web analytics

‘ഒറ്റയടിക്ക് രാജ്യത്തെ ദാരിദ്ര്യം മുഴുവൻ നിർമാർജനം ചെയ്യും; സ്ത്രീകൾക്ക് ബാങ്ക് അക്കൗണ്ടിലേക്ക് വർഷം ഒരു ലക്ഷം രൂപ നൽകും’ ; വമ്പൻ പ്രഖ്യാപനങ്ങളുമായി രാഹുൽ ഗാന്ധി

കോൺ​ഗ്രസ് കേന്ദ്രത്തിൽ അധികാരത്തിലെത്തിയാൽ ഒറ്റയടിക്ക് രാജ്യത്തെ ദാരിദ്ര്യം മുഴുവൻ നിർമാർജനം ചെയ്യുമെന്ന് രാഹുൽ ​ഗാന്ധി. ദാരിദ്ര്യം അനുഭവിക്കുന്ന കുടുംബത്തിലെ സ്ത്രീക്ക് അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് വർഷം ഒരു ലക്ഷം രൂപ നൽകുമെന്നും അദ്ദേഹം പറഞ്ഞു. കർഷകർ ആവശ്യപ്പെടുന്ന മിനിമം താങ്ങുവില, പണപ്പെരുപ്പം, തൊഴിലില്ലായ്മ എന്നിവ ഉയർത്തികാട്ടി സംസാരിച്ച രാഹുൽ ​ഗാന്ധി, ബിജെപിയെ കടന്നാക്രമിച്ചു. കർഷകർ മിനിമം താങ്ങുവിലയും യുവാക്കൾ തൊഴിലും ആവശ്യപ്പെടുന്നു. സ്ത്രീകൾക്ക് വേണ്ടത് വിലക്കയറ്റത്തിൽനിന്നുള്ള മോചനമാണ്.
നിങ്ങൾ ദാരിദ്ര്യരേഖയ്ക്ക് താഴെ ആണെങ്കിൽ വർഷം ഒരു ലക്ഷം രൂപ (മാസം 8500) നൽകി ഒറ്റയടിക്ക് ഇന്ത്യയിലെ ദാരിദ്ര്യം ഇല്ലാതാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കോൺ​ഗ്രസ് പ്രകടനപത്രികയിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

കർഷകരെ ഭീകരർ എന്നുവിളിച്ച മോദി മിനിമം താങ്ങുവില നൽകാൻ തയ്യാറായില്ല. രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് കർഷകർക്ക് നികുതി നൽകേണ്ടിവന്നത്. കർഷകരുടെയും പിന്നാക്കവിഭാ​ഗങ്ങളുടെയും ദരിദ്രരുടെയും വിഷയം ചർച്ചചെയ്യാൻ താൽപര്യമില്ലാത്ത ബിജെപി, ജനശ്രദ്ധ തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ‘ന്യായ് പത്ര്’ എന്ന കോൺ​ഗ്രസിന്റെ പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയ മഹാലക്ഷ്മി സംരഭത്തെ സംബന്ധിച്ച് രാജസ്ഥാനിലെ റാലിയിൽ സംസാരിക്കു​കയായിരുന്നു രാഹുൽ.

Read also: കൊടുംചൂടിൽ ആശ്വാസമായി ഒടുവിൽ മഴയെത്തി; ഇന്ന് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴലഭിക്കുമെന്നു പ്രവചനം ; നാല് ദിവസം ഇടിമിന്നൽ ജാഗ്രത

spot_imgspot_img
spot_imgspot_img

Latest news

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും ശബരിമലയിലെ സ്വർണക്കൊള്ളയുമായി...

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി പാലക്കാട്...

Other news

വിദ്യാർഥികൾക്കു നേരെ തോക്കുചൂണ്ടി പരസ്‌പരം ചുംബിക്കാൻ പറഞ്ഞു; വൈറലാക്കാതിരിക്കാൻ ആദ്യം ചോദിച്ചത് 100 രൂപ…

വിദ്യാർഥികൾക്കു നേരെ തോക്കുചൂണ്ടി പരസ്‌പരം ചുംബിക്കാൻ പറഞ്ഞു; വൈറലാക്കാതിരിക്കാൻ ആദ്യം ചോദിച്ചത്...

71-ാം വയസിൽ ഉയർത്തിയത് 252.5 കിലോ; വേലായുധന് മുന്നിൽ സുല്ലിട്ട് പ്രായം

71-ാം വയസിൽ ഉയർത്തിയത് 252.5 കിലോ; വേലായുധന് മുന്നിൽ സുല്ലിട്ട് പ്രായം കോഴിക്കോട്:...

ഏറ്റവും വലിയ ‘തലവേദന’ ക്യാപ്റ്റൻ തന്നെ; സഞ്ജു തുടരുമോ? ടി20 ലോകകപ്പ് ടീമിനെ ഇന്നറിയാം

ഏറ്റവും വലിയ 'തലവേദന' ക്യാപ്റ്റൻ തന്നെ; സഞ്ജു തുടരുമോ? ടി20 ലോകകപ്പ്...

യാത്രയ്ക്കായി എല്ലാം ഒരുക്കി, പക്ഷെ വളർത്തുനായ കാരണം ഇന്റർനാഷണൽ യാത്ര മുടങ്ങി യുവതി…!

വളർത്തുനായ കാരണം ഇന്റർനാഷണൽ യാത്ര മുടങ്ങി യുവതി വീട്ടിൽ പൂച്ചയോ...

മലയാളികളെ വിടാതെ പിന്തുടർന്ന് അറേബ്യൻ ഭാ​ഗ്യദേവത; ഇക്കുറി എട്ടു കോടിരൂപയിലേറെ

മലയാളികളെ വിടാതെ പിന്തുടർന്ന് അറേബ്യൻ ഭാ​ഗ്യദേവത; ഇക്കുറി എട്ടു കോടിരൂപയിലേറെ ദുബായ്: പ്രവാസലോകത്ത്...

ബൈക്കിൽ പോകുന്നതിനിടെ തലയിൽ തേങ്ങ വീണു, നിയന്ത്രണം വിട്ട ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം

ബൈക്കിൽ പോകുന്നതിനിടെ തലയിൽ തേങ്ങ വീണു, നിയന്ത്രണം വിട്ട ബൈക്ക് താഴ്ചയിലേക്ക്...

Related Articles

Popular Categories

spot_imgspot_img