്ള തെളിവുകൾ ഹാജരാക്കാനായില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. യുഎപിഎ കുറ്റവും തെളിയിക്കാനായില്ല എന്നും കോടതി പറഞ്ഞു.
കേസിൽ ബിജെപി മുൻ എംപി പ്രജ്ഞ സിങ് ഠാക്കൂർ, ലഫ്. കേണൽ പ്രസാദ് പുരോഹിത് എന്നിവരുൾപ്പെടെ പ്രതികളാണ്.
നാസിക്കിന് അടുത്ത് മാലേഗാവിൽ 2008 സെപ്റ്റംബർ 29 നാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ ആറു പേരാണു മരിച്ചത്. നൂറിലേറെപ്പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു.
തിരക്കേറിയ മാർക്കറ്റിനടുത്ത് ബൈക്കിൽ സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തുക്കളാണു പൊട്ടിത്തെറിച്ചത്.
വർഗീയ സംഘർഷം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ന്യൂനപക്ഷങ്ങൾ ഏറെയുള്ള മാലെഗാവിൽ റമസാൻ മാസത്തിൽ സ്ഫോടനം ആസൂത്രണം ചെയ്തു നടപ്പാക്കിയെന്നായിരുന്നു എൻഐഎയുടെ കണ്ടെത്തൽ.
സ്ഫോടനം നടന്ന് 17 വർഷത്തിനു ശേഷമാണ് വിധി പ്രഖ്യാപിക്കുന്നത്. എടിഎസ് (ഭീകര വിരുദ്ധ സേന) അന്വേഷിച്ച കേസ് 2011ലാണ് എൻഐഎ ഏറ്റെടുത്തത്. കേസിലെ 323 സാക്ഷികളിൽ 37 പേർ കൂറുമാറിയിരുന്നു.
Summary: All seven accused, including Pragya Singh Thakur, have been acquitted in the Malegaon blast case by a special NIA court. The court stated that the prosecution failed to prove the conspiracy charges related to the 2008 blasts.