കാറിന്റെ സ്റ്റിയറിങ് പിടിച്ചുതിരിച്ച് അപകടമുണ്ടാക്കാൻ ശ്രമിച്ചു, കാർ കത്തിച്ചുകളയുമെന്ന് ഭീഷണി മുഴക്കി; അലിൻ ജോസ് പെരേരക്കെതിരെ പരാതിയുമായി പെരുമ്പാവൂർ സ്വദേശി

കാറിന്റെ സ്റ്റിയറിങ് പിടിച്ചുതിരിച്ച് അപകടമുണ്ടാക്കാൻ ശ്രമിച്ചു, കാർ കത്തിച്ചുകളയുമെന്ന് ഭീഷണി മുഴക്കി; അലിൻ ജോസ് പെരേരക്കെതിരെ പരാതിയുമായി പെരുമ്പാവൂർ സ്വദേശി

ആലുവ: അലിൻ ജോസ് പെരേരക്കെതിരെ പരാതിയുമായി യുവാവ്. കാറിന്റെ സ്റ്റിയറിങ് പിടിച്ചുതിരിച്ച് അപകടമുണ്ടാക്കാൻ ശ്രമിച്ചെന്നാണ് ആരോപണം. അലിൻ ജോസ് പെരേര ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് ആരോപിച്ച് പെരുമ്പാവൂർ മുടിക്കൽ സ്വദേശി ആഷിഷ് എ.കെയാണ് പരാതി നൽകിയത്.

ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ  നൽകിയ പരാതിയിൽ പറയുന്നതിങ്ങനെ: കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെ കമ്പനിപ്പടി എന്ന സ്ഥലത്തുകൂടി തന്റെ KL 40 Q 3613 നമ്പർ കാറിൽ യാത്ര ചെയ്യുകയായിരുന്നു. ഈ സമയം വാഹനത്തിലുണ്ടായിരുന്ന അലിൻ ജോസ് പെരേര യാതൊരു പ്രകോപനവുമില്ലാതെ സ്റ്റിയറിങ് ബലമായി പിടിച്ചുതിരിക്കാൻ ശ്രമിച്ചു. 

ഇതേത്തുടർന്ന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും വലിയൊരു അപകടത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെടുകയുമായിരുന്നു.

സംഭവത്തിന് ശേഷം കാറിന്റെ ഡോർ ശക്തിയായി അടിച്ചു തകർക്കാൻ ശ്രമിച്ച അലിൻ, കാർ കത്തിച്ചുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. 

ഈ സംഭവത്തിന് ദൃക്‌സാക്ഷികളുണ്ടെന്നും പരാതിയിൽ പറയുന്നു.

അതിക്രമത്തിനു ശേഷം അലിൻ ജോസ് പെരേര സമൂഹമാധ്യമങ്ങളിലൂടെ താൻ ആക്രമിക്കപ്പെട്ടു എന്ന തരത്തിൽ വ്യാജ പ്രചാരണം നടത്തുകയും ചെയ്തു. 

ഇത് തന്റെ വ്യക്തിപരമായ സൽപ്പേരിന് കളങ്കമുണ്ടാക്കിയെന്നും ആഷിഷ് പരാതിയിൽ ചൂണ്ടിക്കാട്ടി. വിഷയത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കാറിലിട്ട് ക്രൂരമായി മര്‍ദ്ദിച്ചു, കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ചു’; പരാതിയുമായി അലിൻ ജോസ് പെരേര

കൊച്ചി: തന്നെ കാറിലിരുത്തി ക്രൂരമായി മര്‍ദ്ദിക്കുകയും കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ചതായും ആരോപണവുമായി സോഷ്യൽ മീഡിയ താരം അലിൻ ജോസ് പെരേര മുന്നോട്ട് വന്നു. ആശിഷ് എന്ന യുവബര്‍ ഡ്രൈവര്‍ക്കെതിരെ താൻ പൊലീസിൽ പരാതി നൽകിയതായി അലിൻ ഫേസ്ബുക്ക് ലൈവിലൂടെ വ്യക്തമാക്കി.

