സിബിഐയുടെ ഇന്റർപോൾ മാതൃകയിൽ കുറ്റവാളികളെ കുറിച്ചുള്ള മുഴുവൻ വിവരങ്ങളും ഒറ്റ ക്ലിക്കിൽ അറിയാൻ സാധിക്കുന്ന പോർട്ടൽ വരുന്നു. ‘ഭാരത്‌പോൾ’ എന്ന പേരിലാണ് പുതിയ പോർട്ടൽ സംവിധാനം പ്രവർത്തിക്കുക. All information about criminals is now just a click away
അന്താരാഷ്ട്ര ബന്ധമുള്ള കുറ്റകൃത്യങ്ങൾ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ പുതിയ പോർട്ടൽ സഹായകരമാകും. സിബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് പുതിയ പോർട്ടലിലേക്ക് പ്രവേശിക്കാനാവുക.
അന്താരാഷ്ട്ര സഹായം തേടാൻ ഇന്ത്യൻ ലോ എൻഫോഴ്സ്മെൻ്റ് ഏജൻസികളെ ഭാരത്പോൾ സഹായിക്കും.പെട്ടെന്ന് ലഭ്യമാകാൻ ഭാരത്‌പോൾ സഹായിക്കുമെന്ന് സിബിഐ ഉദ്യോഗസ്ഥർ പറഞ്ഞു. പോർട്ടലിന്റെ ഉദ്ഘാടനം ഇന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിർവഹിക്കും.
സൈബർ കുറ്റകൃത്യങ്ങൾ, സാമ്പത്തിക തട്ടിപ്പുകൾ, ആസൂത്രിത കുറ്റകൃത്യങ്ങൾ, മയക്കുമരുന്ന് കടത്ത്, മനുഷ്യക്കടത്ത് തുടങ്ങി അടിയന്തര അന്താരാഷ്ട്ര സഹായം ആവശ്യമുള്ള കുറ്റകൃത്യങ്ങളിൽ അന്വേഷണം വേഗത്തിലാക്കാനാണ് പുതിയ പോർട്ടൽ വഴി ഉദ്ദേശിക്കുന്നത്.
ഇത് ഇത്തരത്തിലുള്ള ആദ്യ പ്ലാറ്റ്ഫോമാണ്. ഇന്റർപോളുമായി സഹകരിച്ചു പ്രവർത്തിക്കാൻ ഫീൽഡ്-ലെവൽ പൊലീസ് ഓഫീസർമാർക്ക് അവസരമൊരുക്കുന്നതാണ് പോർട്ടൽ.