തിരുവനന്തപുരം: നിപ രോഗബാധയിൽ ഇന്ന് പുറത്തുവന്ന 16 സ്രവ പരിശോധന ഫലങ്ങളും നെഗറ്റീവ്. സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജാണ് ഇക്കാര്യം അറിയിച്ചത്.All 16 test results of Nipah disease released today are negative
ലോ റിസ്‌ക് വിഭാഗത്തില്‍ ഉള്ളവരാണ് എല്ലാവരും. ഇതോടെ 58 സാമ്പിളുകൾ ആകെ നെഗറ്റീവ് ആയി. മലപ്പുറം കളക്ടറേറ്റിൽ ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ മന്ത്രി ഓണ്‍ലൈനായി പങ്കെടുത്തു.
വ്യാഴാഴ്ച മൂന്ന് പേര്‍ അഡ്മിറ്റായിട്ടുണ്ട്. ആകെ 21 പേരാണ് ഇപ്പോള്‍ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലായി ഉള്ളത്. ഇവരില്‍ 17 പേര്‍ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരാണ്.
പുതുതായി 12 പേരെയാണ് സെക്കൻഡറി സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇതോടെ ആകെ സമ്പര്‍ക്കപ്പട്ടികയിലുള്ളവരുടെ എണ്ണം 472 ആയി. 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്.
ഇന്ന് പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലായി 8,376 വീടുകളില്‍ പനി സര്‍വേ നടത്തി. ആകെ 26,431 വീടുകളിലാണ് ഇതുവരെ സര്‍വേ നടത്തിയത്. വ്യാഴാഴ്ചയോടെ എല്ലാ വീടുകളിലും സര്‍വേ പൂര്‍ത്തിയാക്കാനാവും.
224 പേര്‍ക്ക് ഇന്ന് മാനസിക പിന്തുണക്കായി കൗണ്‍സലിങ് നല്‍കിയിട്ടുണ്ട്.