സിനിമകൾ കാണാറുള്ളതിനാൽ ചില ചെറിയ ട്രിക്കുകൾ ഉപയോഗിച്ച് തലനാരിഴയ്ക്ക് രക്ഷപ്പെടാനായെന്നും, ഇത്രയും വർഷങ്ങൾക്കിടയിൽ ഇത്രയും ഭീകരമായൊരു അനുഭവം നേരിടേണ്ടിവന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആശിഷിനെ രണ്ട് വർഷമായി പരിചയമുള്ള ആളാണെന്നും, തന്റെ കുടുംബത്തിന് ദോഷം വരുത്തുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തിയതായും അലിൻ ആരോപിച്ചു.

“ഭാഗ്യത്തിനാണ് ഞാൻ ജീവിച്ചിരിക്കുന്നത്. ഇത്തരക്കാരെ അറസ്റ്റ് ചെയ്ത് ജയിലിലടക്കണം. സാധാരണക്കാരായ നിരവധി യാത്രക്കാരുടെ ജീവന് ഭീഷണിയാണ് ഇത്തരം ഡ്രൈവർമാർ,” എന്നാണ് അലിൻ ഫേസ്ബുക്കിൽ കുറിച്ചത്. അദ്ദേഹം ആശിഷിന്റെ ചിത്രം പങ്കുവച്ചുകൊണ്ടും സംഭവം പുറത്ത് വിട്ടു.

സിനിമ പ്രദർശനങ്ങൾക്കു ശേഷം തിയേറ്ററിന് മുന്നിൽ പാട്ട് പാടിയും റിവ്യൂ നൽകിയും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയ ആളാണ് അലിൻ ജോസ് പെരേര. ഇപ്പോൾ ഷോർട്ട് ഫിലിമുകളിലും ബ്രാൻഡ് പ്രമോഷനുകളിലും സജീവമാണ്. സോഷ്യൽ മീഡിയയിൽ വിമര്‍ശനങ്ങൾ നേരിടാറുള്ള അലിൻ, ഒരു ടെലിവിഷൻ സീരിയലിലും അഭിനയിച്ചിരുന്നു. സിനിമയിലേക്കാണ് അദ്ദേഹത്തിന്റെ വലിയ ലക്ഷ്യം.

ഫ്രോഡുകളാണ്, സിനിമ കാണാതെയാണ് സിനിമയുടെ റിവ്യൂകൾ ചാനലുകൾക്കു മുമ്പിൽ അവതരിപ്പിക്കുന്നത്;അഭിലാഷ് അട്ടയം യഥാർത്ഥത്തിൽ ഒരു അട്ടയാണ്; കട്ടക്കലിപ്പിലാണ് ആറാട്ടണ്ണൻ

പുതിയ സിനിമ നിരൂപകൻ എന്ന നിലയിൽ എത്തിയ അഭിലാഷ് അട്ടയം യഥാർത്ഥത്തിൽ ഒരു അട്ടയാണ് എന്നാണ് ആറാട്ടണ്ണൻ എന്ന സന്തോഷ് വർക്കി ഫേസ് ബുക്ക് ലൈവിൽ വന്ന് ആരോപിക്കുന്നത്.

മറ്റുള്ള മനുഷ്യരുടെ ചോര ഊറ്റി കുടിക്കുന്ന തനി അട്ട. മറ്റുള്ളവരുടെ പ്രശസ്തി മുതലാക്കാനാണ് അയാൾ ശ്രമിക്കുന്നത്. പുതിയ ഒരു സിനിമകൾ പോലും അയാൾ കാണാറില്ല. സിനിമ കാണാതെയാണ് സിനിമയുടെ റിവ്യൂകൾ ചാനലുകൾക്കു മുമ്പിൽ അവതരിപ്പിക്കുന്നത്. പ്രശസ്തി കിട്ടുന്നതിന് വേണ്ടിയാണ് ഇങ്ങനെയെല്ലാം ചെയ്യുന്നതെന്നാണ് ആറാട്ടണ്ണൻ്റെ ആരോപണം.

