ബഹിരാകാശത്ത് കഴിഞ്ഞത് 200 ദിവസം; തിരിച്ചെത്തിയ നാലുപേരും ആശുപത്രിയിൽ; കാരണം പറയാതെ നാസ

വാഷിങ്‌ടണ്‍: രാജ്യാന്തര ബഹിരാകാശ നിലയത്തില്‍നിന്നും മടങ്ങിയെത്തിയ സംഘത്തിലെ നാലുപേരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഒരു ബഹിരാകാശയാത്രികന്‌ ആദ്യം വൈദ്യസഹായം ലഭിച്ചതായി നാസ വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ തിങ്കളാഴ്‌ച എല്ലാ അംഗങ്ങളെയും ആശുപത്രിയിലേക്കു മാറ്റി.

എന്നാൽ എന്തുകൊണ്ടാണ്‌ ബഹിരാകാശ യാത്രികരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നതിനു നാസ വിശദീകരണം നല്‍കിയിട്ടില്ല.

ഇവരുടെ ആരോഗ്യപ്രശ്‌നത്തെക്കുറിച്ചു വിശദീകരിക്കാനും നാസ വിസമ്മതിച്ചു. കഴിഞ്ഞ മാസം 25 നാണു സ്‌പേസ്‌ എക്‌സിന്റെ ഡ്രാഗണ്‍ കാപ്‌സ്യൂളില്‍ അവര്‍ ഭൂമിയിലെത്തിയത്‌.

ഐ.എസ്‌.എസില്‍ 200 ദിവസത്തിലധികം ചെലവഴിച്ച ശേഷമാണ്‌ അവര്‍ ഫേ്ലാറിഡ തീരത്തിറങ്ങിയത്‌.
ആരോഗ്യ പ്രശ്‌നങ്ങള്‍ ഭൂമിയിലേക്കുള്ള യാത്രയുമായി ബന്ധപ്പെട്ടതാണോ എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും നാസ പുറത്തുവിട്ടിട്ടില്ല.

എങ്കിലും, ഐ.എസ്‌.എസിലേക്കുള്ള ഭാവി ദൗത്യങ്ങള്‍ക്ക്‌ തയ്യാറെടുക്കുമ്പോള്‍ യാത്രികരുടെ സുരക്ഷയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നാസ സുരക്ഷാ പാനല്‍ സ്‌പേസ്‌ എക്‌സിനോട്‌ ആവശ്യപ്പെട്ടതായി സ്‌ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്‌.

കഴിഞ്ഞ മാസം 31 ന്‌ നടന്ന എയ്‌റോസ്‌പേസ്‌ സേഫ്‌റ്റി അഡൈ്വസറി പാനലിന്റെ യോഗത്തില്‍ മുന്‍ ബഹിരാകാശയാത്രികനും കമ്മിറ്റി അംഗവുമായ കെന്റ്‌ റോമിംഗര്‍ സ്‌പേസ്‌ എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ്‌, ഡ്രാഗണ്‍ ബഹിരാകാശ പേടകം എന്നിവയ്‌ക്കു ചില പ്രശ്‌നങ്ങളുള്ളതായി പരാതിപ്പെട്ടിരുന്നു.

പ്രശ്‌നങ്ങളെ ‘സാധാരണം’ എന്ന്‌ വിലയിരുത്തരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
ഐ.എസ്‌.എസിലെ ഒരു സാധാരണ ദീര്‍ഘകാല താമസം ആറ്‌ മാസം അല്ലെങ്കില്‍ ഏകദേശം 182 ദിവസം നീണ്ടുനില്‍ക്കും.

അത്ര കാലം താമസിക്കുന്നത്‌ തന്നെ ബഹിരാകാശയാത്രികരുടെ ആരോഗ്യത്തെ ബാധിക്കും. അവര്‍ കൂടുതല്‍ കാലം തുടരുമ്പോള്‍, ഇൗ ആരോഗ്യ പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാകും.