മാരിവില്ലിൻ ഗോപുരങ്ങൾ എന്ന സിനിമയെ വിമർശിച്ച അശ്വന്ത് കോക്കിനെ അഭിലാഷ് ആട്ടയം രൂക്ഷമായ രീതിയിൽ വിമർശിച്ചിരുന്നു. യഥാർത്ഥത്തിൽ അയാൾ ആ സിനിമ തുടങ്ങിക്കഴിഞ്ഞ് അരമണിക്കൂർ വൈകിയാണ് കണ്ടത് . കോക്കിനെതിരെ ഇങ്ങനെ ഒരു പ്രശ്നം ഉണ്ടാക്കുവാൻ കാരണം മാരിവില്ലിൻ ഗോപുരങ്ങളുടെ സംവിധായകൻറെ അടുത്ത ചിത്രത്തിൽ അഭിലാഷ് അട്ടയത്തിന് ഒരു വേഷം നൽകാമെന്ന് പറഞ്ഞിരിക്കുന്നത് കൊണ്ടാണ്. എൻെറ കയ്യിൽ നിന്നും ധാരാളം കാശ് എനിക്ക് നഷ്ടപ്പെട്ടിട്ടുണ്ട് .2000 രൂപയോളം തിരിച്ചുതരാൻ ഉണ്ട് .അത് അയാൾ തരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നുമില്ല . അലിൻ ജോസ് പെരേരയും അങ്ങേയറ്റം മര്യാദകേടോടുകൂടിയാണ് പെരുമാറുന്നത്. മാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുക എന്ന ലക്ഷ്യം മാത്രമാണ് ഇവർക്കുള്ളത്. അതിനായി എന്ത് വൃത്തികേടുകൾ വിളിച്ചു പറയുവാനും കോമാളിത്തരങ്ങൾ കാണിക്കുവാനും ഇവർ തയ്യാറാവുന്നു.’ – സന്തോഷ് വർക്കി പറയുന്നു.

English Summary :

A complaint has been filed against Aline Jose Perera. According to the complaint, he allegedly tried to cause an accident by pulling the car’s steering wheel and also issued threats. The complaint was lodged by Ashish A.K., a native of Mudikkal, Perumbavoor.

aline-jose-perera-complaint-accident-threat

Aline Jose Perera, Perumbavoor, Complaint, Accident, Threat

spot_imgspot_img
spot_imgspot_img

Latest news

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

Other news

ഹിമയുഗ കാലത്തെ കാട്ടുചോലത്തുമ്പി മൂന്നാറിൽ

ഹിമയുഗ കാലത്തെ കാട്ടുചോലത്തുമ്പി മൂന്നാറിൽ തൊടുപുഴ: പശ്ചിമഘട്ടത്തിലെ ഉയർന്ന പ്രദേശങ്ങളിലെ അപൂർവയിനം തുമ്പിയുടെ...

കുൽഗാമിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു

കുൽഗാമിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു ശ്രീനഗർ: ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു...

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വീണ്ടും മരണം

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വീണ്ടും മരണം മലപ്പുറം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം...

കോതമം​ഗലത്ത് നാല് വാഹനങ്ങൾ കൂട്ടിയിടിച്ചു

കോതമം​ഗലത്ത് നാല് വാഹനങ്ങൾ കൂട്ടിയിടിച്ചു കോതമംഗലം : കോതമംഗലം പുതുപ്പാടിക്ക് സമീപം കറുകടത്ത്...

കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു

കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു കോട്ടയം: കേരള കോൺഗ്രസ് (ജോസഫ്...

Related Articles

Popular Categories

spot_imgspot_img