ഇക്കുറി 200 ദിവസത്തിലധികം ചെലവിടേണ്ടിവന്നതിനു പിന്നിലും ചില സാങ്കേതിക പ്രശ്‌നങ്ങള്‍ സംശയിക്കുന്നവരുണ്ട്‌.
ദീര്‍ഘകാല ബഹിരാകാശ ദൗത്യങ്ങളെത്തുടര്‍ന്ന്‌, ബഹിരാകാശയാത്രികര്‍ക്ക്‌ അസ്‌ഥികള്‍ക്ക്‌ ബലക്ഷയം, പേശി നഷ്‌ടം, കാഴ്‌ച പ്രശ്‌നങ്ങള്‍, വൃക്കയിലെ കല്ലുകള്‍, ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍, മറ്റ്‌ ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവ ഉണ്ടാകാന്‍ സാധ്യതയുണ്ട്‌.

സ്‌പേസ്‌ എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റും സാങ്കേതിക പ്രശ്‌നങ്ങളുടെ പിടിയിലാണ്‌. ഓഗസ്‌റ്റില്‍ ലാന്‍ഡിങ്ങിനിടെ റോക്കറ്റിന്റെ ബൂസ്‌റ്ററുകളിലൊന്ന്‌ നഷ്‌ടപ്പെട്ടതിനെത്തുടര്‍ന്ന്‌ ഫാല്‍ക്കണ്‍ 9 വിക്ഷേപണം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു.

സെപ്‌റ്റംബറില്‍ ഫാല്‍ക്കണ്‍ 9 ന്റെ അപ്പര്‍ സ്‌റ്റേജ്‌ എന്‍ജിനുമായി ബന്ധപ്പെട്ടും തകരാര്‍ ഉണ്ടായി. എലോണ്‍ മസ്‌കിന്റെ സ്‌പേസ്‌ എക്‌സ്‌ വര്‍ഷങ്ങളായി നാസയുടെ വിശ്വസ്‌ത പങ്കാളിയാണ്‌,

All four members of the team who returned from the International Space Station were admitted to the hospital

spot_imgspot_img
spot_imgspot_img

Latest news

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

Other news

വികെ ശശികലയ്ക്കെതിരെ കേസെടുത്ത് സിബിഐ

വികെ ശശികലയ്ക്കെതിരെ കേസെടുത്ത് സിബിഐ ചെന്നൈ: 450 കോടിയുടെ പഞ്ചസാര മില്ല് വാങ്ങിയ...

ഇന്നും ഒറ്റപ്പെട്ട മഴ, ശക്തമായ കാറ്റിനും സാധ്യത

ഇന്നും ഒറ്റപ്പെട്ട മഴ, ശക്തമായ കാറ്റിനും സാധ്യത തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട...

മന്ത്രി പി പ്രസാദിന് ദേഹാസ്വാസ്ഥ്യം

മന്ത്രി പി പ്രസാദിന് ദേഹാസ്വാസ്ഥ്യം ആലപ്പുഴ: കൃഷി മന്ത്രി പി പ്രസാദിന് ദേഹാസ്വാസ്ഥ്യം....

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

ആത്മഹത്യചെയ്യാൻ പുഴയിൽച്ചാടിയ 52-കാരൻ നീന്തിക്കയറിയത് കൊടുംവനത്തിൽ; സമയോചിത ഇടപെടലിൽ രക്ഷ

ആത്മഹത്യചെയ്യാൻ പുഴയിൽച്ചാടിയ 52-കാരൻ നീന്തിക്കയറിയത് കൊടുംവനത്തിൽ; സമയോചിത ഇടപെടലിൽ രക്ഷ കൊച്ചിയിലെ കീരംപാറ...

അജ്ഞാത രോഗബാധ, കുതിച്ചുയർന്ന് മരണം; ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് ഇന്ത്യയിലെ ഈ ഗ്രാമം..!

അജ്ഞാത രോഗബാധ, കുതിച്ചുയർന്ന് മരണം; ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് ഇന്ത്യയിലെ ഈ...

Related Articles

Popular Categories

spot_imgspot_img